മേക്കപ്പിനൊപ്പം ഫുഡ്, ട്രാവല്‍, ലൈഫ് ... ഐശ്വര്യയുടെ യൂട്യൂബ് വണ്‍മാന്‍ ഷോയ്ക്ക് ആരാധകര്‍ ഏറെയാണ്


അശ്വര ശിവൻ

സെവന്‍ ഡെയിസ് ഓഫ് മേക്കപ്പ് ടൂട്ടോറിയല്‍സ് എന്ന പേരില്‍ ഒരു സീരീസ് ചെയ്തിരുന്നു. അതില്‍ ഒരു എന്‍ഗേജ്‌മെന്റ് മേക്കപ്പ് വീഡിയോ ഉണ്ട്. അതുകണ്ടിട്ട് ഒരു കുട്ടി സ്വന്തം വിവാഹനിശ്ചയത്തിന് ആ രീതിയില്‍ മേക്കപ്പ് ചെയ്ത ഫോട്ടോസ് മെയില്‍ ചെയ്ത് തന്നു. അങ്ങനെ പലരും. അതൊരു അവാര്‍ഡ് കിട്ടിയ ഫീലിങ്ങാണ്.

Photo: Inosh Gavaskar

മേക്കപ്പ് ചെയ്യാനും ഡ്രസ്സ് സ്റ്റൈല്‍ ചെയ്യാനുമുള്ള ഇഷ്ടം പണ്ടേയുണ്ട്. പക്ഷേ അതൊരു വരുമാനമാക്കാനൊന്നും ആലോചിച്ചിട്ടിയില്ലായിരുന്നു. ഇപ്പോള്‍ Blush with Ash എന്ന യൂട്യൂബ് ചാനലിലൂടെ ആളുകളെ അണിഞ്ഞൊരുങ്ങാന്‍ പഠിപ്പിക്കുകയാണ് ഐശ്വര്യ കിരണ്‍. 293k സബ്‌സ്‌ക്രൈബേര്‍സുണ്ട് ആഷിനൊപ്പം.

തുടക്കം

വിവാഹത്തിന് മുമ്പ് കാക്കനാട് ഇന്‍ഫോപാര്‍ക്കിലാണ് ജോലി ചെയ്തിരുന്നത്. കല്യാണം കഴിഞ്ഞ് അധികം വൈകാതെ കുഞ്ഞുണ്ടായി. മോനെ സ്‌കൂളില്‍ ചേര്‍ത്തിട്ടേ ഞാന്‍ ജോലിയില്‍ തിരിച്ചുകയറുന്നുള്ളൂ എന്നായിരുന്നു തീരുമാനം. അവനെ ആരെയെങ്കിലും ഏല്‍പ്പിച്ചു ജോലിക്കുപോകാന്‍ വല്ലാത്ത വിഷമമായിരുന്നു. ആ സമയത്ത് എല്ലാ വീട്ടമ്മമാരെയും പോലെ ഞാനും യൂട്യൂബ് ചാനലുകള്‍ നോക്കാന്‍ തുടങ്ങി. ഡെലിവറി കഴിഞ്ഞ് കിടക്കുമ്പോള്‍ എന്റെ ചേച്ചിയാണ് യൂട്യൂബ് എന്താണെന്ന് എനിക്ക് ഇന്‍ട്രൊഡ്യൂസ് ചെയ്തു തന്നത്. പണ്ട് മുതലേ എനിക്ക് ഒരുങ്ങാനും ഡ്രസ്സ് സ്‌റ്റെയില്‍ ചെയ്യാനുമൊക്കെ ഇഷ്ടമായിരുന്നു. മലയാളത്തില്‍ ഇങ്ങനെയുള്ള വീഡിയോസ് തിരഞ്ഞു നോക്കിയപ്പോള്‍ അധികം ഉണ്ടായിരുന്നില്ല. അപ്പൊ ഞാന്‍ വിചാരിച്ചു, എനിക്ക് കുറച്ച് ഐഡിയകള്‍ ഉണ്ട്, എന്നാല്‍ പിന്നെ അതുവെച്ച് ഒരു യൂട്യൂബ് ചാനല്‍ തുടങ്ങിയാല്‍ എന്താ എന്ന്. കഴിവ് തെളിയിക്കാന്‍ പറ്റും എന്നൊരു വിശ്വാസം എനിക്കുണ്ടായിരുന്നു. അങ്ങനെ രണ്ടരക്കൊല്ലം മുമ്പാണ് ചാനല്‍ തുടങ്ങിയത്. ഇപ്പോള്‍ ഒന്നര വര്‍ഷമായി ബംഗളൂരുവില്‍ സെറ്റില്‍ഡാണ്.

സ്റ്റൈലിങ് ആന്‍ഡ് മേക്കപ്പ്

ബ്യൂട്ടി, ഫാഷന്‍, മേക്കപ്പ് എന്നിവയുമായി ബന്ധപ്പെട്ട വീഡിയോകളാണ് അപ്‌ലോഡ് ചെയ്യുന്നത്. പുതിയതായി ലോഞ്ച് ചെയ്ത മേക്കപ്പ് പ്രോഡക്ടുകള്‍, അതിന്റെ റിവ്യൂ, ഓരോ ഫങ്ഷനും ഫെസ്റ്റിവലിനും ചേരുന്ന മേക്കപ്പ് ടൂട്ടോറിയല്‍സ്, പിന്നെ സ്‌റ്റെലിങ് - ഉദ്ദാഹരണത്തിന് വെള്ള നിറത്തിലുള്ള കുര്‍ത്ത അല്ലെങ്കില്‍ ഡെനിം ജാക്കറ്റ് പല തരത്തില്‍ സ്‌റ്റെല്‍ ചെയ്യുന്നത് എങ്ങനെ തുടങ്ങിയ വീഡിയോകള്‍. പിന്നെ വ്യൂവേര്‍സിന്, യൂട്യൂബേര്‍സിന്റെ ജീവിതത്തില്‍ എന്തൊക്കെയാണ് നടക്കുന്നത് എന്നറിയാനുള്ള താല്‍പര്യമുണ്ട്. അതുകൊണ്ട് ആ തരത്തിലുള്ള വ്‌ളോഗുകളും ചെയ്യാറുണ്ട്. ഒപ്പം ട്രാവല്‍ വ്‌ളോഗും.

പൂര്‍ണമായും മലയാളം

തുടക്കത്തില്‍ ആഴ്ചയില്‍ രണ്ടു വീഡിയോ വീതം ഇടാറുണ്ടായിരുന്നു. ഒന്ന് ഇംഗ്ലീഷിലും ഒന്ന് മലയാളത്തിലും. പക്ഷേ മലയാളത്തിലെ വീഡിയോകള്‍ക്ക് കൂടുതല്‍ ശ്രദ്ധ കിട്ടി തുടങ്ങിയതോടെ ചാനല്‍ പൂര്‍ണമായും മലയാളത്തിലേക്ക് മാറ്റി. കുറച്ചു കഴിഞ്ഞപ്പോള്‍ ആഴ്ചയിലെ എല്ലാ ദിവസവും വീഡിയോ ഇടുന്ന അവസ്ഥയായിരുന്നു. പക്ഷേ, അതതത്ര നല്ലതല്ല എന്ന് തോന്നി. കാണുന്നവരെ വെറുപ്പിക്കാന്‍ പാടില്ലല്ലോ? ഇപ്പോള്‍ ആഴ്ചയില്‍ നാല് വീഡിയോ ആണ് ഇടുന്നത്. എത്ര തിരക്കുണ്ടെങ്കിലും അതിന് ഞാന്‍ ഒരു മുടക്കവും വരുത്താറില്ല. എവിടെയെങ്കിലും യാത്ര പോകുംമുമ്പ് പറ്റുന്നത്ര വീഡിയോ ചെയ്തു വെയ്ക്കും. ഇതിപ്പോള്‍ ശരിക്കും പാഷനായി. ചാനല്‍ വളരുന്നുണ്ട് എന്ന് അറിഞ്ഞത് തൊട്ട് കണ്ടന്റിന്റെ സ്റ്റാന്‍ഡേര്‍ഡ് കൂട്ടാന്‍ ശ്രമിച്ചു. ഒപ്പം ക്യാമറ, എഡിറ്റിങ് സോഫ്റ്റ്‌വെയര്‍ എന്നിവ അപ്‌ഗ്രേഡ് ചെയ്തു. ആദ്യം സ്മാര്‍ട്ട്‌ഫോണിലാണ് തുടങ്ങിയത്. റെവന്യൂ കിട്ടി തുടങ്ങിയ ശേഷമാണ് പുതിയ ക്യാമറയൊക്കെ വാങ്ങിയത്.

കൂട്ടുകാരാണ് ആദ്യത്തെ സബ്‌സ്‌ക്രൈബേഴ്‌സ്

ചാനല്‍ തുടങ്ങുന്നതിന് മുമ്പ് ഫ്രണ്ട്‌സിനോടൊക്കെ വിവരം പറഞ്ഞിരുന്നു. 'ഞാന്‍ യൂട്യൂബ് ചാനല്‍ തുടങ്ങാന്‍ പോവാണ്, നിങ്ങളുടെ സപ്പോര്‍ട്ട് വേണം' എന്ന്. അതുകൊണ്ട് ആദ്യ ദിവസം തന്നെ എനിക്ക് നൂറ് സബ്‌സ്‌ക്രൈബേര്‍സിനെ കിട്ടി. അത് വലിയ അനുഗ്രമായാണ് തോന്നിയത്. വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലൊക്കെ വീഡിയോ ഷെയര്‍ ചെയ്യുമ്പോള്‍ കുറച്ചു കളിയാക്കലൊക്കെ കിട്ടി. പിന്നെ മോശം കമന്റുകള്‍ ഞാന്‍ പൂര്‍ണമായും അവഗണിക്കുകയാണ് ചെയ്യാറ്. പക്ഷേ കുറച്ച് പേര്‍ എന്തൊക്കെ ഉള്‍പ്പെടുത്തണം, എന്തൊക്കെ ശരിയാക്കണം എന്നൊക്കെ പറഞ്ഞു തന്നു. അമ്മയും അമ്മായിയമ്മയും ചേച്ചിയുമൊക്കെ കുറേ വീഡിയോ ഐഡിയ പറഞ്ഞു തരാറുണ്ട്. ഇപ്പൊ വീഡിയോസ് ഒക്കെ ഇന്‍ഫോര്‍മേറ്റീവ് ആണ് എന്ന് ആളുകള്‍ പറഞ്ഞു കേള്‍ക്കുമ്പോള്‍ വലിയ സന്തോഷമാണ്. 'സംസാരം കേള്‍ക്കാന്‍ നല്ല രസമാണ്, ഭയങ്കര പോസിറ്റിവിറ്റിയാണ്' എന്ന് പലരും പറയാറുണ്ട്. മേക്കപ്പ് നന്നായി എന്ന് കേള്‍ക്കുന്നതിനേക്കാള്‍ ഇത് കേള്‍ക്കുമ്പോഴാണ് കൂടുതല്‍ സന്തോഷം. കാരണം, പലരും യൂട്യൂബില്‍ കയറുന്നത് ഒരു ബ്രേക്കിനും റിലാക്‌സേഷനും വേണ്ടിയാണല്ലോ. അതുകൊണ്ട് ചിറ്റ്ചാറ്റ്, യൂ ആന്‍ഡ് ഐ വീഡിയോകളും ചെയ്യാറുണ്ട്.

അടുത്ത പരിപാടി

അടുത്തിടെ ഒരു ഫുഡ് റിവ്യൂ വീഡിയോ ചെയ്തിരുന്നു. ആല്‍ഫബറ്റിക് ഓര്‍ഡറില്‍ രാവിലെ മുതല്‍ രാത്രി വരെ കഴിക്കേണ്ട ഭക്ഷണങ്ങളെ കുറിച്ച്. ഭക്ഷണവുമായി ബന്ധപ്പെട്ട വീഡിയോ ചെയ്യാന്‍ മുമ്പ് എനിക്ക് മടിയായിരുന്നു. എന്റെ കംഫര്‍ട്ട് സോണില്‍ നിന്ന് ഇറങ്ങി ചെയ്ത വീഡിയോയാണത്. ഇനി വലിയ ബ്രാന്‍ഡുകളുമായി കൊളാബറേറ്റ് ചെയ്ത് വീഡിയോ ചെയ്യണമെന്ന് ആഗ്രഹമുണ്ട്. എല്ലാത്തിനും ഭര്‍ത്താവ് കിരണ്‍ മേനോനും മകന്‍ ഈശന്‍ സായ് കിരണും ഒപ്പമുണ്ട്.

വണ്‍മാന്‍ഷോയാണ്

സെവന്‍ ഡെയിസ് ഓഫ് മേക്കപ്പ് ടൂട്ടോറിയല്‍സ് എന്ന പേരില്‍ ഒരു സീരീസ് ചെയ്തിരുന്നു. അതില്‍ ഒരു എന്‍ഗേജ്‌മെന്റ് മേക്കപ്പ് വീഡിയോ ഉണ്ട്. അതുകണ്ടിട്ട് ഒരു കുട്ടി സ്വന്തം വിവാഹനിശ്ചയത്തിന് ആ രീതിയില്‍ മേക്കപ്പ് ചെയ്ത ഫോട്ടോസ് മെയില്‍ ചെയ്ത് തന്നു. അങ്ങനെ പലരും. അതൊരു അവാര്‍ഡ് കിട്ടിയ ഫീലിങ്ങാണ്. പ്രൊഫഷണല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റുമാര്‍ എന്റെ വര്‍ക്ക് നന്നായിട്ടുണ്ട് എന്ന് പറയുമ്പോഴും വലിയ സന്തോഷം.ഓരോ വീഡിയോയും എന്റെ കുഞ്ഞുങ്ങളാണ് എന്ന തോന്നലാണ് എനിക്ക്. കഥ, തിരക്കഥ, സംവിധാനം. എല്ലാം ഒരു വണ്‍മാന്‍ ഷോ. ഇവിടെ ഹാര്‍ഡ്‌വെക്ക് ചെയ്ത് കഴിവ് തെളിയിച്ചാല്‍ മാത്രമേ റിസള്‍ട്ട് കിട്ടൂ. ഒരു കമ്പനിയില്‍ ജോലി ചെയ്യുന്നതിനേക്കാള്‍ പേഴ്‌സണല്‍ സാറ്റിസ്ഫാക്ഷന്‍ കൂടുതലാണ്. പിന്നെ ചാനലില്‍ സ്‌കിന്‍ വൈറ്റനിങ്ങും ഫെയര്‍നെസ് പ്രോഡക്ടസും ഒരിക്കലും പ്രൊമോട്ട് ചെയ്യാറില്ല.

ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്

Content Highlights: You tube Vlogger

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022


dileep highcourt

1 min

ദിലീപും ഭരണമുന്നണിയും തമ്മില്‍ അവിശുദ്ധബന്ധം, മറ്റൊരു വഴിയും ഇല്ല; നടി ഹൈക്കോടതിയില്‍

May 23, 2022


SDPI

1 min

പോപ്പുലര്‍ ഫ്രണ്ട്‌ മാര്‍ച്ചില്‍ കുട്ടിയുടെ പ്രകോപനപരമായ മുദ്രാവാക്യം; പോലീസ് അന്വേഷണം തുടങ്ങി

May 23, 2022

More from this section
Most Commented