-
ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ടാറ്റൂ ആര്‍ട്ടിസ്റ്റ്. ജര്‍മ്മനിക്കാരിയായ ഈ കൊച്ചു സുന്ദരിയുടെ ടാറ്റൂ വൈറലാവുകയാണ്. മായാ ലൂ എന്ന ഒമ്പത്കാരി തന്റെ രണ്ടാം വയസ്സ് മുതല്‍ ടാറ്റു ചെയ്ത് തുടങ്ങിയിരുന്നു. അമ്മയുടെ കാലിലായിരുന്നു ആദ്യത്തെ ടാറ്റൂ പരീക്ഷണം.
മായയുടെ അമ്മ ലിലി ലൂവിന് ഒരു ടാറ്റൂ സ്റ്റുഡിയോ ഉണ്ട്. അവര്‍ നോണ്‍ ബൈനറി ആര്‍ട്ടിസ്റ്റാണ്. മറ്റാരുടെയും സഹായമില്ലാതെ തന്നെയാണ് മായ ടാറ്റൂ ഉപകരണങ്ങള്‍ ഉപയോഗിക്കാന്‍ പഠിച്ചതും ടാറ്റൂ ചെയ്യുന്നതെന്നും അമ്മ ലിലി പറയുന്നു. താനും തന്റെ സുഹൃത്തുക്കളും അവളെ ചെറിയ സൂത്രങ്ങളൊക്കെ പഠിപ്പിച്ചിരുന്നു. അവള് ഇപ്പോള്‍ ഞങ്ങളെക്കാള്‍ കൂടുതല്‍ പഠിച്ചു കഴിഞ്ഞു.

മായ വരക്കുന്ന ടാറ്റൂ എല്ലാം വളരെ ഭംഗിയുള്ളതാണെന്നും ടാറ്റൂ മുറിവ് വേഗം ഉണങ്ങുന്നുണ്ടെന്നും കസ്റ്റമേഴ്സും പറയുന്നു. ടാറ്റൂ ആര്‍ട്ട് കരിയറാക്കണമെന്നോ പഠിക്കണമെന്നോ മകളുടെ മേല്‍ ഒരു സമ്മര്‍ദ്ദവും ലിലി വയ്ക്കാറില്ല. അവള്‍ക്കിഷ്ടമാണെങ്കില്‍ ചെയ്യട്ടെ എന്നാണ് അവരുടെ തീരുമാനം.
ടാറ്റൂ സ്റ്റുഡിയോയില്‍ വരുന്നതാണ് അവള്‍ക്ക് ഏറ്റവും സന്തോഷമുള്ളകാര്യം. സ്വന്തം കുഞ്ഞ് മേശയില്‍ ഇരുന്ന് അവള് ഡിസൈനുകള്‍ വരക്കും. അല്ലെങ്കില്‍ എന്തെങ്കിലും ക്രാഫ്റ്റ് വര്‍ക്കുകള്‍ ചെയ്യും.

മായയുടെ ടാറ്റൂ തേടി ധാരാളം ആളുകള്‍ വരാറുണ്ടെന്നും തന്റെ സുഹൃത്തുക്കള്‍ അവള്‍ക്ക് മിഠായിയും ചോക്കളേറ്റുമൊക്കെ കൈക്കൂലി നല്കി ടാറ്റൂ ചെയ്യാറുണ്ടെന്നും ലിലി. മായയുടെ പ്രിയപ്പെട്ട ടാറ്റൂ മരത്തില്‍ ഇരിക്കുന്ന കുരങ്ങിന്റെ ചിത്രമാണ്.
Content Highlights: world's youngest tattoo artists
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..