Photo: twitter.com|firstwefeast
തിളച്ച എണ്ണയിൽ കൈമുക്കി ഒരു പോറലുപോലുമില്ലാതെ കൈ ഉയർത്തി കാണിക്കുന്ന കൺകെട്ട് വിദ്യകൾ നമ്മൾ കണ്ടിട്ടുണ്ടാവും. അത്തരമൊരു വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. എന്നാൽ കൺകെട്ടൊന്നുമല്ല ഒറിജിനലാണെന്ന് മാത്രം..
തിളച്ചുമറിയുന്ന എണ്ണയിൽ ബജി പോലുള്ള വിഭവം വറുത്തെടുക്കുന്ന സ്ത്രീയുടെ വീഡിയോയാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. വഴിയോരകച്ചവടക്കാരിയായ ഇവർ കൈ ഉപയോഗിച്ചാണ് തിളക്കുന്ന എണ്ണയിൽ ബജി മറിച്ചിടുന്നതും വേവുമ്പോൾ പാത്രത്തിലേക്ക് മാറ്റുന്നതും. കൈകളിൽ ഗ്ലൗസ് പോലെ ഒന്നും ധരിച്ചിട്ടല്ല അവരത് ചെയ്യുന്നത്.
മാവിൽ കുഴച്ച ബജി പോലുള്ള വിഭവം ഒരു ഭാവഭേദവുമില്ലാതെ വെറും കൈകൊണ്ട് എണ്ണയിലിടുന്നതും മറിച്ചിടുന്നതുമെല്ലാം വീഡിയോയിൽ കാണാം. ചുറ്റും നിൽക്കുന്നവർ അത്ഭുതത്തോടെ നോക്കുന്നതും വീഡിയോയിലുണ്ട്. First we Feats എന്ന ട്വിറ്റർ അക്കൗണ്ടിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
നിരവധിപ്പേരാണ് വീഡിയോ കണ്ട് ലൈക്കുകളും കമന്റുകളും നൽകിയിരിക്കുന്നത്. 23000-ത്തിലധികം പേർ വീഡിയോ കണ്ടുകഴിഞ്ഞു. എന്താവാം കൈ പൊള്ളാത്തതിന്റെ കാരണമെന്നാണ് മിക്കവരുടെയും സംശയം. വിരലിൽ പൊതിഞ്ഞിരിക്കുന്ന മാവ് കാരണമാകും കൈ പൊള്ളാത്തത് എന്നാണ് ഒരാളുടെ കമന്റ്. എന്തെങ്കിലും രഹസ്യ ചേരുവയാവാം എന്ന് മറ്റൊരാൾ.
Content Highlights:woman fries food in hot oil with her bare hands
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..