.
സാമൂഹിക മാധ്യമങ്ങളില്‍ ദിനംപ്രതി പലതരത്തിലുള്ള വീഡിയോകളാണ് വൈറലാകുന്നത്. ഇതില്‍ ഡാന്‍സ് വീഡിയോകള്‍ എപ്പോളും ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റുന്നതില്‍ മുന്‍പന്തിയിലാണ്. അത്തരത്തിലുള്ള ഒരു നൃത്തത്തിന്റെ വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.
ഡാന്‍സ് റീലുകള്‍ ഇന്‍സ്റ്റഗ്രാമിലും വലിയ സ്വീകാര്യതയുണ്ട്. ഈ വീഡിയോയുടെ പ്രത്യേകത എല്ലാവരും ഡാന്‍സ് ചെയ്യുന്ന രീതിയിലല്ല ഈ നൃത്തം എന്നതാണ്. പെണ്‍കുട്ടി സൈക്കിള്‍ ചവുട്ടികൊണ്ടാണ് നൃത്തം ചെയ്യുന്നത്.
'കഭി ഖുഷി കഭി ഗം' എന്ന ബോളിവുഡ് സിനിമയിലെ 'യേ ലഡ്കാ ഹേ അല്ലാഹ്' എന്ന ഗാനത്തിനൊപ്പം സൈക്കിള്‍ ചവിട്ടുന്ന പെണ്‍കുട്ടി നൃത്തം ചെയ്യുന്നതാണ് വീഡിയോയില്‍ കാണുന്നത്. വളരെ ആസ്വദിച്ചാണ് സൈക്കിള്‍ ചവിട്ടികൊണ്ട് പെണ്‍കുട്ടി നൃത്തം ചെയ്യുന്നത്.സ്വര്‍ണനിറമുള്ള സല്‍വാറാണ് പെണ്‍കുട്ടിയുടെ വേഷം.
നിറയെ ആഭരണങ്ങളും പിന്നിയിട്ട മുടിയില്‍ മുല്ലപ്പൂവും അവര്‍ ചൂടിയിട്ടുണ്ട്.ഡാന്‍സിന് വേണ്ടിയുള്ള എല്ലാ ഒരുക്കങ്ങളോടെയാണ് അവര്‍ സൈക്കിള്‍ ചവുട്ടുന്നത്.വീഡിയോയുടെ താഴെ നിരവധി കമന്റുകളും വന്നിട്ടുണ്ട്. ഇത്രയും പ്രതിഭയായ നര്‍ത്തകി വലിയ സ്റ്റാറാകുമെന്നും കമന്റുണ്ട്. അത്രയും വഴക്കത്തോടെയാണ് അവര്‍ സൈക്കിളിലിരിന്ന് നൃത്തം ചെയ്യുന്നത്.
എന്നാല്‍ സുരക്ഷാ മാനദണ്ഡങ്ങളില്ലാതെ ഇത് അനുകരികരിക്കാന് ശ്രമിച്ചാല്‍ അപകടം ക്ഷണിച്ചുവരുത്തുമെന്നും ചിലര്‍ പ്രതികരിച്ചു.
Content Highlights: Woman dances,Yeh Ladka Hai Allah, cycling,dance video
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..