ദേശീയ യുദ്ധ സ്മാരകം സന്ദർശിക്കവേ സഹോദരന്റെ ‌പേരു കണ്ട് വിങ്ങിപ്പൊട്ടി യുവതി; വൈറലായി വീഡിയോ


സ്വന്തം സഹോദരന്റെ പേരു കൊത്തിയ ഫലകമാണ് ഷ​ഗുന്റെ മിഴികളെ ഈറനണിയിച്ചത്.

വീഡിയോയിൽ നിന്ന് | Photo: instagram.com/thezerobeing/

ർത്താവിനൊപ്പം ദേശീയ യുദ്ധ സ്മാരകം സന്ദർശിക്കുകയായിരുന്നു ഷ​ഗുൻ. വീരമൃത്യു വരിച്ചവരുടെ പേരുകൾ കൊത്തിയ ഫലകങ്ങളിലൂടെ കണ്ണോടിക്കവേ അവൾ വിങ്ങിപ്പൊട്ടി. സ്വന്തം സഹോദരന്റെ പേരു കൊത്തിയ ഫലകമാണ് ഷ​ഗുന്റെ മിഴികളെ ഈറനണിയിച്ചത്.

സ്വതന്ത്ര്യ ഇന്ത്യയിലെ സായുധ പോരാട്ടങ്ങൾക്കിടെ വീരമൃത്യു വരിച്ച സൈനികരെ ആദരിക്കുന്നതിനായാണ് സെൻട്രൽ ഡൽഹിയിലെ ദേശീയ യുദ്ധ സ്മാരകം സ്ഥാപിച്ചത്. രാജ്യത്തിനു വേണ്ടി ജീവൻ ബലികഴിച്ച സൈനികരുടെ പേരുകൾ സ്വർണ ലിപികളിൽ ഫലകങ്ങളിൽ കൊത്തിവച്ചതു കാണാം. ഇക്കൂട്ടത്തിൽ ഷ​ഗുന്റെ സഹോദരൻ ക്യാപ്റ്റൻ കെ.ഡി സംബ്യാലിന്റേതും ഉണ്ടായിരുന്നു. സന്ദർശനത്തിനിടെ സഹോദരന്റെ പേര് കണ്ടപ്പോഴാണ് ഷ​ഗുൻ വികാരാധീനയായത്.

ഷ​ഗുന്റെ ഭർത്താവാണ് ഇതിന്റെ വീ‍ഡിയോ സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചത്. ദേശീയ യുദ്ധ സ്മാരകം സന്ദർശിക്കാനുണ്ടായ തീരുമാനത്തെക്കുറിച്ചും ഇൻസ്റ്റ​ഗ്രാം പോസ്റ്റിലുണ്ട്.

ഇന്ന് ഡൽഹിയിലേക്ക് ആകസ്മികമായി ഒരു ട്രിപ് പ്ലാൻ ചെയ്തു. കൊണോട്ട് പ്ലേസ് ചുറ്റിക്കറങ്ങുന്നതിനിടെ ഭാര്യയോട് ദേശീയ യുദ്ധ സ്മാരകം സന്ദർശിക്കാമെന്ന് ചോദിച്ചു. കാർ​ഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ചവരുടെ ഭാ​ഗത്തേക്ക് എത്തിയപ്പോൾ താൻ ചിലരുടെ പേരുകൾ പകർത്തുയായിരുന്നു എന്നും അതിനിടെ ഭാര്യ സഹോദരന്റെ പേരുകണ്ട് ആവേശത്തോടെ തന്നെ വിളിക്കുകയായിരുന്നു എന്നും ഇൻസ്റ്റ​ഗ്രാമിലുണ്ട്. സഹോദരന്റെ പേര് നോക്കൂ എന്നു പറഞ്ഞാണ് ഭാര്യ തന്നെ വിളിച്ചത്. ഷ​ഗുന് ഇതേക്കുറിച്ച് ഒരു ഊഹം പോലുമില്ലായിരുന്നു, അവരുടെ കുടുംബത്തിനും അറിയുമായിരുന്നില്ല. ഇതുകണ്ട് അവൾ ഒരേസമയം അത്ഭുതപ്പെടുകയും വികാരാധീനയാവുകയും ചെയ്തു.- കുറിപ്പിൽ പറയുന്നു.

വീഡിയോ പങ്കുവെച്ച് അധികമാവും മുമ്പേ സമൂഹമാധ്യമത്തിൽ വൈറലാവുകയും ചെയ്തു. ഇതിനകം പതിമൂന്നു മില്യണിൽപരം പേരാണ് വീഡിയോ കണ്ടത്. ഒമ്പതുലക്ഷത്തിലധികം പേർ വീഡിയോ ലൈക് ചെയ്തു. രാജ്യത്തിനു വേണ്ടി ജീവത്യാ​ഗം ചെയ്ത സൈനികർക്ക് ആദരം പ്രകടിപ്പിച്ചാണ് പലരും വീഡിയോ പങ്കുവെക്കുന്നത്.

Content Highlights: woman spots her brothers name at national war memorial, heartbreaking video, viral videos

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Chetan Ahimsa

1 min

'ഹിന്ദുത്വ കെട്ടിപ്പൊക്കിയിരിക്കുന്നത് നുണകൾക്കുമേൽ'; ട്വീറ്റിന്റെ പേരിൽ കന്നഡ നടൻ ചേതൻ അറസ്റ്റിൽ

Mar 21, 2023


19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022


ma baby pamplany

2 min

'മാര്‍പാപ്പ പറയുന്നത് 300 രൂപ തരുന്നവരുടെ കൂടെനില്‍ക്കാനല്ല'; തലശ്ശേരി ബിഷപ്പിനെതിരെ എം.എ. ബേബി

Mar 21, 2023

Most Commented