ആസിഡ് ഒഴിച്ച് സഹോദരീ ഭര്‍ത്താവ് അലറി ; 'എനിക്ക് കിട്ടിയില്ലെങ്കില്‍ വേറെയാര്‍ക്കും നിന്നെ കിട്ടേണ്ട'


3 min read
Read later
Print
Share

ചൂടുവെള്ളമാണെന്നാണ് ഞാന്‍ ആദ്യം കരുതിയത്. പക്ഷേ ഒരു അലര്‍ച്ച മാത്രമായിരുന്നു എന്റെ ഓര്‍മ്മ. ആളുകള്‍ ഓടിക്കൂടുകയും ശരീരത്തില്‍ വെള്ളം ഒഴിക്കുകയും ഒക്കെ ചെയ്തിരുന്നു. പക്ഷേ പോലീസ് കേസ് ഭയന്ന് അവരാരും എന്നെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ തയ്യാറായില്ല.

Facebook| Humans of Bombay

സിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗര്‍വാളിന്റെ ജീവിതകഥ തീയേറ്ററുകളില്‍ എത്തിയിട്ട് അധികദിനങ്ങളായിട്ടില്ല. മലയാളത്തിലെ ഉയരേ എന്ന ചിത്രവും നമ്മള്‍ മറന്നിട്ടുണ്ടാവില്ല. ഈ സിനിമകള്‍ പുറത്തിറങ്ങിയപ്പോള്‍ ആസിഡ് ആക്രമണത്തെ അതിജീവിച്ച ധാരാളം ആളുകള്‍ സ്വന്തം കഥ ലോകത്തിന് മുന്നില്‍ പറയാന്‍ മുന്നോട്ട് വന്നിരുന്നു. അവര്‍ അനുഭവിക്കുന്ന അവഗണനയും വേദനയും ആരെയും ഞെട്ടിക്കുന്നവയാണ്. എങ്ങനെയാണ് ആ മരണവേദനയില്‍ നിന്ന് താന്‍ കരയറിയതെന്ന് പറയുകയാണ് ഹ്യൂമന്‍സ് ഓഫ് ബോംബെയുടെ ഫേസ്ബുക്ക് പേജിലൂടെ ഈ യുവതി.

ഫേസ്ബുക്ക് കുറിപ്പില്‍ നിന്ന്

വളരെ പാവപ്പെട്ട കുടുംബമാണ് എന്റേത്. അതുകൊണ്ട് സഹോദരങ്ങള്‍ മാത്രമാണ് സ്‌കൂളില്‍ പോയിരുന്നത്. പണ്ടൊക്കെ മൂത്ത സഹോദരന്‍ ഹോംവര്‍ക്ക് ചെയ്ത് കഴിഞ്ഞാല്‍ ഞാന്‍ ആ ബുക്കുമായി ഇരിക്കും, ആവുന്ന അത്രയും മനഃപാഠമാക്കും. പഠിക്കാന്‍ എനിക്കും ഇഷ്ടമായിരുന്നു. അച്ഛന്റെ മരണ ശേഷം അവന്റെ ചുമലിലായി കുടുംബത്തിന്റെ ഭാരം മുഴുവന്‍. അച്ഛന്‍ ഒരു സ്ഥലത്ത് സെക്യൂരിറ്റി ഗാര്‍ഡായി ജോലി ചെയ്തിരുന്നു. ആ ജോലി സഹോദരന്‍ ഏറ്റെടുത്തു. അവനെ സഹായിക്കാനായി ഞാന്‍ പല വീടുകളിലും വീട്ടുവേലയ്ക്ക് പോയിത്തുടങ്ങി. ഒരു സ്ത്രീ എനിക്ക് അവരുടെ വീട്ടില്‍ ജോലി തന്നു. ഒപ്പം ഞാന്‍ തയ്യല്‍ പഠിക്കണമന്ന നിബന്ധനയും അവര്‍ വച്ചു. നമുക്കു വേണ്ടി സ്വയം എന്തെങ്കിലും ചെയ്യണമെങ്കില്‍ മറ്റ് കഴിവുകള്‍ കൂടി വളര്‍ത്തണമെന്ന് അവരെന്നോട് പറഞ്ഞു. എനിക്ക് നല്ല വരുമാനം കിട്ടിത്തുടങ്ങി. ഒപ്പം ഡിസൈനറാകണമെന്നുള്ള എന്റെ സ്വപ്‌നവും വളര്‍ന്നു.

2002ലാണ്. എന്റെ സഹോദരി ഗര്‍ഭിണിയായിരുന്നു. ആരോഗ്യപ്രശ്‌നങ്ങള്‍ കൊണ്ടാവാം, കുഞ്ഞിനെ അവള്‍ക്ക് നഷ്ടപ്പെട്ടത്. ഞാനും അമ്മയും അവളെ കാണാന്‍ പോയി. സഹോദരിയുടെ ഭര്‍ത്താവിനെ എനിക്ക് അത്ര പരിചയമുണ്ടായിരുന്നില്ല. പക്ഷേ അയാള്‍ എന്നെ വിവാഹം കഴിക്കണമെന്ന ആവശ്യവുമായെത്തി. അപ്പോള്‍ എനിക്ക് 16 വയസ്സേ ഉള്ളൂ. വിവാഹത്തിനുള്ള പ്രായമോ പക്വതയോ എനിക്കെത്തിയിരുന്നില്ല. അയാള്‍ എന്നെ കെണിയിലാക്കാന്‍ വരുന്നതുപോലെയാണ് അപ്പോള്‍ തോന്നിയത്. അയാള്‍ ഞാനുമായുള്ള വിവാഹത്തിന് നിര്‍ബന്ധം പിടിച്ചു. അമ്മ ആ ആവശ്യം നിരസിച്ചു. ഞാനും.

ഒരു ദിവസം അയാള്‍ വീട്ടില്‍ വന്നു. എന്തോ ഒന്ന് എന്റെ ശരീരത്തിലേയ്ക്ക് ഒഴിച്ചു കൊണ്ട് അലറി. 'എനിക്ക് കിട്ടിയില്ലെങ്കില്‍ വേറെയാര്‍ക്കും നിന്നെ കിട്ടേണ്ട' എന്ന്. ചൂടുവെള്ളമാണെന്നാണ് ഞാന്‍ ആദ്യം കരുതിയത്. പക്ഷേ ഒരു അലര്‍ച്ച മാത്രമായിരുന്നു എന്റെ ഓര്‍മ്മ. ആളുകള്‍ ഓടിക്കൂടുകയും ശരീരത്തില്‍ വെള്ളം ഒഴിക്കുകയും ഒക്കെ ചെയ്തിരുന്നു. പക്ഷേ പോലീസ് കേസ് ഭയന്ന് അവരാരും എന്നെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ തയ്യാറായില്ല. എത്ര വെള്ളമൊഴിച്ചിട്ടും ആ മരണവേദന കുറഞ്ഞില്ല. അപ്പോഴേയ്ക്കും എന്റെ ബോധം നഷ്ടപ്പെട്ടിരുന്നു.

ഒടുവില്‍ അമ്മയെത്തി. എന്നെ ഓട്ടോറിക്ഷയില്‍ ആശുപത്രിയില്‍ എത്തിച്ചു. ഞങ്ങള്‍ എത്തിയപ്പോള്‍ രാത്രിയായിരുന്നു. അതുകൊണ്ട് ഡോക്ടറെ കാണണമെങ്കില്‍ അടുത്ത ദിവസം രാവിലെ വരെ കാത്തിരിക്കണമെന്നായി അവര്‍. എന്റെ കരച്ചില്‍ മറ്റ് രോഗികള്‍ക്ക് ശല്യമാകുമെന്ന് പറഞ്ഞ് അവരെന്നെ ഐസൊലേഷന്‍ വാര്‍ഡില്‍ കിടത്തി.

പിന്നെയുള്ള മൂന്ന് വര്‍ഷങ്ങള്‍ വേദനയുടേതായിരുന്നു. സര്‍ജറികള്‍, പലതരം ചികിത്സകള്‍. ചുറ്റുമുള്ളവരെല്ലാം എന്നെ ചികിത്സിക്കുന്നത് നഷ്ടമാണെന്ന് വീട്ടുകാരോട് പറഞ്ഞ് തുടങ്ങി. കുടുംബത്തിന്റെ മാനം കളഞ്ഞവള്‍ എന്നായിരുന്നു അവര്‍ കരുതിയത്. പക്ഷേ എന്റെ സഹോദരനും അമ്മയും എനിക്കൊപ്പം നിന്നു.

എനിക്ക് എന്റെ ജീവിതം തിരിച്ചു വേണമായിരുന്നു. സാധാരണ ആളുകളെപ്പോലെ ജീവിക്കണമായിരുന്നു. വിവാഹവും കുടുംബവും സ്വപ്‌നം കണ്ടു. പക്ഷേ ആരുമന്നെ സ്വീകരിക്കാന്‍ തയ്യാറായില്ല. അവസാനം 2010 ലാണ് ഞാനയാളെ കണ്ട് മുട്ടിയത്. ഞങ്ങള്‍ വിവാഹിതരായി. ഒരു മകന്‍ പിറന്നു. ഞാന്‍ അയാളുടെ സ്വഭാവം മനസ്സിലാക്കാന്‍ വൈകിപ്പോയിരുന്നു. എന്റെ സഹോദരന് ആയാളെകൂടി തീറ്റിപോറ്റേണ്ട അവസ്ഥയായി. അതോടെ ഞങ്ങള്‍ പിരിഞ്ഞു. ആ വിവാഹത്തില്‍ എനിക്ക് ലഭിച്ച നിധിയാണ് എന്റെ മകന്‍.

ഒരു ജോലി കണ്ടെത്തുക, സാധാരണ സ്ത്രീകളെ പ്പോലെ ജീവിക്കുക എന്നത് എനിക്ക് സാധിച്ചിരുന്നില്ല. 2014ല്‍ പത്രത്തില്‍ വന്ന ഒരു വാര്‍ത്തയാണ് ജീവിതത്തില്‍ വെളിച്ചം പകര്‍ന്നത്. ഒരു റസ്റ്റൊറന്റ് ആസിഡ് ആക്രമണത്തിലെ ഇരകള്‍ക്ക് ജോലി നല്‍കുന്നുണ്ട് എന്നതായിരുന്നു വാര്‍ത്ത. അത് ഒരു സ്വപ്‌നമല്ല എന്ന തിരിച്ചറിവിലേയ്ക്ക് ഞാനെത്തി. ഷീറോസ് എന്ന സംഘടനയിലൂടെ ഞാന്‍ എന്റെ കഥ ആദ്യമായി ലോകത്തോട് പറഞ്ഞു.

പുറത്തിറങ്ങാന്‍ ഞാന്‍ ഭയന്നിരുന്നു. എന്റെ മുഖവും ശരീരം മുഴുവനും മൂടി മാത്രമാണ് ഞാന്‍ പുറത്തിറങ്ങിയിരുന്നത്. ഇപ്പോള്‍ ഞാന്‍ സ്വയംപര്യാപ്തയാണ്. മകന് വേണ്ടതെല്ലാം ഞാന്‍ ചെയ്ത് നല്‍കുന്നു. അവന് വേണ്ടിയാണ് ഞാന്‍ ജീവിക്കുന്നത്. അവന്റെ കൂട്ടുകാര്‍ എന്നെ കളിയാക്കുമ്പോള്‍ അവന്‍ അവരെ തിരുത്താറുണ്ട്. ഞാന്‍ എങ്ങനെയാണ് ജീവിതത്തെ നേരിട്ടതെന്ന് പറഞ്ഞ് കൊടുക്കാറുണ്ട്. ഓരോ തവണയും കണ്ണാടിക്കുമുന്നില്‍ നില്‍ക്കുമ്പോള്‍ ഞാനെന്നെ സ്വയം കാണും, ഒരു അമ്മ, ദുരന്തത്തെ അതിജീവിച്ചയാള്‍, പടയാളി... എല്ലാമാണ് ഞാന്‍. ഒപ്പം ഒരു ഇരയും.

Content Highlight: Woman Acid attack Survivor

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
akshatha murthy

ബ്രിട്ടീഷ് രാജ്ഞിയേക്കാള്‍ സമ്പന്ന; ഒരു ചായക്കപ്പിന്റെ വില 3,624 രൂപ; ആരാണ് അക്ഷത?

Jul 19, 2022


Nivedya. R. Sankar

'കുഞ്ചാക്കോ ബോബനൊപ്പം ചുവടുവയ്ക്കാന്‍ കഴിഞ്ഞത് ഭാഗ്യം';30 ലക്ഷം ഫോളോവേഴ്‌സുള്ള പത്താം ക്ലാസുകാരി

May 18, 2023


thapasya

2 min

'ദാനമായി നൽകാൻ ഞാനൊരു വസ്തുവല്ല', വിവാഹത്തിന് കന്യാദാന ചടങ്ങൊഴിവാക്കി ഐഎഎസ് വധു

Dec 23, 2021

Most Commented