'വെള്ള സ്‌കര്‍ട്ടിലെ രക്തക്കറ ആരും കാണരുതേ എന്ന് പ്രാര്‍ഥിച്ചു';ചര്‍ച്ചയായി വിംബിള്‍ഡണിലെ ഡ്രസ്‌കോഡ്


വിംബിള്‍ഡണിലെ നിയമപ്രകാരം മത്സരത്തിനിറങ്ങുമ്പോള്‍ വെളുത്ത വസ്ത്രം മാത്രമേ ധരിക്കാന്‍ പറ്റൂ. എന്നാല്‍ ആര്‍ത്തവസമയത്ത് കളിക്കുന്ന വനിതാ താരങ്ങള്‍ എങ്ങനെ വെളുത്ത വസ്ത്രം കളിച്ചു ധരിക്കും എന്നാണ് കോര്‍ട്ടില്‍ ഉയരുന്ന ചോദ്യം. 

വിംബിൾഡൺ വനിതാ ഡബിൾസ് മത്സരത്തിനിടെ സാനിയ മിർസയും ബെഥാനി മാറ്റെക് സാന്റ്‌സും | Photo: AFP

ശാരീരികമായും മാനസികമായും സ്ത്രീകള്‍ തളര്‍ന്നുപോകുന്ന ദിവസങ്ങളാണ് ആര്‍ത്തവനാളുകള്‍. ശരീര വേദനയോടൊപ്പം മൂഡ് സ്വിങ്‌സും ഈ സമയത്ത് സ്ത്രീകളെ അലട്ടുന്നു. അപ്പോള്‍ അങ്ങനെയുള്ള സമയം ഒരു കായിക താരത്തെ സംബന്ധിച്ച് എങ്ങനെയാകും? അതും ആര്‍ത്തവമുള്ള നാളുകളില്‍ മത്സരങ്ങളില്‍ പങ്കെടുക്കുക കൂടി ചെയ്യേണ്ടിവന്നാലോ? മത്സരപ്രകടനത്തെ അത് പ്രതികൂലമായി ബാധിക്കുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല.

അത്തരത്തില്‍ വിംബിള്‍ഡണ്‍ ടെന്നീസ് കോര്‍ട്ടില്‍ ആര്‍ത്തവം ഒരു ചര്‍ച്ചാ വിഷയമായി മാറിയിരിക്കുകയാണ്. വിംബിള്‍ഡണിലെ നിയമപ്രകാരം മത്സരത്തിനിറങ്ങുമ്പോള്‍ വെളുത്ത വസ്ത്രം മാത്രമേ ധരിക്കാന്‍ പറ്റൂ. എന്നാല്‍ ആര്‍ത്തവസമയത്ത് കളിക്കുന്ന വനിതാ താരങ്ങള്‍ എങ്ങനെ വെളുത്ത വസ്ത്രം കളിച്ചു ധരിക്കും എന്നാണ് കോര്‍ട്ടില്‍ ഉയരുന്ന ചോദ്യം.

ചൈനീസ് താരം ക്യുന്‍വെന്‍ സാങാണ് ഈ ചര്‍ച്ചക്ക് തിരികൊളുത്തിയത്. ഫ്രഞ്ച് ഓപ്പണില്‍ ഇഗാ സ്വിയാറ്റെകുമായുള്ള മത്സരത്തിന് ശേഷം തന്റെ പ്രകടനം മോശമാകാന്‍ കാരണം ആര്‍ത്തവസമയത്തെ വേദനയായിരുന്നെന്ന് ക്യുന്‍വെന്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ വിംബിള്‍ഡണിലെ വെള്ള വസ്ത്രവും ചര്‍ച്ചയായി.

വിംബിള്‍ഡണ്‍ കോര്‍ട്ടിലെ വെളുത്ത വസ്ത്രങ്ങള്‍ക്കു പിന്നില്‍ പാരമ്പര്യം മാത്രമാണ് കാരണമായിട്ടുള്ളത്. ഇതു പുരുഷന്‍മാരെ കൂടി ബാധിക്കുന്ന ഒരു പാരമ്പര്യമായിരുന്നെങ്കില്‍ ഇപ്പോള്‍ അതു നിലനില്‍ക്കില്ലായിരുന്നെന്നും ടെന്നീസ് ബ്രോഡ്കാസ്റ്റര്‍ കാതറീന്‍ വിറ്റാകര്‍ പറയുന്നു. വനിതാ താരങ്ങള്‍ക്ക് മത്സരത്തിനിടയില്‍ ലഭിക്കുന്ന കുറഞ്ഞ ടോയ്‌ലറ്റ് ബ്രേക്ക് സമയത്തേയും വിറ്റാകര്‍ ചോദ്യം ചെയ്തു.

റിയോ ഒളിമ്പിക് സ്വര്‍ണ മെഡല്‍ ജേത്രി മോണിക്ക പ്യുഗും ഇതുമായി ബന്ധപ്പെട്ട് ഒരു പ്രസ്താവന അന്താരാഷ്ട്ര മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. വിംബിള്‍ഡണ്‍ സമയത്ത് പിരീഡ്‌സ് (ആര്‍ത്തവം) ആകരുതേ എന്ന് എല്ലാ വര്‍ഷവും പ്രാര്‍ഥിക്കാറുണ്ട് എന്നായിരുന്നു മോണിക്ക പ്യുഗിന്റെ പ്രസ്താവന.

വിംബിള്‍ഡണ്‍ മത്സരത്തിനിടെ ഹെതര്‍ വാട്‌സണ്‍ | Photo: AP

ബ്രിട്ടന്റെ താരം ഹെതര്‍ വാട്‌സണ്‍ അതിലും സങ്കടകരമായ അവസ്ഥയാണ് ദി സണ്‍ഡേ ടൈംസിനോട് പങ്കുവെച്ചത്. 'ഒരിക്കല്‍ എനിക്ക് ആര്‍ത്തവപ്രശ്‌നം കാരണം കളിക്കിടയില്‍ കോര്‍ട്ട് വിടേണ്ടി വന്നു. എന്റെ വെളുത്ത വസ്ത്രത്തില്‍ പതിഞ്ഞ രക്തക്കറകള്‍ ഫോട്ടോകളായി പുറത്തുവരുമോ എന്ന ഭയത്തിലൂടേയാണ് പിന്നീടുള്ള കുറച്ചു ദിവസങ്ങളില്‍ കടന്നുപോയത്.' ലോക്കര്‍ റൂമില്‍വെച്ച് വനിതാ താരങ്ങള്‍ പലപ്പോഴും ഇതിനെ കുറിച്ചാണ് സംസാരിക്കാറുള്ളതെന്നും എക്‌സ്ട്രാ ലാര്‍ജ് ടാംപോണ്‍സും എക്‌സ്ട്രാ പാഡുകളും ഉപയോഗിച്ചാണ് ആര്‍ത്തവത്തിലെ ആദ്യ ദിനങ്ങളെ മറികടക്കാറുള്ളതെന്നും ഓസ്‌ട്രേലിയന്‍ താരം റെന്നേ സ്റ്റബ്‌സ് പറയുന്നു.


Content Highlights: white clothing diktat in sport needs to be reconsidered for period days wimbledon 2022

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022


thomas isaac

2 min

'ആ അഞ്ചുവര്‍ഷം നഷ്ടപ്പെട്ടില്ലായിരുന്നെങ്കില്‍ വേറൊരു കേരളമായേനെ, ഇ.ഡിയുടെ നീക്കം പാര്‍ട്ടി നേരിടും'

Aug 11, 2022


Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022

Most Commented