Photo: twitter.com|aakashranison
ബാക്ക് ഫ്ളിപ്സ് അഥവാ കരണംമറിയല് ജിംനാസ്റ്റ്സിനോ അല്ലെങ്കില്‍ അസാധാരണ മെയ്വഴക്കമുള്ളവര്‍ക്കോ ചെയ്യാന്‍ കഴിയുന്ന ഒന്നാണ്. ഒന്നിലധികം കരണംമറിച്ചിലുകളാണെങ്കില് പ്രത്യേകിച്ചും. മാത്രമല്ല കൃത്യമായി ചെയ്യാനറിഞ്ഞില്ലെങ്കില് വീണ് പരിക്കുപറ്റാനും സാധ്യതയുണ്ട്. എന്നാല്‍ സാരി ഉടുത്ത് മണലില്‍ കരണംമറിയുന്ന സ്ത്രീയുടെ വീഡിയോ വൈറലാവുകയാണ് ഇപ്പോള്‍.
സാധാരണ ഇത്തരം അഭ്യാസങ്ങള്‍ ചെയ്യുന്നവര്‍ക്ക് അതിനിണങ്ങുന്ന വസ്ത്രങ്ങളും വേണം. എന്നാല്‍ സാരിയിലാണ് ഈ യുവതിയുടെ അഭ്യാസം. ആകാശ് റാണിസണ്‍ എന്നയാളുടെ ട്വിറ്റര്‍ അക്കൗണ്ടിലാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. യുവതി ആറ് തവണയാണ് ചുവടുകളൊന്നും പിഴയ്ക്കാതെ കരണംമറിയുന്നത്. മിലി സര്‍ക്കാര്‍ എന്ന യുവതിയാണ് ആളുകളെ അത്ഭുതപ്പെടുത്തുന്ന ഈ പ്രകടനത്തിന് പിന്നില്‍.
' പുരുഷന്മാര് ചെയ്യുന്നതെല്ലാം സ്ത്രീകള്‍ക്കും ചെയ്യാന്‍ കഴിയും, അവരെക്കാള്‍ നന്നായി തന്നെ. പലപ്പോഴും പുരുഷന്മാര്ക്ക് കഴിയാത്ത പലതിലും സ്ത്രീകള്‍ വിജയിക്കാറുണ്ട്. മിലി സര്‍ക്കാര്‍ എന്ന യുവതിയെ പരിചയപ്പെടൂ, സാരിയിലാണ് അവര്‍ ബായ്ക്ക് ഫ്ളിപ് ചെയ്യുന്നത്. കഴിവുകളുടെ നിറകുടമാണവര്' എന്നാണ് വീഡിയോക്ക് ക്യാപ്ഷനായി ഇയാള്‍ കുറിച്ചിരിക്കുന്നത്. വീഡിയോ കണ്ടവരെല്ലാം വളരെ ബുദ്ധിമുട്ടുള്ള ഈ അഭ്യാസം സാരിയുടുത്ത് ചെയ്തതിനെ അഭിനന്ദിക്കുകയാണ്.
Content Highlights: Woman performs backflips in a saree video viral
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..