ടാറ്റൂ ചെയ്യാന്‍ 'തൊലിക്കട്ടി' വേണം; ഇതു സാധ്യതകളുടെ ഉടലെഴുത്ത്


സുജിത സുഹാസിനി

വിവിധ തരം ടാറ്റൂകൾ| Photo : special arrangement

വെറുമൊരു ട്രെന്‍ഡായിമാത്രം 'ടാറ്റൂയിങ്' എന്ന ഉടലെഴുത്തുകലയെ തള്ളാന്‍വരട്ടെ. ഉടലെഴുത്തിനോട് മലയാളിയുടെ താത്പര്യം അത്രയ്ക്കു കൂടുകയാണ്. പ്രിയപ്പെട്ടയാളുടെ പേര്, അരുമമുഖം, നമ്മളെ പ്രചോദിപ്പിച്ച വാക്കുകള്‍, പ്രണയം, സ്വപ്നം തുടങ്ങി പലവിഷയങ്ങള്‍ ദേഹത്തുവരയ്ക്കപ്പെടുന്നു. കേരളത്തില്‍ 250-ല്‍ അധികമാണ് ടാറ്റൂ സ്റ്റുഡിയോകളുടെ എണ്ണം. കൊച്ചി കേന്ദ്രീകരിച്ചാണ് ഇതില്‍ 50 എണ്ണവും.

ഉടലെഴുത്തിന് വലിയ തൊഴില്‍സാധ്യതയാണ് കേരളത്തില്‍. സാംസണ്‍ സെബാസ്റ്റ്യന്‍ എന്ന ചെറുപ്പക്കാരന്റെ അനുഭവം കേള്‍ക്കുക- ''ബെംഗളൂരുവിലെ പ്രശസ്തമായ ആശുപത്രിയിലെ നഴ്സായിരുന്നു ഞാന്‍. 2015-ല്‍ ടാറ്റൂ ഭ്രമം മൂത്ത് ജോലിയുപേക്ഷിച്ച് കൊച്ചിയില്‍ കളര്‍ ഓണ്‍ ടാറ്റൂ സ്റ്റുഡിയോയ്ക്ക് തുടക്കമിട്ടു. ഈ മേഖലയിലേക്കെത്തിച്ചത് വരയ്ക്കാനുള്ള ഇഷ്ടംതന്നെ. നഴ്സായിരുന്ന പരിചയം ടാറ്റൂചെയ്യലില്‍ ഉപകരണങ്ങളുടെ സുരക്ഷിതത്വമുറപ്പിക്കാന്‍ സഹായിച്ചിട്ടുണ്ട്''.

വരയ്ക്കാനുള താത്പര്യമാണ് ടാറ്റൂയിങ്ങില്‍ പ്രധാനം. ക്ഷമാശീലമുള്ള വ്യക്തിയാകണം. ശ്വാസമടക്കിപ്പിടിച്ചാണ് ആര്‍ട്ടിസ്റ്റുകള്‍ സിസൈന്‍ വരയ്ക്കുന്നത്. അത്രയും ശ്രദ്ധവേണ്ട ജോലികൂടിയാണിത്. ഉടലെഴുത്ത് ജോലി തിരഞ്ഞെടുക്കുന്ന സ്ത്രീകളുടെ എണ്ണം കോവിഡിനുശേഷം കൂടിയിട്ടുണ്ട്. മീടൂ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഈ മേഖലയില്‍ സ്ത്രീകള്‍ക്കിപ്പോള്‍ വലിയ ഡിമാന്‍ഡാണ്.

ചുമ്മാതങ്ങ് ടാറ്റുചെയ്യാന്‍വരട്ടെ

തദ്ദേശസെക്രട്ടറിയുടെ നേതൃത്വത്തിലുള്ള നാലംഗസമിതിയാണ് ടാറ്റൂ സ്റ്റുഡിയോകള്‍ക്ക് ലൈസന്‍സ് നല്‍കുന്നത്. ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ക്ക് സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പിന്റെ അംഗീകാരംവേണം. ഡിസ്പോസിബിള്‍ സൂചികളും ട്യൂബുകളുംമാത്രം ഉപയോഗിക്കണം. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സ്റ്റുഡിയോ പരിശോധിച്ചിച്ചുറപ്പാക്കണം.

ലൈസന്‍സിനായി അപേക്ഷിക്കുന്നവര്‍ യോഗ്യത, പരിശീലനം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കാന്‍ സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം.

30,000 രൂപവരെയുള്ള ടാറ്റൂ

ടാറ്റൂചെയ്യുന്ന ചിത്രത്തിന്റെ വലുപ്പമനുസരിച്ചാണ് വില ഈടാക്കുന്നത്. 1000 മുതല്‍ 30,000 രൂപയിലധികംവരുന്ന, ദിവസങ്ങളെടുത്തുചെയ്യുന്ന ഡിസൈനുകള്‍ക്കും ആവശ്യക്കാരുണ്ട്. ഇലക്ട്രിക് ഉപകരണത്തിലെ സൂചികൊണ്ട് ത്വക്കിന്റെ രണ്ടാംപാളിയിലേക്ക് മഷി കുത്തിവെക്കുന്നതാണ് ടാറ്റൂചെയ്യുന്നരീതി. ചൈന, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ ഹിറ്റായ ത്രീഡി ടാറ്റൂവും കേരളത്തിലിന്ന് സജീവം. ടാറ്റൂചെയ്യാനെടുക്കുന്ന ചിത്രം, അതിന്റെ ആശയം, സമയം, വലുപ്പം എന്നിവയെ അടിസ്ഥാനമാക്കിയാണ് വില. കൈത്തണ്ട, പുറംഭാഗം, കാലുകള്‍, കഴുത്തിനു പിന്‍ഭാഗം എന്നിവിടങ്ങളിലാണ് കൂടുതല്‍പ്പേരും ടാറ്റുചെയ്യുന്നത്. ഒരുമണിക്കൂറില്‍ താഴെയാണ് ചെറിയ ടാറ്റൂ ചെയ്യുന്നതിനെടുക്കുന്ന സമയം.

പെര്‍മനന്റ് മേക്കപ്പ്

വളഞ്ഞ പുരികവും ചുവന്ന ചുണ്ടുകളും മെര്‍ലിന്‍ മണ്‍റോയുടെ മറുകുമെല്ലാം സൃഷ്ടിക്കാന്‍ പെര്‍മനന്റ് മേക്കപ്പിലൂടെ കഴിയും. ഐബ്രോ ടാറ്റൂയിങ്, മൈക്രോ ബ്ലേഡിങ്, പെര്‍മനന്റ് ലിപ് കളറിങ് തുടങ്ങിയവയാണ് ഇതില്‍ പ്രധാനം. 18 വയസ്സുകഴിഞ്ഞ ആര്‍ക്കും മൈക്രോ ബ്ലേഡിങ് ചെയ്യാന്‍കഴിയും. ത്വക്കിന്റെ ആഴങ്ങളിലേക്ക് മഷിയിറങ്ങാതെ തൊലിപ്പുറത്താണ് ഇതുചെയ്യുന്നത്.

ഐബ്രോ ടാറ്റൂയിങ് എന്നാല്‍ പുരികത്തില്‍ ടാറ്റൂചെയ്ത് കറുപ്പിക്കുന്ന രീതി. പുരികത്തിലെ രോമംപോലെ, സ്ട്രോക്സ് ഇട്ടുനല്‍കുന്ന മൈക്രോ ബ്ലേഡിങ്ങിനാണ് സ്വഭാവികത കൂടുതലെന്ന് മേക്കപ്പ് ആര്‍ട്ടിസ്റ്റ് സൗമ്യ പറഞ്ഞു.

ടാറ്റൂ ആര്‍ട്ടിസ്റ്റ് സാംസണ്‍ സെബാസ്റ്റ്യന്‍ | Photo: Special Arrangement

പഠിക്കാം ടാറ്റൂയിങ്

പഠനത്തിന് കൃത്യമായൊരു കാലയളവ് ഇല്ലെന്നുപറയാം. ടാറ്റൂ സ്റ്റുഡിയോകളും സ്വകാര്യ ഇന്‍സ്റ്റിറ്റ്യൂട്ടുകളും ടാറ്റൂ പഠിപ്പിക്കുന്നുണ്ട്. ഒരുമാസത്തെ കോഴ്സിന് 30,000 രൂപ ഫീസ്. 1.5 ലക്ഷം രൂപയാണ് മൂന്നുമാസത്തെ കോഴ്‌സിന്. കാതുകുത്ത്, മൂക്കുകുത്ത് തുടങ്ങിയ ബോഡിപിയേര്‍സിങ്ങിനും (ശരീരം തുളയ്ക്കല്‍) ക്ലാസ് നല്‍കുന്നുണ്ട്. അഞ്ചുദിവസത്തെ ക്ലാസിന് 5000 മുതല്‍ 15,000 വരെയാണ് ഫീസ്.

'തൊലിക്കട്ടിവേണം'

-അംഗീകൃത സ്റ്റുഡിയോകളില്‍മാത്രം ടാറ്റൂചെയ്യുക
-ടാറ്റൂചെയ്യുന്നതിന് മുന്‍പായി തൊലി ടാറ്റൂവിന് അനുയോജ്യമാണോയെന്നും പരിശോധിക്കണം
-ഹേൃദ്രാഗമുള്ളവര്‍ രക്തംവേഗം കട്ടപിടിക്കാതിരിക്കാനുള്ള മരുന്നു കഴിക്കുന്നുണ്ടെങ്കില്‍ ടാറ്റൂചെയ്യരുത്.
-ടാറ്റൂചെയ്ത സ്ഥലത്ത് ചൊറിച്ചിലുണ്ടാകാം; ചര്‍മത്തില്‍ അണുബാധയും. 'ഗ്രാനുലോമ' എന്നുവിളിക്കപ്പെടുന്ന വീക്കം ടാറ്റൂ മഷിയുള്ള ഭാഗത്തിനുചുറ്റും രൂപപ്പെടാം
-ഉപയോഗിക്കുന്ന നീഡില്‍ പുതിയതാണോയെന്ന് നോക്കണം. രക്തത്തിലൂടെ പകരുന്ന എല്ലാരോഗങ്ങളും ഇതിലൂടെപകരാം. നിലവാരമുള്ള മഷിയാണോയെന്നും ഉറപ്പിക്കുക.
-പ്രമേഹരോഗികള്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, മദ്യപിച്ചവര്‍, ലഹരി ഉപയോഗിച്ചവര്‍ എന്നിവര്‍ ടാറ്റൂചെയ്യാന്‍ പാടില്ല.

ടാറ്റൂ മായ്ക്കാമോ?

പങ്കാളിയുടെ പേര്, ഫോട്ടോ, ചില ഹ്രസ്വകാല ട്രെന്‍ഡുകള്‍ തുടങ്ങിയവ ടാറ്റൂചെയ്ത് കുടുങ്ങിയവരുണ്ട്. അതിനാല്‍ത്തന്നെ ഒരിക്കല്‍ ടാറ്റൂചെയ്താല്‍ നീക്കംചെയ്യാന്‍ പറ്റുമോയെന്നത് എല്ലാവരുടെയും പ്രധാനസംശയയമാണ്. ടാറ്റൂ നീക്കംചെയ്യാന്‍ ലേസര്‍ ഉപയോഗിച്ചുള്ള ചികിത്സയുണ്ട്. കുറഞ്ഞത് 12 ആഴ്ചയെടുക്കും. തിരഞ്ഞെടുക്കുന്ന നിറങ്ങള്‍ ഇക്കാര്യത്തില്‍ പ്രധാനമാണ്. ചുവപ്പ്, മഞ്ഞ, ഓറഞ്ച് എന്നീ നിറങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്.

നല്ല വരുമാനം

മെഡിക്കല്‍ കോഡിങ്ങായിരുന്നു കോവിഡിനു മുന്‍പ് എന്റെ ജോലി. എന്നാല്‍ ഇന്നെനിക്ക് ടാറ്റൂയിങ് വെറും നേരംപോക്കല്ല ജീവിതമാര്‍ഗമാണ്. ടാറ്റൂചെയ്യാനുള്ള ഇഷ്ടത്തില്‍നിന്ന് അതൊരു കരിയറായി തിരഞ്ഞെടുക്കുന്നത് അടുത്തകാലത്താണ്. അതെനിക്ക് കൃത്യമായ വരുമാനംതരുന്നുണ്ട്

ദിവ്യ റോബിന്‍, ടാറ്റൂ ആര്‍ട്ടിസ്റ്റ്, ആലപ്പുഴ

Content Highlights: what you need to know before getting a tattoo


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented