ധം ലഗാ കെ ഹെയ്‌സ എന്ന ചിത്രത്തിൽ ഭൂമി, ഭൂമി പെഡ്നേക്കർ | Photo: A.F.P.
സമൂഹം ചിട്ടപ്പെടുത്തി വെച്ച ചില വാര്‍പ്പുമാതൃകകളുണ്ടാകും. പലപ്പോഴും അതില്‍നിന്നും വ്യതിചലിക്കുന്നവര്‍ക്കു വലിയതോതിലുള്ള വിമര്‍ശനങ്ങളാണ് കിട്ടാറ്. ബോളിവുഡില്‍ നടികള്‍ക്കായി നിലനിന്നിരുന്ന അലിഖിത നിയമങ്ങളെക്കുറിച്ച് കഴിഞ്ഞദിവസം നടി ബാപാഷ ബസു തുറന്നു പറഞ്ഞിരുന്നു. ഇങ്ങനെയൊരു തുറന്നു പറച്ചിലുമായി എത്തിയിരിക്കുകയാണ് ബോളിവുഡ് നടി ഭൂമി പണ്ഡേക്കര്‍. സ്ത്രീകളെ മറ്റുള്ളവര്‍ കാണുന്നരീതിയില്‍ മാറ്റം വരുത്തേണ്ടതിനെക്കുറിച്ച് ബോളിവുഡ് നടി ഭൂമി പെഡ്‌നേക്കര്‍ ഇടയ്ക്ക് വിവരിക്കാറുണ്ട്.
ബാല, ധം ലഗാ കെ ഹെയ്‌സ എന്നീ സിനിമകളില്‍ അവരുടെ ഈ നിലപാടുകള്‍ പ്രതിഫലിപ്പിക്കുന്നുണ്ട്. ഇപ്പോഴിതാ സ്ത്രീകള്‍ തങ്ങളെതന്നെ സ്‌നേഹിക്കേണ്ടതിനെക്കുറിച്ച് വാചാലയാവുകയാണവര്‍. ഒരു പ്രാദേശിക മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് അവരുടെ തുറന്നു പറച്ചില്‍.
സമൂഹം കല്‍പിച്ചുവെച്ചിരിക്കുന്ന സൗന്ദര്യസങ്കല്‍പ്പത്തിനനുസരിച്ച് നമ്മള്‍ മാറേണ്ടതില്ല. എന്റെ ആദ്യ സിനിമ എനിക്ക് ഏറെ ആത്മവിശ്വാസം തന്നു. അതിലെ സന്ധ്യ എന്ന കഥാപാത്രം എന്നെ തന്നെ സ്‌നേഹിക്കുന്നതിനു പ്രേരിപ്പിച്ചു. നമ്മുടെ സന്തോഷം കണ്ടെത്തുന്നതാണ് സൗന്ദര്യം. അതില്‍ മാനസിക, ശാരീരിക സൗഖ്യം അടങ്ങിയിരിക്കുന്നു-ഭൂമി പറഞ്ഞു.
സൗന്ദര്യമെന്നത് ശാക്തീകരിക്കുന്നതാണ്. അതിന് ഒട്ടേറെ വശങ്ങളുണ്ട്. ഒരു സ്ത്രീ അമ്മയും സഹോദരിയും സുഹൃത്തും പങ്കാളിയുമൊക്കെയാണ്. ഇതുപോലെ ഒരു ദിവസം വ്യത്യസ്തമായ പദവികള്‍ അവള്‍ വഹിക്കുന്നു. സൗന്ദര്യമെന്ന് പറയുന്നതും അതാണ്. അത് നമ്മളായിരിക്കുന്ന അവസ്ഥയെ തുറന്നുകാട്ടുന്നു. നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ ആരാണെന്നത് സൗന്ദര്യം കാണിച്ചുതരുന്നു-അവര്‍ കൂട്ടിച്ചേര്‍ത്തു.
ചിലര്‍ നമ്മെ പിന്തിരിപ്പിച്ചു കൊണ്ടേയിരിക്കും. അവരെ നമ്മള്‍ കേള്‍ക്കേണ്ടതില്ല. നിങ്ങളുടെ ഉള്ളിലുള്ള ദേവതയെ കണ്ടെത്തി നിങ്ങള്‍ക്കാവശ്യമുള്ളതെല്ലാം സ്വന്തമാക്കുകയാണ് വേണ്ടത്. അതാണ് ഞാന്‍ ചെയ്തത്-അവര്‍ പറഞ്ഞു.
Content highlights: women endorse inclusivity bhumi pandenkar
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..