Photo: instagram.com|motherwithsign
നെറ്റിസണ്‍സിന്റെ ഇഷ്ടപേജാണ് പൂനം സപ്ര എന്ന വനിതയുടെ ഇന്‍സ്റ്റഗ്രാമിലേത്. മദര്‍ വിത്ത് സൈന്‍ എന്ന പേജിലൂടെ പൂനം നല്‍കുന്ന പോസിറ്റീവ് ചിന്തകളാണ് കാരണം.
പലതരം സന്ദേശങ്ങളും കഥകളുമൊക്കെ എഴുതിയ പ്ലക്കാര്‍ഡുകളുടെ ചിത്രങ്ങളാണ് പൂനം തന്റെ അക്കൗണ്ടില്‍ പങ്കുവയ്ക്കുന്നത്. ജീവിതം നന്നായി മുന്നോട്ടുകൊണ്ടുപോകേണ്ടതിന്റെയും അതിനായി പരിശ്രമിക്കേണ്ടതിന്റെയും ആവശ്യകതകളൊക്കെയാണ് പൂനത്തിന്റെ പ്ലക്കാര്‍ഡുകളിലെ പ്രധാന സന്ദേശങ്ങള്‍
എപ്പോഴും ഓര്‍മിക്കേണ്ട ചില കാര്യങ്ങള്‍ എന്ന ക്യാപ്ഷനോടെയാണ് പൂനം ഈ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നത്. രണ്ട് ദിവസം മുമ്പ് പൂനം പോസ്റ്റ് ചെയ്ത കാര്‍ഡുകളില്‍ മനസ്സില്‍ നമ്മള്‍ വളര്‍ത്തുന്ന ചിന്തകളും നമ്മുടെ ജീവിതവും തമ്മിലുള്ള ബന്ധം പറയുന്ന കഥയാണ് ഉള്ളത്. ഇരുപത്തിനാലായിരത്തിലധികം ലൈക്കുകളാണ് ഈ പ്ലക്കാര്‍ഡുകള്‍ക്ക് ലഭിച്ചത്.
ഒന്നര ലക്ഷത്തിലധികം ഫോളോവേഴ്‌സുണ്ട് പൂനത്തിന് ഇന്‍സ്റ്റഗ്രാമില്‍. മനോഹരമായ സന്ദേശങ്ങള്‍ വിസ്മയിപ്പിക്കുന്ന ഉദാഹരണങ്ങളിലൂടെയാണ് അവര്‍ പങ്കുവയ്ക്കുന്നത് എന്നാണ് ഒരു ഫോളോവര്‍ പൂനത്തിന്റെ ചിത്രങ്ങള്‍ക്ക് കമന്റ് നല്‍കുന്നത്. മറക്കാനാവാത്ത ഓര്‍മകള്‍ നിറയ്ക്കുന്ന കാര്യങ്ങള്‍ എന്നാണ് മറ്റൊരാളുടെ കമന്റ്.
Content Highlights: Woman shares her Instagram beautiful messages for cherishing life with placards


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..