Photos: instagram.com|_aayat_official|
മാനിഗേ മഗേ ഹിതേ... സമൂഹമാധ്യമം തുറന്നാൽ ഒരിക്കലെങ്കിലും ഈ പാട്ട് കാണാത്തവരുണ്ടാവില്ല. ഇൻസ്റ്റഗ്രാമിലും ട്വിറ്ററിലും ഫേസ്ബുക്കിലുമൊക്കെ തരംഗമായിക്കൊണ്ടിരിക്കുകയാണ് ഈ ശ്രീലങ്കൻ ഗാനം. പിന്നാലെ ഒരു എയർ ഹോസ്റ്റസ് ആളൊഴിഞ്ഞ വിമാനത്തിൽ ഗാനത്തിന് ചുവടുകൾ വെക്കുന്നതിന്റെ വീഡിയോയും വൈറലായിരുന്നു. മുപ്പതു മില്യണിൽ പരം കാഴ്ചക്കാരെ നേടിയ വീഡിയോയിലെ പെൺകുട്ടിക്കും ആരാധകരുണ്ടായി. ഇപ്പോഴിതാ ആ പെൺകുട്ടി ആരെന്ന് കണ്ടെത്തിയിരിക്കുകയാണ്.
ആയത് എന്ന പെൺകുട്ടിയാണ് ആളൊഴിഞ്ഞു കിടക്കുന്ന വിമാനത്തിൽ മാനിഗേ മഗേ ഹിതേക്ക് ചുവടുവച്ചത്. ഇൻഡിഗോ എയർലൈൻസിൽ പ്രവർത്തിക്കുന്ന ആയത് മുമ്പും സമാനമായ വീഡിയോകൾ പങ്കുവച്ചിട്ടുണ്ട്. ആയത് മനോഹരമായി ചുവടുകൾ വച്ചിട്ടുണ്ടെന്നും ക്യൂട്ട് പെർഫോമൻസുമെന്നുമൊക്കെ നിരവധി കമന്റുകളാണ് വന്നത്.
സതീശൻ രത്നനായകയുടെ പ്രശസ്ത സിംഹള ഗാനമാണ് മാനിഗേ മഗേ ഹിതേ. 2020ൽ പുറത്തിറങ്ങിയ ഗാനം ശ്രീലങ്കൻ ഗായിക യോഹാനി ദിലോകാ ഡി സിൽവ പുത്തൻ ശൈലിയിൽ പാടിയതോടെയാണ് കൂടുതൽ പേരിലേക്ക് എത്തിച്ചേർന്നത്. യോഹാനിയുടെ വേർഷനാണ് സമൂഹമാധ്യമത്തിൽ തരംഗമാകുന്നതും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..