ബ്രൈഡൽ ലുക്കിൽ റോയൽ എൻഫീൽഡിൽ ചീറിപ്പാഞ്ഞ് യുവതി; വൈറലായി വീഡിയോ


വീഡിയോയിൽ നിന്ന്

വിവാഹവേദിയിലേക്ക് നൃത്തം ചെയ്തു വരുന്ന വധൂവരന്മാരുടെ വീഡിയോകൾ സാമൂഹിക മാധ്യമത്തിൽ വൈറലാകാറുണ്ട്. ഇപ്പോൾ ഓൺലൈനിൽ തരം​ഗമാകുന്നതും ബ്രൈഡൽ ലുക്കിലുള്ള ഒരു പെൺകുട്ടിയുടെ വീഡിയോ ആണ്. റോയൽ എൻഫീൽഡിൽ ചീറിപ്പാഞ്ഞു വരുന്ന പെൺകുട്ടിയാണ് വീഡിയോയിലുള്ളത്.

മേക്അപ് ആർട്ടിസ്റ്റ് ദീപാലിയാണ് വീ‍ഡിയോ ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഡൽഹി സ്വദേശിയായ വൈശാലി ചൗധരി എന്ന പെൺകുട്ടിയാണ് വീഡിയോയിലുള്ളത്. വീഡിയോ പങ്കുവെച്ച് അധികമാവും മുമ്പുതന്നെ നിരവധി കാഴ്ചക്കാരെ സ്വന്തമാക്കുകയും ചെയ്തു.

പച്ചയും ​ഗോൾഡൻ നിറവും കലർന്ന ഹെവി ലെ​ഹം​ഗയാണ് വൈശാലി ധരിച്ചിരിക്കുന്നത്. സം​ഗതി വൈശാലിയുടെ വിവാഹമാണോ അതോ ഫോട്ടോഷൂട്ടാണോ എന്നത് സംബന്ധിച്ച് വ്യക്തതയില്ല.

ലെഹം​ഗ ധരിച്ച് ആഭരണവിഭൂഷിതയായ വൈശാലിയുടെ കൂൾ ഡ്രൈവിനെ പ്രശംസിക്കുന്നവർ ഉണ്ടെങ്കിലും സം​ഗതി അത്ര പ്രോത്സാഹിപ്പിക്കേണ്ടതല്ല എന്ന് കമന്റ് ചെയ്യുന്നവരുമുണ്ട്. ലെഹം​ഗ പോലെ ഹെവിയായ വസ്ത്രവും ശിരോവസ്ത്രവും ധരിച്ച് വാഹനമോടിക്കുക അത്ര ലളിതമല്ല എന്നും ശ്രദ്ധിച്ചില്ലെങ്കിൽ അപകടം സുനിശ്ചിതമാണെന്നും വിമർശകർ കമന്റ് ചെയ്യുന്നു. റൈഡ് ചെയ്യുമ്പോൾ വൈശാലി ഹെൽമറ്റ് ധരിക്കാത്തതിനെ ചൂണ്ടിക്കാണിക്കുന്നവരും ഏറെയാണ്.

Content Highlights: woman dressed as bride rides royal enfield viral video


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


xi jinping

2 min

ചൈനയില്‍ അട്ടിമറിയോ? 9000-ലേറെ വിമാനങ്ങള്‍ റദ്ദാക്കിയെന്ന് അഭ്യൂഹം; ഹൈസ്പീഡ് ട്രെയിനുകള്‍ നിര്‍ത്തി?

Sep 25, 2022

Most Commented