-
ലൈവ് വീഡിയോക്കിടെ അമളികൾ സംഭവിക്കുന്നതിന്റെ നിരവധി വീഡിയോകൾ വൈറലായിരുന്നു. വീട്ടിലിരുന്നു റിപ്പോർട്ട് ചെയ്യുന്നതിനിടെ അബദ്ധത്തിൽ അച്ഛൻ കയറിവരുന്നതും കുഞ്ഞുങ്ങൾ വരുന്നതുമൊക്കെ അക്കൂട്ടത്തിലുണ്ടായിരുന്നു. ഇപ്പോൾ വൈറലാകുന്നതും അത്തരത്തിലൊരു വീഡിയോ ആണ്. സംഗതി ലൈവല്ല, റെക്കോർഡ് ചെയ്ത വീഡിയോ ആണ്. എന്നാൽ ഒട്ടും പ്രതീക്ഷിക്കാത്ത ട്വിസ്റ്റാണ് വീഡിയോയെ വ്യത്യസ്തമാക്കുന്നത്. മകൾ പാട്ടു പാടുന്നതിനിടയിൽ മേൽക്കൂരയിൽ നിന്ന് ഊർന്നിറങ്ങിയ അമ്മയാണ് വീഡിയോയിലുള്ളത്.
ഒരു മ്യൂസിക് ഓഡിഷനു വേണ്ടി പാട്ടു റെക്കോർഡ് ചെയ്യുകയായിരുന്നു പെൺകുട്ടി. ലിസ് സാൻ മിലാൻ എന്ന പെൺകുട്ടിയാണ് ട്വിറ്ററിലൂടെ തന്റെ പാട്ട് റെക്കോർഡ് ചെയ്യുന്നതിനിടയിലെ അമളി പങ്കുവച്ചത്. ലിസ് പാടിക്കൊണ്ടിരിക്കുന്നതിനിടയിൽ മച്ചിലുണ്ടായിരുന്ന അമ്മ സീലിങ് പൊളിഞ്ഞ് താഴേക്ക് വരികയായിരുന്നു.
വീടിന്റെ മച്ചിൽ സ്യൂട്കേസ് പരതുന്നതിനായി കയറിയതായിരുന്നു അമ്മ. പാടുന്നതിനിടയിൽ മുകളിൽ അമ്മയുണ്ടാക്കുന്ന ശബ്ദത്തിൽ അസ്വസ്ഥയാകുന്ന ലിസിനെയും വീഡിയോയിൽ കാണാം. പാട്ടു തുടരുന്നതിനിടയിൽ സീലിങ്ങിനിടയിലൂടെ അമ്മയുടെ കാൽ വരുന്നതു കാണുന്നതും ലിസ് അന്ധാളിച്ച് പാട്ട് അവസാനിപ്പിക്കുകയാണ്.
മച്ചിലെ മരത്തിന്റെ ബീമുകളിൽ നിന്ന് അബദ്ധത്തിൽ അമ്മ സീലിങ്ങിലേക്ക് വീഴുകയായിരുന്നുവെന്നാണ് ലിസ് പറയുന്നത്. താഴേക്ക് പതിക്കാതിരുന്നതിനാൽ അമ്മയ്ക്ക് ഗുരുതര പരിക്കുകൾ ഒന്നും സംഭവിച്ചിട്ടില്ലെന്നും എന്നാൽ മാനസിക ആഘാതത്തിൽ നിന്നു മുക്തമാവാനാണ് സമയമെടുത്തതെന്നും ലിസ് പറയുന്നു.
Content Highlights: Woman falls through ceiling of room as daughter records song
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..