'ലൗ ലോക്ക്' പൊട്ടിച്ചു കളയാന്‍ യുവതി സഞ്ചരിച്ചത് 10,000 കിലോമീറ്റര്‍


തകര്‍ത്തെടുത്ത താഴും കൈയിലേന്തി നിക്കുന്ന ലസ്സിയുടെ ചിത്രത്തോടെയാണ് വീഡിയോ അവസാനിക്കുന്നത്.

Photo: twitter.com|kassieyeung

രസ്പരം അഗാധമായി പ്രണയിച്ചിരുന്നവരുടെ വേര്‍പിരിയിലുകള്‍ ഇരുവരെയും അവര്‍പോലും പ്രതീക്ഷിക്കാത്ത രീതിയിലേക്ക് മാറ്റി മറിച്ചുകളയാറുണ്ട്. ധാരാളം പേര്‍ നിരാശയില്‍ മുങ്ങിത്താഴുമ്പോള്‍ ചിലരൊക്കെ പ്രതികാരം വീട്ടാനിറങ്ങും. ചിലര്‍ മധുരപ്രതികാരമാവും നല്‍കുക. അത്തരത്തിലൊരു പ്രതികാര യാത്രയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

ലസ്സി യൂങ് എന്ന 23 കാരിയാണ് നായിക. പ്രതികാരം ചെയ്യാനായി അമേരിക്കയിലെ ലോസ് ആഞ്ജലീസിൽ നിന്നും ലസ്സി സഞ്ചരിച്ചത് 10,000 കിലോമീറ്റര്‍. തന്റെ മുന്‍ കാമുകനുമായി ചേര്‍ന്നുള്ള ഒരു 'ലവ് ലോക്ക്' നശിപ്പിക്കാനാണ് ലസ്സി ദക്ഷിണ കൊറിയയിലെ സോളിലെത്തിയത്. കമിതാക്കള്‍ അവരുടെ പ്രണയത്തിന്റെ പ്രതീകമായി ഇരുവരുടെയും പേരുകളെഴുതിയ ലൗ ലോക്കുകള്‍ പൂട്ടിയിടുന്നത് ലോകത്തിന്റെ പലഭാഗങ്ങളിലും പ്രചാരത്തിലുള്ളതാണ്.

2019 ലാണ് ലസ്സിയും കാമുകനും തങ്ങളുടെ പേരെഴുതിയ താഴ് ദക്ഷിണ കൊറിയയിലെ എന്‍ സിയോള്‍ ടവറില്‍ പൂട്ടിയിട്ടത്. നൂറുകണക്കിന് താഴുകള്‍ കമിതാക്കളുടെ സ്‌നേഹപ്രഖ്യാപനമായി കാണപ്പെടുന്ന ഒരു സ്ഥലമാണ് ഇവിടം. എന്നാല്‍ പ്രണയം തകര്‍ന്ന ശേഷം, ലസ്സി തനിയെ വീണ്ടും ആ ടവറിലേക്ക് പോയി, നൂറുകണക്കിന് താഴുകള്‍ക്കിടയില്‍ നിന്നും ആ പഴയ താഴ് കണ്ടെത്തി നശിപ്പിക്കുകയായിരുന്നു.

തന്റെ യാത്ര മുഴുവന്‍ ലസ്സി ടിക് ടോകില്‍ ചിത്രീകരിച്ചിരുന്നു. തകര്‍ത്തെടുത്ത താഴും കൈയിലേന്തി നിൽക്കുന്ന ലസ്സിയുടെ ചിത്രത്തോടെയാണ് വീഡിയോ അവസാനിക്കുന്നത്. പ്രണയത്താഴ് കണ്ടെത്തി നശിപ്പിക്കുന്ന വീഡിയോ ടിക് ടോകില്‍ 50 ലക്ഷത്തിലധികം ആളുകളാണ് കണ്ടത്.

Content Highlights: Woman flies 10,000 km to destroy love lock

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
R Madhavan, Interview ,Rocketry The Nambi Effect Movie, Minnal Murali Basil Joseph

1 min

ഞാനിത് അര്‍ഹിക്കുന്നു, എന്റെ അറിവില്ലായ്മ; പരിഹാസങ്ങള്‍ക്ക് മറുപടിയുമായി ആര്‍ മാധവന്‍

Jun 27, 2022


Cliff House

1 min

ക്ലിഫ് ഹൗസില്‍ പശുത്തൊഴുത്ത് നിര്‍മിക്കും, ചുറ്റുമതില്‍ ബലപ്പെടുത്തും; 42.90 ലക്ഷം അനുവദിച്ചു

Jun 26, 2022


Balussery mob attack

1 min

തോട്ടില്‍ മുക്കി, ക്രൂരമര്‍ദനം; ബാലുശ്ശേരി ആള്‍ക്കൂട്ട ആക്രമണത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍

Jun 26, 2022

Most Commented