സമീര റെഡ്ഡി|photo:instagram.com/reddysameera/
ബോഡി പോസിറ്റിവിറ്റിയെക്കുറിച്ച് നിരന്തരം സംസാരിക്കുന്ന നടിയാണ് സമീര റെഡ്ഡി. സ്വന്തം ശരീരത്തിന്റെ മാറ്റങ്ങളെ മറച്ചുവെക്കാതെ അതിനെയെല്ലാം സ്വഭാവികതയോടെയും അഭിമാനത്തോടെയും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കുന്ന വ്യക്തിയാണ് സമീര. ബോഡി പോസിറ്റിവിയെക്കുറിച്ചുള്ള നിരവധി ഫോട്ടോകളും വീഡിയോകളും താരം എപ്പോഴും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കാറുണ്ട്.
പ്രസവത്തോടെ വിഷാദരോഗത്തിന് അടിമപ്പെട്ടതിനെക്കുറിച്ചും അമിതവണ്ണത്തെക്കുറിച്ച് നേരിട്ട പരിഹാസങ്ങളെക്കുറിച്ചുമൊക്കെ അവര്‍ തുറന്നു സംസാരിച്ചിട്ടുണ്ട്. ഇപ്പോളിതാ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ തമാശരൂപേണയുള്ള ഒരു വീഡിയോ താരം പങ്കുവെച്ചിട്ടുണ്ട്. ഒരു കുഞ്ഞിന്റെ ജീവിതത്തില്‍ വളരെയേറെ പ്രാധാന്യമുള്ള സ്ഥാനമാണ് അമ്മയുടേത്. കുഞ്ഞിന് വേണ്ടി വിവിധതരം റോളുകള്‍ ഓരോ അമ്മയും വഹിക്കുന്നുണ്ട്. അത്തരത്തിലുള്ള വിഷയത്തെ ആസ്പദമാക്കിയുള്ളതാണ് ഈ വീഡിയോയും.
'നിങ്ങള്‍ ഏതു തരത്തിലുള്ള അമ്മയാണ്' എന്ന അടിക്കുറിപ്പോടെയാണ് താരം വീഡിയോ പങ്കുവെച്ചിരിക്കുന്നത്. അമ്മയെന്ന നിലയിലുള്ള വിവിധതരം ആളുകളുടെ രീതിയെക്കുറിച്ചാണ് വീഡിയോ. മക്കളുടെ പിന്നാലെ നടന്നു തളര്‍ന്ന അമ്മ, ഫിറ്റ്നസിനെക്കുറിച്ച് മാത്രം ചിന്തിച്ചു ജീവിക്കുന്ന ഫിറ്റ്നസ് അമ്മ, ഫാഷന്‍ അപ്ഡേറ്റുകള്ക്ക് പിന്നാലെ പായുന്ന ഫാഷന്‍ അമ്മ, സാമൂഹിക മാധ്യമങ്ങളില്‍ സജീവമായ ഇന്‍ഫ്ളുവന്‍സര്‍ അമ്മ എന്നിങ്ങനെ നീളുന്നതാണ് ആ ലിസ്റ്റ്.
ഒരോ റോളും തന്മയത്തോടെ അവതരിപ്പിക്കാന്‍ സമീരയ്ക്ക് കഴിഞ്ഞിട്ടുണ്ട്. 73584 ലൈക്കുകളാണ് വീഡിയോ ഇതിനകം നേടിയത്. കൂടാതെ നിരവധിപ്പേര്‍ കമന്റുകളും പോസ്റ്റിന് താഴെയിട്ടുണ്ട്. എല്ലാം അമ്മമാരും ഇങ്ങനെയാണ്, ഞാന്‍ ഒരു ദിവസം ഇതുപോലെയുള്ള അമ്മയാകും തുടങ്ങിയ രീതിയിലുള്ളതാണ് കമന്റുകള്‍.
Content Highlights: Sameera Reddy,reel,momlife,child
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..