ജാക്കിച്ചാന്റെ സിനിമകള്‍ പ്രചോദനം; ലോക കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലവുമായി ബിന്ധ്യ ബാഷി


എന്‍പി ഹരിദാസ്‌

കരാട്ടെ ടൂര്‍ണമെന്റില്‍ 48 രാജ്യങ്ങളിലെ വിവിധ കരാട്ടെ സ്‌കൂളുകളില്‍ നിന്നായി രണ്ടായിരത്തിലേറെ പേര്‍ മത്സരത്തിനുണ്ടായിരുന്നു. ഇന്ത്യയില്‍നിന്ന് 50 പേര്‍.

ബിന്ധ്യ ബാഷി വെങ്കല മെഡലുമായി | Photo:Special Arrangement/ Mathrubhumi

ജാക്കിച്ചാന്റെ പ്രശസ്തിയില്‍ മയങ്ങിയാണ് കളമശ്ശേരി ചങ്ങമ്പുഴ നഗറിലെ ബിന്ധ്യ കരാട്ടെ പഠിക്കാന്‍ തുടങ്ങിയത്. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷിക വേളയില്‍ ജപ്പാനില്‍ കരാട്ടെ വേദിയില്‍ മത്സരിച്ചു നേടിയ വെങ്കല മെഡലുമായി തിരിച്ചെത്തിയപ്പോള്‍ ബിന്ധ്യ ബാഷിക്ക് ആഹ്‌ളാദ നിമിഷം.

ജപ്പാനില്‍ കരാട്ടെയുടെ ഉദ്ഭവസ്ഥാനമായ ഒക്കിനോവയില്‍ നടന്ന ലോക കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ ജൂനിയര്‍ പെണ്‍കുട്ടികളുടെ കത്ത വിഭാഗത്തിലാണ് മെഡല്‍. കരാട്ടെ ടൂര്‍ണമെന്റില്‍ 48 രാജ്യങ്ങളിലെ വിവിധ കരാട്ടെ സ്‌കൂളുകളില്‍ നിന്നായി രണ്ടായിരത്തിലേറെ പേര്‍ മത്സരത്തിനുണ്ടായിരുന്നു. ഇന്ത്യയില്‍നിന്ന് 50 പേര്‍.

അമ്മൂമ്മ ചന്ദ്രികയാണ് ആദ്യകാലത്ത് കരാട്ടെ പഠിക്കാന്‍ കൊണ്ടുപോയിരുന്നതും തിരിച്ചു കൊണ്ടു വന്നിരുന്നതും. ഒപ്പം ചിറ്റ രമ്യ മോഹന്റെ പ്രേരണയും. അമ്മ ബബിത മോഹന് ചെറുപ്പകാലത്ത് കരാട്ടെയോട് ആരാധനയായിരുന്നു. ''പഠിക്കാന്‍ മോഹിച്ചിരുന്നെങ്കിലും അമ്മയ്ക്ക് കഴിഞ്ഞില്ല. അമ്മയാണ് എന്നോട് കരാട്ടെ പഠിക്കാന്‍ പറഞ്ഞത്. കരാട്ടെയില്‍ ഒമ്പത് വര്‍ഷമായുണ്ട്'' - ബിന്ധ്യ പറഞ്ഞു. ''അഞ്ചുവര്‍ഷം പാട്ടുപഠിച്ചു, ഗിറ്റാറും പഠിച്ചിട്ടുണ്ട്. ഫുട്‌ബോളും അത്യാവശ്യം കളിക്കും. കൂട്ടത്തില്‍ ഡബ്ബിങ്ങും ചെയ്തിട്ടുണ്ട്'' - അവള്‍ കൂട്ടിച്ചേര്‍ത്തു.

ഏലൂര്‍ പാതാളത്തെ ക്യൂഡോ കാന്‍ കരാട്ടെ ഇന്റര്‍നാഷണല്‍ അക്കാദമിയിലാണ് ഇപ്പോള്‍ പരിശീലനം. അക്കാദമിയിലെ ചീഫ് കോച്ച് വി.എ. നസീറിന്റെ നേതൃത്വത്തിലാണ് ടൂര്‍ണമെന്റിന് പോയത്. ലോക കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതിന് ഗോപീകൃഷ്ണന്‍, മാര്‍ട്ടിന്‍ വിജോഷ് എന്നിവരുടെ കീഴില്‍ മൂന്നു മാസം പ്രത്യേകം പരിശീലനം ലഭിച്ചിരുന്നു.

ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നതിന് ഒക്കിനോവയില്‍ എത്തിയ ബിന്ധ്യക്കും ഒപ്പമുണ്ടായിരുന്ന ക്രിസ്റ്റീന ഡാജിക്കും ക്യൂഡോ കാന്‍ വേള്‍ഡ് പ്രസിഡന്റ് മിനോറുഷിഖ ആറ് ദിവസം പ്രത്യേക പരിശീലനം നല്‍കിയിരുന്നു. മത്സരത്തില്‍ ക്രിസ്റ്റീനയ്ക്ക് അഞ്ചാം സ്ഥാനം ലഭിച്ചു. കളമശ്ശേരി രാജഗിരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ്ടു വിദ്യാര്‍ഥിയായ ബിന്ധ്യക്ക് ഭാവിയില്‍ ആസ്‌ട്രോ ബയോളജി പഠിക്കണമെന്നാണ് ആഗ്രഹം.

Content Highlights: world karate championship bronze medalist bindhya bashi life story


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


sreenath bhasi

1 min

അവതാരകയെ അപമാനിച്ച കേസ്; ശ്രീനാഥ് ഭാസിയെ ജാമ്യത്തില്‍വിട്ടു, കേസുമായി മുന്നോട്ടെന്ന് പരാതിക്കാരി

Sep 26, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022

Most Commented