Photo: Reuters
ഒരു കൂട്ടം പാലസ്തീന്‍ വംശജരായ സ്ത്രീകള്‍ ചേര്‍ന്ന് സ്റ്റോപ്പ് മോഷന്‍ ആനിമേഷന്‍ ഷോര്‍ട്ട് ഫിലിമിന്റെ നിര്‍മാണത്തിലാണ്. എന്തിനാണെന്നല്ലേ, ഈ എട്ട് സ്ത്രീകള്‍ക്ക് കേള്‍വിശക്തിയില്ല. സ്വന്തം ജീവിതത്തെ പറ്റിയാണ് ഇവരുടെ സിനിമകള്‍. കേള്‍വിയില്ലാത്തവരെ പറ്റി സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ബോധവത്ക്കരിക്കാനാണ് ഇവരുടെ ശ്രമം.
തങ്ങള്‍ക്ക് തൊഴില്‍ കണ്ടെത്താനും വളരാനും വളരെ കുറച്ചു മാര്‍ഗ്ഗങ്ങളേ ഉള്ളൂ, എന്നാല്‍ ഇത്തരം ആനിമേഷന്‍ ചിത്രങ്ങള്‍ നിര്‍മിച്ച് നല്‍കുന്നതിലൂടെ ചെറിയൊരു വരുമാനവും കണ്ടെത്താനാവും എന്ന വിശ്വാസത്തിലാണ് ഈ സ്ത്രീകള്‍.
രണ്ട് ചിത്രങ്ങളാണ് ഇവര്‍ ഇതുവരെ നിര്‍മിച്ചത്. ഒന്ന് ആംഗ്യഭാഷയെ പറ്റിയും മറ്റൊന്ന് ഗാസ മേഖലയില്‍ തൊഴിലെടുക്കാനുള്ള അവകാശത്തെ പറ്റിയും. ഗാസയില്‍ സ്ത്രീകള്‍ക്ക് മാത്രമല്ല പ്രദേശത്ത് മുഴുവനായും തൊഴിലില്ലായ്മ ഏകദേശം 49 ശതമാനമാണ്.
കേള്‍വി വൈകല്യമുള്ള ആളുകള്‍ക്ക് പ്രചോദനമാകാനും എത്രതന്നെ കഷ്ടപ്പാടുകളുണ്ടായാലും ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ കഴിയുമെന്ന് കാണിച്ചു കൊടുക്കാനുമാണ് ഈ സ്ത്രീകളുടെ ശ്രമം.
ആദ്യം കഥാപാത്രങ്ങളെ പേപ്പറില്‍ വരയ്ക്കും, ശേഷം സ്റ്റോപ്പ് മോഷന്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് സ്മാര്‍ട്‌ഫോണ്‍ ക്യാമറയില്‍ ഇവ പകര്‍ത്തും. പിന്നീട് ഇവരുടെ സഹായത്തിനായി ഒപ്പമുള്ള കേള്‍വി ശക്തിയുള്ള ആളുകളെ കൊണ്ട് ശബ്ദം നല്‍കു. ഇങ്ങനെയാണ് ഇവര്‍ ചിത്രങ്ങള്‍ നിര്‍മിക്കുന്നത്.
ഇരുപത്തേഴുകാരിയായ ഹിബ അബി ജാസറാണ് ഇവരുടെ നേതൃത്വം. കുട്ടിക്കാലം തൊട്ടേ ആനിമേഷന്‍ സിനിമകള്‍ ഇഷ്ടപ്പെടുന്ന ഹിബ സ്വന്തമായി അത്തരം സിനിമകള്‍ ചെയ്യാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഈ രംഗത്തെത്തിയത്.
Content Highlights: Women with hearing loss in Gaza make animations to raise awareness


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..