Photo: ANI
ലോകത്തെയാകെ പിടിമുറുക്കി കൊറോണ വൈറസ് പടര്‍ന്നു കൊണ്ടിരിക്കുകയാണ്. സാമൂഹിക അകലവും വ്യക്തിശുചിത്വവും ഇനിയും ഏറെ കാലം തുടരേണ്ടി വരുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. കൊറോണയെ തുരത്താന്‍ ഓരോരുത്തരും അവനവന്റെ പങ്കാളിത്തവും ഉറപ്പാക്കേണ്ടതുണ്ട്. ഇത്തരത്തില്‍ തന്നെക്കൊണ്ടാവും വിധം കൊറോണ പോരാട്ടത്തില്‍ പങ്കാളിത്തം വഹിച്ച ഒരു പത്തു വയസ്സുകാരിയാണ് വാര്‍ത്തകളില്‍ നിറയുന്നത്.
കര്‍ണാടകയിലെ ഉഡുപ്പി സ്വദേശിയായ സിന്ധൂരി മാസ്‌കുകള്‍ നിര്‍മിച്ചു നല്‍കിയാണ് ശ്രദ്ധേയയായത്. ഭിന്നശേഷിക്കാരി കൂടിയായ ഈ ആറാംക്ലാസ്സുകാരി തന്റെ പരിമിതികളെയൊന്നും വകവെക്കാതെ മാസ്‌കുകള്‍ തുന്നുന്ന ചിത്രങ്ങളും ഇതിനകം വൈറലായി.
മൗണ്ട് റോസറി ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വിദ്യാര്‍ഥിയായ സിന്ധൂരി അതേ സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥികള്‍ക്കായാണ് മാസ്‌ക്കുകള്‍ നിര്‍മിച്ചുനല്‍കിയത്. മുട്ടോളം മാത്രമുള്ള ഇടംകൈ കൊണ്ട് അനായാസേന തയ്യല്‍ മെഷീനില്‍ മാസ്‌കുകള്‍ തുന്നുകയാണ് സിന്ധൂരി.

ഒരുലക്ഷത്തോളം മാസ്‌ക്കുകള്‍ സാധാരണക്കാര്‍ക്കായി നിര്‍മിച്ചു നല്‍കണമെന്നാണ് സിന്ധൂരിയുടെ ഇപ്പോഴത്തെ ആഗ്രഹം. തുടക്കത്തില്‍ ഒറ്റക്കൈ കൊണ്ട് മാസ്‌കുകള്‍ തുന്നുന്നത് കഷ്ടമായിരുന്നെങ്കിലും അമ്മയും സഹായിച്ചതോടെ സംഗതി എളുപ്പമായെന്നു പറയുന്നു സിന്ധൂരി.
സിന്ധൂരിയുടെ ഈ നന്മ നിറഞ്ഞ പ്രവര്‍ത്തിയെ പ്രകീര്‍ത്തിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. വൈകല്യങ്ങള്‍ വകവെക്കാതെ തന്റ കഴിവിനെ ബുദ്ധിപരമായി ഉപയോഗിക്കുന്ന സിന്ധൂരി എല്ലാം പെണ്‍കുട്ടികള്‍ക്കും പ്രചോദനമാണെന്നും ഇത്തരത്തിലുള്ള നന്മ നിറഞ്ഞ ഹൃദയങ്ങളെ കാണാതിരിക്കരുതെന്നുമൊക്കെ പോകുന്നു കമന്റുകള്‍.
Content Highlights: 10-year-old differently-abled girl stiches masks
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..