ദുലി ചന്ദിന്റെ പ്രതിഷേധം | Photo: PTI
സര്‍ക്കാര്‍ രേഖകളില്‍ പലപ്പോഴും തെറ്റുകള്‍ കടന്നുകൂടാറുണ്ട്. വ്യക്തിവിവരങ്ങളുമായി ബന്ധപ്പെട്ടാണ് പലപ്പോഴും പിഴവുകള്‍ വരാറുള്ളത്. ഇതില്‍ നിസാരമായ തെറ്റുകളുണ്ടാകും. ചിലപ്പോള്‍ ജീവിച്ചിരിക്കുന്ന ഒരാള്‍ മരിച്ചുപോയതായുള്ള ഗുരുതരമായ പിഴവുകള്‍ വരെ വരാം.
സമാനമായൊരു സംഭവമാണ് ഹരിയാനയിലെ റോത്തക്കില്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. സര്‍ക്കാര്‍ രേഖകളില്‍ മരിച്ചെന്ന് രേഖപ്പെടുത്തിയ 102-കാരന്‍ താന്‍ ജീവിച്ചിരിപ്പുണ്ടെന്ന് അറിയിക്കാന്‍ ചെയ്ത കാര്യമാണ് വാര്‍ത്തകളില്‍ ഇടം നേടിയത്.
102-കാരനായ അദ്ദേഹത്തിന്റെ പേര് ദുലി ചന്ദ് എന്നാണ്. മാസങ്ങളായി പെന്‍ഷന്‍ ലഭിക്കാതായതോടെ കാര്യമന്വേഷിച്ചപ്പോഴാണ് താന്‍ മരിച്ചെന്നാണ് സര്‍ക്കാര്‍ രേഖയിലുള്ളതെന്ന് ദുലി ചന്ദ് അറിഞ്ഞത്. ഇതോടെ ജീവിതം ദുരിതത്തിലായി.
തുടര്‍ന്ന് താന്‍ ജീവനോടെയുണ്ടെന്ന് അറിയിക്കാനിയ ദുലി ചന്ദ് രഥത്തിലേറി ആഘോഷമായി നാട് മുഴുവന്‍ ചുറ്റി. 'നിങ്ങളുടെ അമ്മാവന്‍ ജീവനോടെയുണ്ട്' എന്ന പ്ലക്കാര്‍ഡ് പിടിച്ചായിരുന്നു ഈ നാടുചുറ്റല്‍. അദ്ദേഹത്തെ പിന്തുണച്ച് നാട്ടുകാരും ഒപ്പം കൂടി.
നോട്ടുമാലയും പാട്ടും മേളവും നൃത്തവുമായി ഉത്സവസമാനമായിരുന്നു പരിപാടി. തന്റെ പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ബാങ്ക് രേഖകള്‍ എല്ലാം ദുലി ചന്ദ് നാട്ടുകാരെ ഉയര്‍ത്തിക്കാണിക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
Content Highlights: 102 year old man in haryana claims shown dead in id pension stopped
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..