'അമ്മയുടെ ചാറ്റുകള്‍ അനിയത്തി കണ്ടു, മറ്റാരുമായോ ഇഷ്ടത്തിലാണെന്ന് അറിഞ്ഞപ്പോള്‍ ചങ്കു തകര്‍ന്നു'


ഒരു അമ്മയെ കുറിച്ച് മകന്‍ പങ്കുവെച്ച അനുഭവം വിവരിക്കുകയാണ് സാമൂഹ്യപ്രവര്‍ത്തകയായ റാണി നൗഷാദ്.

റാണി നൗഷാദിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്/ റാണി നൗഷാദ്‌ | Photo: facebook/ rani noushad

മ്മയെന്നാല്‍ ഓരോ മക്കളുടേയും ജീവനാണ്. എന്നാല്‍ ആ അമ്മ നിരാശയും സങ്കടവും മാത്രം നല്‍കുമ്പോള്‍ മക്കളുടെ മാനസികാവസ്ഥ എങ്ങനെയായിരിക്കും. അത്തരത്തില്‍ ഒരു അമ്മയെ കുറിച്ച് മകന്‍ പങ്കുവെച്ച അനുഭവം വിവരിക്കുകയാണ് സാമൂഹ്യപ്രവര്‍ത്തകയായ റാണി നൗഷാദ്.

ഒരു ഇരുപതുകാരന്‍ അവന്റെ അമ്മയെ കുറിച്ച് പറഞ്ഞ വാക്കുകളും അവന്റെ കുടുംബം അനുഭവിക്കുന്ന വേദനയും ഹൃദയത്തില്‍ നെരിപ്പോടായി മാറിയെന്ന് റാണി നൗഷാദ് പറയുന്നു. ഒരാളുടെ പിഴവും തെറ്റായ സഞ്ചാരവും ഒരു കുടുംബത്തെ എത്രമാത്രം വേദനിപ്പിക്കുന്നുവെന്ന് അവന്റെ വാക്കുകളില്‍ നിന്ന് വ്യക്തമാണെന്നും റാണി കുറിപ്പില്‍ വ്യക്തമാക്കുന്നു. തന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിലാണ് റാണി കുറിപ്പ് പങ്കുവെച്ചത്.

അമ്മ ഫെയ്‌സ്ബുക്കില്‍ ഇടുന്ന പോസ്റ്റുകള്‍ കുടുംബത്തില്‍ അസ്വസ്ഥതയുണ്ടാക്കിയെന്നും അമ്മ എല്ലാവരേയും എഫ്ബിയില്‍ ബ്ലോക്ക് ചെയ്തുവെന്നും ആ ഇരുപതുകാരന്‍ പറഞ്ഞു. അഭംഗി തോന്നുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കാന്‍ തുടങ്ങി. മറ്റാരെയോ പ്രീതിപ്പെടുത്താന്‍ പാടുപെടുന്നതു പോലെ തോന്നി. അമ്മയുടെ ഫോണിലെ ചില ചാറ്റുകള്‍ അനിയത്തി കണ്ടു. അമ്മ മറ്റാരുമായോ ഇഷ്ടത്തിലാണെന്ന് മനസ്സിലായെന്നും അവന്‍ തന്നോട് പറഞ്ഞതായും റാണി കുറിക്കുന്നു. ഈ വിഷയത്തില്‍ എന്തെങ്കിലും പരിഹാരം കണ്ടെത്താനാകുമോ എന്ന് അറിയാനാണ് അവന്‍ തന്നെ സമീപിച്ചതെന്നും റാണി വ്യക്തമാക്കുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം

രണ്ടു ദിവസം മുന്നേ വന്ന ഒരു ഫോണ്‍ കാള്‍...
ചില്ലയുടെ റാണി മാം അല്ലേ എന്നായിരുന്നു തുടക്കം. വിളിക്കുന്നത് ആറ്റിങ്ങല്‍ ഉള്ള ജീവന്‍ എന്ന ഇരുപതുകാരന്‍....
അവന്റെ സുഹൃത്തുക്കളുടെ സാന്നിധ്യത്തില്‍ ആയിരുന്നു അവന്‍ എന്നെ വിളിച്ചത്...
കാര്യങ്ങള്‍ പറഞ്ഞു തുടങ്ങുമ്പോള്‍ അവന്‍ എന്നോട് ഞാന്‍ മാമിനെ ഒന്നു വന്നു കണ്ടോട്ടെ എന്നു പൊടുന്നനെ ഒരു ചോദ്യം....
എനിക്ക് പേഴ്‌സണലി കുറച്ചു തിരക്കുകള്‍ ഉണ്ടെങ്കില്‍ പോലും നീയിപ്പോള്‍ എവിടെ നില്‍ക്കുന്നു എന്നു ചോദിച്ചപ്പോള്‍,
അവന്‍ കൊല്ലം അശ്രാമം എന്ന സ്ഥലത്തുണ്ടെന്നും അരമണിക്കൂര്‍ കൊണ്ട് വന്നു കണ്ടു പൊയ്‌ക്കൊള്ളാമെന്നും പറഞ്ഞു.
കുറച്ചു സമയത്തിനുള്ളില്‍ അവനും അവന്റെ മൂന്നു കൂട്ടുകാരുമായി ഒരു കാറില്‍ എന്റെ അടുക്കല്‍ എത്തി. കൂട്ടുകാര്‍ കുറച്ചകലെ മാറി നിന്നു. ഒരു ചെറിയ പയ്യന്‍.അവന് ഇരുപതു വയസ്സിന്റെ ഭാവം ഒട്ടും തോന്നിയില്ല. കണ്ടാല്‍ ഒരു പ്ലസ് ടുക്കാരന്‍.....
എന്റെ മുന്നില്‍ ഇരിക്കുമ്പോള്‍ അവന്‍ ആദ്യം ചോദിച്ചത് മാം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി മാത്രമേ ചില്ല പ്രവര്‍ത്തിര്‍ക്കുകയുള്ളുവോ എന്നായിരുന്നു....
അങ്ങനെയാണെങ്കില്‍ എന്നെപ്പോലെയുള്ളവര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് ഞാന്‍ ആരെയാണ് കാണേണ്ടത് എന്നൊന്ന് പറഞ്ഞു തരോ...???
കുറച്ചു നേരം അവനെ നോക്കി ഇരുന്ന ശേഷം എന്താണ് കുട്ടിയുടെ പ്രശ്‌നം എന്നു ഞാന്‍ ചോദിച്ചു. കഴിയുന്നതാണെങ്കില്‍ പരിഹാരം ഉണ്ടാക്കാന്‍ ശ്രമിക്കാം എന്നു വാക്കും കൊടുത്തു....
അവന്റെ പ്രശ്‌നങ്ങള്‍ പറയാന്‍ തുടങ്ങിയപ്പോള്‍ അവന്റെ കണ്ണുകള്‍ കൂമ്പി നിറഞ്ഞു. പലപ്പോഴും മറ്റുള്ളവരുടെ സങ്കടങ്ങള്‍ എന്നെയും അതില്‍പ്പെടുത്താറുണ്ട്....
ലോകത്ത് അവനേറ്റം പ്രിയപ്പെട്ട അവന്റെ അമ്മയെക്കുറിച്ചാണ് അവന്‍ പറഞ്ഞു തുടങ്ങിയത്....
അമ്മ ഫേസ്ബുക്കില്‍ ഇടുന്ന പോസ്റ്റുകളില്‍ ചിലതൊക്കെ കുടുംബത്തില്‍ അസ്വസ്ഥതയുണ്ടാക്കിയിരുന്നു എന്നതായിരുന്നു പ്രശ്‌നങ്ങള്‍ക്ക് തുടക്കം. പിന്നീട് അമ്മ അവനെയും അച്ഛനെയും ബന്ധുക്കളെയുമൊക്കെ ളയയില്‍ ബ്ലോക്കി..
പക്ഷേ അവന് സ്വന്തം അക്കൗണ്ട് കൂടാതെ ഒരു ഫേക്ക് അക്കൗണ്ട് കൂടി ഉണ്ടായിരുന്നതിനാല്‍ അമ്മ ഇടുന്ന പോസ്റ്റുകള്‍ എല്ലാം കാണുന്നുണ്ടായിരുന്നു....
എഫ് ബിയില്‍ അമ്മ തീര്‍ത്തും ദുഖിതയും വിരഹിണിയുമായിരുന്നു....
അമ്മ ഇടുന്ന പോസ്റ്റുകളില്‍ ആരോ അമ്മയെ അതി കഠിനമായി മുറിപ്പെടുത്തിയിരുന്നു എന്നു തോന്നിച്ചു....
കുറച്ചു നാളുകള്‍ മുന്‍പ് വരെ അച്ഛനും അമ്മയും അനിയത്തിയും ഞാനും ചേര്‍ന്നൊരു മനോഹരമായ ലോകമുണ്ടായിരുന്നു...
അവിടെ നിന്നും എവിടേക്കും പോകാന്‍ ഞങ്ങളെ ആ ഒരു സുന്ദരപരിസരം അനുവദിച്ചിരുന്നില്ല. അമ്മക്ക് വന്ന മാറ്റങ്ങള്‍ ഇന്നും എനിയ്ക്കും അനിയത്തിക്കും ഓര്‍മ്മയുണ്ട്...
മഞ്ജു വാര്യര്‍ ആ skirt ഇട്ടു വന്നു വൈറല്‍ ആയ കാലം....
അമ്മ ചുരിദാര്‍ അല്ലെങ്കില്‍ സാരി ഇതില്‍ ഏതെങ്കിലുമൊന്നായിരുന്നു ധരിച്ചിരുന്നത്... ആ അമ്മ പെട്ടെന്ന് തന്നെ അമ്മയ്ക്ക് ധരിച്ചാല്‍ അഭംഗി തോന്നുന്ന വസ്ത്രങ്ങള്‍ ധരിക്കാന്‍ തുടങ്ങി....
കുറച്ചു വണ്ണം ഉള്ള പ്രകൃതമാണ് ഞങ്ങടെമ്മയ്ക്ക്. പക്ഷേ അത് അമ്മയ്ക്ക് നല്ല ഭംഗിയുമാണ്. അതുകൊണ്ടാവാം അമ്മ സാരിയിലോ ചുരിദാറിലോ കൂടുതല്‍ സുന്ദരിയാകുന്നത്. ആ അമ്മ ഞങ്ങള്‍ക്ക് അഭിമാനമാണ്.
പക്ഷേ അമ്മയിലെ മാറ്റങ്ങള്‍ വസ്ത്രധാരണത്തില്‍ മാത്രമല്ല, മാറ്റാരെയോ പ്രീതിപ്പെടുത്താന്‍ പാടുപെടുന്നതുപോലെ ഞങ്ങളുടെ അച്ഛനില്‍ നിന്ന് ഏറെ അകന്നതുപോലെ....
എപ്പോഴും അച്ഛനോട് ദേഷ്യവും വഴക്കുമാണ്. അമ്മ വേറേതോ ലോകത്ത് മാറ്റാര്‍ക്കോ വേണ്ടി ജീവിക്കുന്നതുപോലെ...
ഒരിക്കല്‍ അമ്മയുടെ ഫോണില്‍ അനിയത്തിയാണത് കണ്ടത്, ചില ചാറ്റുകള്‍....
മറ്റൊരാളുടെ മെസ്സേജുകള്‍ കാണാനോ നോക്കാനോ പാടില്ല എന്നറിയാം.
പക്ഷേ യാദൃച്ചികമായിട്ടാണെങ്കിലും അവള്‍ അതു കാണുകയും വായിക്കുകയും അവളുടെ ഫോണിലേക്ക് ഫോര്‍വേഡ് ചെയ്യുകയും അമ്മ അറിയാതിരിക്കാന്‍ അമ്മയെ നോവിക്കാതിരിക്കാന്‍ അവളുടെ ഫോണില്‍ അയച്ച മെസേജസ് ഡിലീറ്റ് ചെയ്യുകയും ചെയ്തിരുന്നു...
എന്നാലും ഞങ്ങടെമ്മ മറ്റൊരാളുമായി ഇഷ്ടത്തിലാണ് എന്നറിഞ്ഞപ്പോള്‍ പാവം ഞങ്ങടച്ചനെ ഓര്‍ത്തു ഞങ്ങള്‍ രണ്ടാളും ഏറെ കരഞ്ഞു. അച്ഛന്‍ ഒരിക്കലും ഞങ്ങടെ കുടുംബത്തിന് വേണ്ടിയല്ലാതെ ജീവിച്ചു കണ്ടിട്ടില്ല...
എന്നിട്ടും അമ്മ കാണിച്ചത്, എഴുതുന്നത് ഞങ്ങളെ സങ്കടപ്പെടുത്തിക്കൊണ്ടേ ഇരുന്നു. അച്ഛന്‍ പറ്റിക്കപ്പെടുന്നതോര്‍ത്തപ്പോള്‍ എനിക്ക് പലപ്പോഴും മരിക്കാന്‍ തോന്നി....
ആരാണെന്നറിയാത്ത ആരുടെയൊക്കെയോ സ്വന്തമായ ഒരാള്‍ക്കു വേണ്ടി എന്തു സന്തോഷത്തിന്റെ പേരിലായാലും നാം ജീവിക്കുന്നുണ്ടെങ്കില്‍ അതിനു പിന്നില്‍ നൊന്തൊടുങ്ങാന്‍ പോകുന്ന കുറച്ചധികം മനുഷ്യര്‍ ഉണ്ടെന്നോര്‍ക്കുക...
തന്നോളം വളര്‍ന്നവരുടെ തല അച്ഛനമ്മമാരാല്‍ കുനിയേണ്ടി വരിക എന്നത് ആത്മഹത്യാപരമാണ്.
ഒടുവില്‍ അവന്‍ മറ്റൊരു ചോദ്യം കൂടി ചോദിച്ചു. എന്റെ അച്ഛന് ഇത്തരം ഒരവിഹിതം ഉണ്ടെന്ന് അമ്മ അറിഞ്ഞാല്‍ അമ്മ അച്ഛനെതിരെ എന്തു നടപടിയാവും എടുക്കുക. അതില്‍ മാഡത്തിന്റെ സംഘടനയായ ചില്ലയടക്കം എന്താണ് ചെയ്യുക....????
അവന്റെ വാക്കുകളില്‍ പലതും എന്തു പറയണം എന്നറിയാത്തവിധം എന്നെ കുഴക്കികളഞ്ഞു....
അവന്‍ തൊണ്ടയിടറിപറഞ്ഞ പല വാക്കുകളും നമ്മളില്‍ പലരും ഒരുപാട് ചിന്തിക്കേണ്ടതാണ്.
കാരണം നമുക്ക് നമ്മുടെ നല്ല മക്കളെ നഷ്ടമാകാതിരിക്കാന്‍....
അവര്‍ക്കു നമ്മള്‍ നല്ല അച്ഛനുമമ്മയും ആയിരിക്കാന്‍....
ഒരുവിധം ആരോഗ്യപരമായ കുടുംബജീവിതം നയിക്കുന്നവര്‍ ത്രികോണ ബന്ധങ്ങള്‍ക്ക് വെള്ളം കോരാതിരിക്കുന്നത് നന്നാവും എന്നു പറയുന്ന തരത്തില്‍ ഒരു ഇരുപതുകാരന്റെ വാക്കുകള്‍ നനഞ്ഞു പിടഞ്ഞു....Content Highlights: 20 year old boy talks about his mothers extramarital affair and relationship

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


pinarayi and saji cheriyan

1 min

അപ്രതീക്ഷിത വിവാദം; മന്ത്രി സജി ചെറിയാനെ മുഖ്യമന്ത്രി വിളിപ്പിച്ചു, തിരക്കിട്ട ചര്‍ച്ചകള്‍

Jul 5, 2022


ashraf tharasseri

2 min

'ബാധ്യതയെല്ലാം തീര്‍ത്തപ്പോള്‍ വേണ്ടപ്പെട്ടവര്‍ക്ക് ഞാനൊരു ബാധ്യതയായി'; അറംപറ്റിയതുപോലെ ആ വാക്കുകള്‍

Jul 5, 2022

Most Commented