Representative Image| Photo: Gettyimages.in
രാജ്യം ദേശീയ ബാലികാദിനമായി ആചരിക്കുന്ന ദിവസമാണിന്ന്. 2008 മുതലാണ് രാജ്യം പെൺകുട്ടികൾക്കായി ഒരു ദിനം ആചരിച്ചുവരുന്നത്. എല്ലാ വർഷവും ഈ ദിവസം വനിതാ ശിശുവികസന വകുപ്പിന്റെ നേതൃത്വത്തിൽ രാജ്യമെമ്പാടും ആഘോഷങ്ങളും സംഘടിപ്പിക്കാറുണ്ട്. സമൂഹത്തിൽ പെൺകുട്ടികൾക്കെതിരെയുള്ള അസമത്വങ്ങളെക്കുറിച്ചും പെൺകുട്ടികളുടെ അവകാശങ്ങളെക്കുറിച്ചും വിദ്യാഭ്യാസം, ആരോഗ്യം, പോഷകം എന്നിവയെ സംബന്ധിച്ചുമൊക്കെ അവബോധം ഉണ്ടാക്കുകയാണ് ഈ ദിനത്തിന്റെ ലക്ഷ്യം. പെൺകുട്ടികളുടെ ശാക്തീകരണത്തെ പ്രോത്സാഹിപ്പിക്കുന്ന ചില ഉദ്ധരണികളിലേക്ക്..
പെൺകുട്ടികൾ വിദ്യാസമ്പന്നരാവുമ്പോൾ അവരുടെ രാജ്യം കൂടുതൽ കരുത്തുറ്റതാവുകയും അഭിവൃദ്ധി പ്രാപിക്കുകയും ചെയ്യും- മിഷേൽ ഒബാമ
നമ്മളിൽ പകുതിയും പിന്നോട്ടു പോവുമ്പോൾ നമുക്കെല്ലാവർക്കും വിജയിക്കാനാവില്ല. ലോകമെമ്പാടുമുള്ള സഹോദരിമാരോട് ധീരരായിരിക്കാൻ ആഹ്വാനം ചെയ്യുന്നു. അവരിലടങ്ങിയ കരുത്തിനെ പുൽകി അവരുടെ കഴിവിനെ തിരിച്ചറിയാൻ- മലാല യൂസഫ്സായ്
നേതാക്കൾക്കു വേണ്ടി കാത്തുനിൽക്കരുത്, അത് തനിയെ ചെയ്യുക, ഓരോ വ്യക്തികളായി- മദർ തെരേസ
സ്വപ്നങ്ങളുള്ള പെൺകുട്ടികൾ ദർശനമുള്ള സ്ത്രീകളാകുമെന്നാണ് പറയാറുള്ളത്. അത്തരം ദർശനങ്ങളെ നടപ്പിലാക്കാൻ നമുക്ക് പരസ്പരം ശാക്തീകരിക്കാം- മേഗൻ മാർക്കിൾ
അവൾ ചെറുതാണെങ്കിലും അവൾ തീക്ഷ്ണമാണ്- വില്യം ഷേക്സ്പിയർ
ലോകത്തിന് കരുത്തരായ സ്ത്രീകളെയാണ് ആവശ്യം. മറ്റുള്ളവരെ ഉയർത്തുകയും കെട്ടിപ്പടുക്കുകയുമൊക്കെ ചെയ്യുന്ന സ്ത്രീകൾ, സ്നേഹിക്കുകയും സ്നേഹിക്കപ്പെടുകയും ചെയ്യുന്ന സ്ത്രീകൾ. ആർദ്രതയോടെ, തീക്ഷ്ണതയോടെ ധീരരായി ജീവിക്കുന്ന സ്ത്രീകൾ. അദമ്യമായ ഇച്ഛാശക്തിയുള്ള സ്ത്രീകൾ.- ആമി ടെന്നി
ഭാവിയിൽ വനിതാ നേതാക്കൾ എന്നൊന്നുണ്ടാവില്ല, നേതാക്കൾ എന്നു മാത്രമേ ഉണ്ടാകൂ- ഷെറിൽ സാൻഡ്ബെർഗ്
സ്വരമുള്ള സ്ത്രീ കരുത്തയായ സ്ത്രീയാണ്- മെലിൻഡ ഗേറ്റ്സ്
ലോകം മുഴുവൻ നിശബ്ദരായിരിക്കുമ്പോൾ ഒരു സ്വരം പോലും ശക്തമാവും- മലാല യൂസഫ്സായ്
Content Highlights: women empowerment quotes, national girl chid day


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..