അരുണിമ സിൻഹ | Photo:Grihalakshmi
''തൊട്ടടുത്ത പാളത്തിലേക്ക് തെറിച്ചുവീണ എന്റെ കാലിലൂടെ അതുവഴി പാഞ്ഞുപോയ മറ്റൊരു തീവണ്ടി കയറിയിറങ്ങി. എന്താണ് സംഭവിച്ചതെന്ന് മനസ്സിലാവും മുമ്പ് ഇടതുകാല്‍ മുട്ടിനു തൊട്ടുതാഴെ വച്ച് അറ്റുപോയി. എല്ലുനുറുങ്ങുന്ന വേദനയ്ക്കിടെ ബോധം നഷ്ടമായി. എന്നാല്‍ അതുവഴി കടന്നുപോകുന്ന തീവണ്ടികളുടെ കാതടപ്പിക്കുന്ന ശബ്ദം വേദനയിലേക്ക് എന്നെ ഉണര്‍ത്തിക്കൊണ്ടിരുന്നു. അകലെ, അറ്റുകിടക്കുന്ന എന്റെ കാലില്‍ എലികള്‍ കരളുന്നത് ഞാന്‍ കാണുന്നുണ്ടായിരുന്നു...'ഇത് സധൈര്യം ജീവിതത്തെ നേരിട്ട ഒരു സ്ത്രീയുടെ നേരനുഭവമാണ്.
അക്രമികള്‍ തീവണ്ടിയില്‍ നിന്ന് എടുത്തെറിഞ്ഞ് കാലറ്റുപോയ ദേശീയ വോളീബോള്‍ താരത്തിന്റെ ജീവിതം. പിന്നീടിങ്ങോട്ട് തന്റെ വെപ്പുകാല്‍ ചുവടുകളാല്‍ എവറസ്റ്റ് ഉള്‍പ്പെടെ സപ്തഭൂഖണ്ഡങ്ങളിലെയും കൊടുമുടികള്‍ കീഴടക്കിയ അരുണിമ സിന്‍ഹ എന്ന ധീരയുടെ അതിജീവനത്തിന്റെ നേര്‍ച്ചിത്രം.
2011-ല്‍ കാല്‍ നഷ്ടപ്പെട്ട അരുണിമ 2013-ല്‍ എവറസ്റ്റിനെ തന്റെ വെപ്പുകാല്‍ക്കീഴിലാക്കി. കൃത്രിമക്കാലുമായി എവറസ്റ്റ് കയറുന്ന ലോകത്തെ ആദ്യ വനിതയെന്ന നേട്ടവും അവരുടെ പേരിനൊപ്പം ചേര്‍ന്നു.
Content Highlights: inspiring lifestory of arunima sinha
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..