ഇരുളഗോത്രത്തിൽ നിന്ന് മിസ് കേരള (വനദേവത) ടൈറ്റിൽ വിന്നറായ അനു പ്രശോഭിനി | Photo: Grihalakshmi
നൂല്‍സാരി, അഞ്ചുപൈസയും പത്തുപൈസയും ചേര്‍ത്തുവെച്ചുണ്ടാക്കുന്ന കാശുമാല, കൈയിലും കാലിലും തണ്ട, കീരെ പാസി താലിമാല, ഓലക്കമ്മല്‍, പുരികത്തിനു മുകളിലായുള്ള പച്ചകുത്ത്, മൂക്കുത്തി, കുപ്പിവള, ഒരു ഭാഗത്തേക്ക് കെട്ടിവെക്കുന്ന മുടി, തലയില്‍ ചൂടാന്‍ പലവിധം പൂക്കള്‍... അട്ടപ്പാടിയിലും തമിഴ്നാട്ടിലും കര്‍ണാടകത്തിലുമായി ചിതറിക്കിടക്കുന്ന ഇരുളഗോത്രക്കാര്‍ പരമ്പരാഗതമായി തുടര്‍ന്നുപോരുന്ന വേഷങ്ങളും അലങ്കാരങ്ങളും ഇങ്ങനെയായിരുന്നു.
കാലത്തിനൊത്ത് ഊരുകാരുടെ ഉടയാടകളും അലങ്കാരങ്ങളും മാറി. മുടിക്കെട്ടിലും വസ്ത്രധാരണത്തിലും പരിഷ്‌കാരം വന്നു. സാരി സ്ഥിരം വേഷമായി മാറി.
ഇരുളരുടെ പരമ്പരാഗത വേഷവും ആധുനിക രീതിയും രീതിയും ഇടകലര്‍ത്തിയാണ് ഇത്തവണത്തെ ഗൃഹലക്ഷ്മി ഫാഷന്‍. ഇരുളഗോത്രത്തില്‍ നിന്ന് മിസ് കേരള (വനദേവത) ടൈറ്റില്‍ വിന്നറായ അനു പ്രശോഭിനിയാണ് ഗോത്രശൈലിയിലെത്തുന്നത്.
Content Highlights: grihalakshmi fashion column tribal fashion
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..