Photos: instagram.com/guinnessworldrecords/
ഹൈ ഹീൽസ് ധരിച്ച് ചിലർ കൂളായി നടക്കുമെങ്കിൽ ചിലർക്ക് അൽപം കഷ്ടമാണ്. എന്നാൽ ഹൈ ഹീൽസ് ധരിച്ച് ഒരു റെക്കോഡിൽ മുത്തമിട്ടാലോ? കാലിഫോർണിയ സ്വദേശിയായ ഒൽഗാ ഹെന്റി എന്ന യുവതിയാണ് ഹൈഹീൽസ് ധരിച്ച് വ്യത്യസ്ത പ്രകടനത്തിലൂടെ ഗിന്നസ് റെക്കോഡ് നേടിയത്.
അത്ലറ്റ് കൂടിയായ ഒൽഗയുടെ വീഡിയോ ഗിന്നസ് വേൾഡ് റെക്കോഡ്സിന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് പുറത്തുവന്നിരിക്കുന്നത്. സ്ലാക്ക് ലൈനിൽ ഹൈഹീൽസ് ധരിച്ച് ഒൽഗ ചാടുകയും ഇരിക്കുകയും ചെയ്യുന്നതാണ് വീഡിയോയിലുള്ളത്.
സാന്റാ മോണിക്കാ ബീച്ചിൽ വച്ചായിരുന്നു ഒൽഗയുടെ പ്രകടനം. ഒരുമിനിറ്റോളം ഒൽഗ കൂളായി തന്റെ പ്രകടനം കാഴ്ചവച്ചു. ഹീൽസ് ഇല്ലാതെ പോലും കഷ്ടമായിട്ടുള്ള പ്രകടനം ഹീൽസ് ധരിച്ച് കാഴ്ചവച്ച ഒൽഗയുടെ വീഡിയോക്ക് കീഴെ അഭിനന്ദന പ്രവാഹമാണ്.
സ്ലാക്ക്ലൈനർ സ്റ്റണ്ട് നടത്തുന്നയാൾ എന്നാണ് ഒൽഗ ഇൻസ്റ്റഗ്രാം പേജിൽ തന്നെ വിശേഷിപ്പിക്കുന്നത്. തന്റെ കായികാഭ്യാസങ്ങളുടെ വീഡിയോകളും നിരന്തരം ഒൽഗ സമൂഹമാധ്യമത്തിലൂടെ പങ്കുവെക്കാറുണ്ട്.
Content Highlights: woman jumps on rope while wearing high heels sets guinness world record
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..