ഇനിയും പിരിയാന്‍ വയ്യ, ഭര്‍ത്താവിനെ എന്നും കാണാനായി നഴ്‌സിങ് ഹോമില്‍ പാത്രം കഴുകുന്ന ജോലി നേടി ഭാര്യ


നഴ്‌സിങ് ഹോമില്‍ വോളണ്ടിയറായി ജോലി ചെയ്യാനുള്ള അനുവാദം മേരി ചോദിച്ചിരുന്നു. എന്നാല്‍ അതിനും അവര്‍ അനുവാദം നല്‍കിയില്ല. പിന്നീട് സ്റ്റീവിന്റെ മുറിയുടെ ജനാലയിലൂടെ അയാളെ കാണാന്‍ ശ്രമിച്ചെങ്കിലും അതും പരാജയപ്പെട്ടു.

-

കൊറോണക്കാലം ഹൃദയം നിറക്കുന്ന ധാരാളം ഒത്തു ചേരലുകളുടെ വാര്‍ത്തകള്‍ കൂടി നിറഞ്ഞതായിരുന്നു. ദിവസങ്ങള്‍ക്കും മാസങ്ങള്‍ക്കും ശേഷം തങ്ങളുടെ പ്രിയപ്പെട്ടവരെ കണ്ടുമുട്ടുന്നവരുടെ കഥകള്‍ സോഷ്യല്‍ മീഡിയകള്‍ ഏറ്റെടുത്തുകഴിഞ്ഞു. പുതിയ വാര്‍ത്ത ഫ്‌ളോറിഡയില്‍ നിന്നാണ്. പ്രായമായ രണ്ട് ദമ്പതികളുടെ കണ്ടുമുട്ടലാണ് ഇത്. 144 ദിവസമായി കാണാതിരുന്ന ഭര്‍ത്താവിനെ വീണ്ടും കാണാനായതിന്റെ സന്തോഷത്തിലാണ് മേരി ഡാനിയേല്‍. കൊറോണക്കാലത്തെ ഈ പ്രണയകഥയ്ക്ക് രസകരമായ ഒരു ട്വിസ്റ്റുണ്ട്.

കൊറോണ വൈറസ് ലോക്ഡൗണയാതോടെ നഴ്‌സിങ് ഹോമില്‍ പ്രവേശിപ്പിച്ചിരുന്ന ഭര്‍ത്താവ് സ്റ്റീവിനെ മേരിക്ക് കാണാന്‍ കഴിഞ്ഞിരുന്നില്ല. ഭര്‍ത്താവിനെ എന്നും കാണാനായി നഴ്‌സിങ് ഹോമില്‍ പാത്രം കഴുകുന്ന ജോലി നേടിയിരിക്കുകയാണ് മേരിയിപ്പോള്‍. 24 വര്‍ഷത്തെ വിവാഹ ജീവിതത്തിനിടെ ഇക്കാലയളവ് മാത്രമാണ് ഇരുവരും പിരിഞ്ഞ് ജീവിച്ചത്.

ഏഴ് വര്‍ഷം മുമ്പാണ് സ്റ്റീവിന് അല്‍ഷിമേഴ്‌സിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. സ്റ്റീവിന്റെ കാര്യങ്ങള്‍ക്കെല്ലാം സമ്പൂര്‍ണ പിന്തുണയുമായി മേരി ഒപ്പമുണ്ടായിരുന്നു. എന്നാല്‍ മാര്‍ച്ചില്‍ കൊറോണ പടര്‍ന്നു പിടിച്ചതോടെ സുരക്ഷയ്ക്കു വേണ്ടി സ്റ്റീവിനെ നഴ്‌സിങ് ഹോമിലേക്ക് മാറ്റുകയായിരുന്നു. സ്റ്റീവിനെ കാണാന്‍ മേരിക്ക് അനുവാദമുണ്ടായിരുന്നില്ല.

അതോടെ നഴ്‌സിങ് ഹോമില്‍ വോളണ്ടിയറായി ജോലി ചെയ്യാനുള്ള അനുവാദം മേരി ചോദിച്ചിരുന്നു. എന്നാല്‍ അതിനും അവര്‍ അനുവാദം നല്‍കിയില്ല. പിന്നീട് സ്റ്റീവിന്റെ മുറിയുടെ ജനാലയിലൂടെ അയാളെ കാണാന്‍ ശ്രമിച്ചെങ്കിലും അതും പരാജയപ്പെട്ടു.

' എന്റെ ഭര്‍ത്താവ് അഞ്ച് മൈല്‍ അകലെ എന്റെ കൈയകലത്തിലുണ്ട്. പക്ഷേ അദ്ദേഹത്തെ ഒന്നുകാണാന്‍ പോലുമാകില്ല. അദ്ദേഹം മരിച്ചുപോയതുപോലെയാണ് എനിക്കു തോന്നുന്നത്. എന്നാല്‍ മരിച്ചതിനേക്കാള്‍ ഭീകരമാണ് അവസ്ഥ.' മേരി ഒരു ഫേസ്ബുക്ക് ഗ്രൂപ്പില്‍ കുറിച്ചു.

ഈ സമയത്താണ് നഴ്‌സിങ് ഹോമില്‍ പാത്രങ്ങള്‍ കഴുകുന്ന ആളുടെ ഒഴിവ് വന്നത്. മേരിക്ക് താല്‍പര്യമുണ്ടെന്നറിഞ്ഞ അവര്‍ ജോലിയും നല്‍കി. ആഴ്ചയില്‍ രണ്ട് ദിവസമാണ് ജോലി. ജോലിക്കൊപ്പം ഭര്‍ത്താവിനെയും കാണാം എന്ന സന്തോഷത്തിലാണ് മേരിയിപ്പോള്‍.

Content Highlights: Wife Gets Job at Nursing Home to See Husband Everyday

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022


hotel

1 min

ഹോട്ടലിലെ ഭക്ഷണസാധനങ്ങള്‍ ശൗചാലയത്തില്‍; ഫോട്ടോയെടുത്ത ഡോക്ടര്‍ക്ക് മര്‍ദനം, മൂന്നുപേര്‍ അറസ്റ്റില്‍

May 16, 2022

More from this section




Most Commented