അലങ്കാര വസ്തുക്കൾ മുതൽ മുളയരി പായസം വരെ; വിശാലമാണ് മുളയുടെ ലോകം


വി. മുരളി

ഇന്ന് ലോക മുള ദിനം

കഥകളി ചുട്ടി കലാകാരനായ കലാമണ്ഡലം രാജേഷ് മുളയിൽ തയ്യാറാക്കിയ കഥകളി രൂപങ്ങൾ

മുളയുടെ പ്രതാപകാലമായിരുന്നു പോയ കാലം. വീട് നിർമ്മാണം മുതൽ അതിർത്തി സംരക്ഷണത്തിൽ വരെ ആധിപത്യം പുലർത്തിയിരുന്നത് മുളകളായിരുന്നു .
അടുക്കളയിലെ പുട്ടുണ്ടാക്കുന്ന കുറ്റി, വട്ടി, മുറം, കൊട്ട തുടങ്ങി നിരവധി ഗൃഹോപകരണങ്ങൾ അലുമനിയത്തിനും പ്ലാസ്റ്റിക്കിനും മുന്നിൽ വഴി മാറി. ഓക്സിജൻ ഏറെ പ്രദാനം ചെയ്യുന്ന മുളങ്കാടുകളും അക്കേഷ്യാ വന്നതോടെ സർക്കാർ വനങ്ങളിൽ പോലും അപൂർവ്വമായി.

സംസ്കരിച്ചെടുത്ത മുളകൾ ഇന്ന് ഉപയോഗിക്കുന്നത് അലങ്കാര വസ്തുക്കളുടെ നിർമ്മാണത്തിനാണ്. പഴയ പുട്ടുകുറ്റികൾ പഞ്ചനക്ഷത്ര ഹോട്ടലുകളിൽ മുള (ബാംബു ) ബിരിയാണിയുമായെത്തി. മുളം കുറ്റിയിൽ മുള സർബ്ബത്ത് വരെ സുലഭം. മുളയരി ഉപയോഗിച്ചുള്ള പായസവും പാതയോരങ്ങളിൽ വ്യാപകമായി വാഹനങ്ങളിൽ വിൽപ്പന നടത്തുന്നു.

കലാരംഗത്തും മുളയുടെ സാന്നിദ്ധ്യം സജീവമാണ്. ബാംബു മൂസിക്ക് ചിട്ടപ്പെടുത്തി വയലിയുടെ കലാകാരന്മാർ രാജ്യത്തിനകത്തും പുറത്തും വേദികൾ കണ്ടെത്തി. കഥകളി ചുട്ടി കലാകാരനായ കലാമണ്ഡലം രാജേഷ് കഥകളി അരങ്ങിലെ ഒഴിവുവേളയിൽ നടത്തിയ പരീക്ഷണം വൻ വിജയമായി. മുളയിൽ അദ്ദേഹം പച്ചയും കത്തിയും ചുവന്ന താടിയുമെല്ലാം ആകർഷകമായി തയ്യാറാക്കുന്നു. രണ്ടായിരം രൂപ വരെ ഒരെണ്ണത്തിനു വില വരുമെങ്കിലും മറുനാട്ടിൽ നിന്നെത്തുന്ന സഞ്ചാരികൾ ഇത് അന്വേഷിച്ച് സ്വന്തമാക്കി അവരുടെ വീടിന്റെ ചുവരുകളെ അലങ്കരിക്കുന്നു.

Content Highlights: world bamboo day, lifestyle, bamboo in daily life


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022


38:00

അച്ഛന്റെ സിനിമയ്ക്കല്ല, അന്നും പോയിരുന്നത് ലാലേട്ടന്റെയും മമ്മൂക്കയുടെയും സിനിമ കാണാൻ | Binu Pappu

Oct 7, 2022

Most Commented