-
ലൈംഗിക വിദ്യാഭ്യാസത്തേക്കുറിച്ച് ഇന്നും ഒച്ച താഴ്ത്തിയും മുഴുമിക്കാതെയുമൊക്കെ പറഞ്ഞു തീര്‍ക്കുന്നവരുണ്ട്. പരസ്യമായി പറയാന്‍ കഴിയാത്തതെന്തെല്ലാമോ ആണെന്ന ചിന്താഗതിയാണ് ഇതിനെല്ലാം കാരണം. കൃത്യമായ ലൈംഗിക വിദ്യാഭ്യാസം ലഭിക്കാതെ വരുന്ന കുട്ടികള്‍ തെറ്റിദ്ധാരണകളുടെ ലോകത്തേക്കാണ് വളര്‍ന്നുവരുന്നതെന്ന് വ്യക്തമാക്കുന്നൊരു ചര്‍ച്ചയാണ് ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ വൈറലാകുന്നത്. ആര്‍ത്തവത്തെയും ഗര്ഭധാരണത്തേയുമൊക്കെ കുറിച്ചുണ്ടായിരുന്ന അജ്ഞതകളെക്കുറിച്ച് പങ്കുവെക്കുകയാണ് ഒരു കൂട്ടം സ്ത്രീകള്‍.
എഴുത്തുകാരി കൂടിയായ ജൂലി മാനല്‍ ആണ് ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്. തൊണ്ണൂറുകളില്‍ തന്റെ സ്കൂള്‍ കാലത്ത് മിക്കയിടങ്ങളിലും ലൈംഗിക വിദ്യാഭ്യാസം നല്‍കിയിരുന്നില്ലെന്നു പറഞ്ഞു തുടങ്ങിയ ചര്‍ച്ചയില്‍ നിരവധി പേരാണ് അക്കാലത്തെ ആര്‍ത്തവ അനുഭവങ്ങള്‍ പങ്കുവച്ചത്. ആര്‍ത്തവം സ്ത്രീകള്‍ക്ക് എല്ലായ്പ്പോഴും ഉണ്ടാകുന്ന കാര്യമായിരിക്കുമെന്നാണ് താന്‍ കരുതിയിരുന്നതെന്ന് ജൂലി പറയുന്നു.
സ്ത്രീകള്‍ക്ക് ഒരാഴ്ച്ചത്തേക്ക് ഒരു പാഡ് മതിയാകുമെന്നാണ് കരുതിയിരുന്നതെന്നും എന്തിനാണ് ഇത്രയും വലിയ പായ്ക്കറ്റില്‍ ഇവ വില്‍ക്കുന്നതെന്നും കരുതിയിരുന്നതെന്ന് മറ്റൊരു സ്ത്രീ പറയുന്നു. ഇനിയൊരു യുവതി കരുതിയിരുന്നതെന്ന് ആര്‍ത്തവം ദൈവം തന്നെ പരീക്ഷിക്കല്‍ ആയിരുന്നുവെന്നാണ്. മറ്റൊരാളോട് അധ്യാപിക പറഞ്ഞിരുന്നത് ആര്‍ത്തവം വന്നുകഴിഞ്ഞാല്‍ അമ്പതു വയസ്സുവരെ ഉണ്ടാകുമെന്നാണ്, ആ പ്രായമെത്തുംവരെ തുടര്‍ച്ചയായി തനിക്ക് രക്തസ്രാവമുണ്ടാകുമോ എന്ന് ഭയന്നിരുന്നുവെന്ന് അവര്‍ പറയുന്നു.
ജൂലിയ ബെറി എന്ന യുവതിക്കു പറയാനുണ്ടായിരുന്നത് മറ്റൊരു രസകരമായ അനുഭവമാണ്, ഒമ്പതാം വയസ്സില്‍ കരുതിയിരുന്നത് സ്ത്രീയും പുരുഷനും വിവാഹം കഴിച്ച് ചുംബിക്കുമ്പോള്‍ കുട്ടിയുണ്ടാകുമെന്നായിരുന്നു. മാഡിസണിന് ആര്‍ത്തവം ഉണ്ടായി അടുത്ത രണ്ടുമാസവും പീരിയഡ്സ് ഉണ്ടായില്ല, പന്ത്രണ്ടാം വയസ്സില്‍ താന്‍ ഗര്‍ഭിണിയായിരിക്കുമോ എന്നു ഭയന്നിരുന്നുവെന്ന് പറയുന്നു.
തൊണ്ണൂറുകളിലെ കഥ മാത്രമല്ലിത്, ഇപ്പോഴും പാഡും ടാംപൂണുമൊക്കെ ഒളിപ്പിച്ച് ബാത്റൂമിലേക്ക് കടത്തുന്ന തലമുറയുള്ള സ്ഥിതിക്ക് ഇവയിലൊന്നും അത്ഭുതം തോന്നുന്നില്ലെന്നും പറയുന്നവരുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും വീടുകളില്‍ നിന്നും ലൈംഗിക വിദ്യാഭ്യാസത്തേക്കുറിച്ച് അവബോധം ഉണ്ടാക്കേണ്ടത് അത്യാവശ്യമാണെന്ന് വ്യക്തമാക്കുന്നതാണ് ഈ ചര്‍ച്ച.
Content Highlights: women sharing experience of periods and sex education
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..