പ്രഭാത സവാരിക്കിടെ മൂളിപ്പാട്ട് പാടി പിന്നാലെ നടന്നു; ഒടുവില്‍ 19-കാരിയുടെ ഹൃദയം കീഴടക്കി 70-കാരന്‍


ലിയാഖത്ത് അലിയും ഷുമൈലയും | Photo: youtube/ Syed Basit Ali

രാളോട് നമുക്ക് എങ്ങനെ വേണമെങ്കിലും പ്രണയം തോന്നാം. എപ്പോള്‍ വേണമെങ്കിലും ആ പ്രണയം സംഭവിക്കാം. അതിന് അതിര്‍വരമ്പുകള്‍ ഒന്നും തന്നെയില്ല. പ്രണയത്തിന് കണ്ണും മൂക്കും പോലുമില്ലെന്ന് പറയുന്നതും അതിനാലാണ്.

അത്തരത്തില്‍ ഒരു പ്രണയകഥയാണ് പാകിസ്താനില്‍ നിന്ന് വരുന്നത്. 70-കാരനായ ലിയാഖത്ത് അലിയും പത്തൊമ്പതുകാരി ഷുമൈലയുമാണ് ഈ കഥയിലെ നായകനും നായികയും. പാകിസ്താനില്‍ നിന്നുള്ള യുട്യൂബറായ സയ്യിദ് ബാസിത് അലിയാണ് ഇവരുടെ പ്രണയകഥ പങ്കുവെച്ചത്.



അഞ്ച്‌ മാസം മുമ്പാണ് ഇരുവരുടേയും വിവാഹം നടന്നത്. ലാഹോറില്‍വെച്ച് പ്രഭാത സവാരിക്കിടെയാണ് ഇവര്‍ കണ്ടുമുട്ടുന്നതും പ്രണയത്തിലാവുന്നതും. അതിന് കാരണമായത് ഒരു മൂളിപ്പാട്ടും.

ഷുമൈലയ്ക്ക് പിന്നിലായി നടന്നിരുന്ന ലിയാഖത്ത് അലി എന്നും മൂളിപ്പാട്ട് പാടുമായിരുന്നു. ഇതില്‍ ഒരു പാട്ട് ഷുമൈലയുടെ ഹൃദയം കീഴടക്കിയെന്നും തുടര്‍ന്ന് ഇരുവരും പ്രണയത്തിലാവുകയായിരുന്നുവെന്നും ഇവര്‍ വീഡിയോയില്‍ പറയുന്നു.

ഞങ്ങളുടെ ബന്ധത്തില്‍ കുടുംബാംഗങ്ങള്‍ക്ക് എതിര്‍പ്പുണ്ടായിരുന്നു. എന്നാല്‍ അവരെ പറഞ്ഞു സമ്മതിപ്പിക്കുകയായിരുന്നു. പ്രണയത്തില്‍ പ്രായമോ മതമോ ഒന്നുമില്ല. പ്രണയം മാത്രമാണുള്ളത്. ഷുമൈല വ്യക്തമാക്കുന്നു.

പ്രണയത്തിന് പ്രായപരിധിയില്ലെന്നാണ് ലിയാഖത്തും പറയുന്നു. 'എനിക്ക് പ്രമേഹമോ രക്തസമ്മര്‍ദ്ധമോ ഇല്ല. ഞാന്‍ പൂര്‍ണമായും ആരോഗ്യവാനാണ്. പ്രണയത്തിന് പ്രായമില്ല. ഓരോ പ്രായത്തിലും പ്രണയത്തിന് വ്യത്യസ്ത തലങ്ങളുണ്ട്. ഞാന്‍ എന്റെ ജീവിതം ആസ്വദിക്കുന്നു.'-ലിയാഖത്ത് വീഡിയോയില്‍ പറയുന്നു.

Content Highlights: 19 year old marries 70 year old man in pakistan

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022

Most Commented