.
നായ എന്നു കേട്ടാല്‍ തന്നെ കുറച്ച് കാലമായി ഭീതിയുടെ പേരാണ്. തെരുവ് നായ ശല്യം രൂക്ഷമായതോടെ ആളുകള്‍ക്ക് കടിയേല്‍ക്കുന്നതും പതിവായി. അരുമമൃഗങ്ങളെയും കോവിഡിന് ശേഷം തെരുവില്‍ ഒഴിവാക്കുന്ന പ്രവണതയും കൂടിയിട്ടുണ്ട്.എന്നാല്‍ നായക്കള്‍ക്ക് ബഹുമാനവും മൂല്യവും നല്‍കുന്ന സ്ഥലമാണ് നേപ്പാള്‍.
അവിടെ നായകള്‍ക്ക് ഒരു ദിവസമുണ്ട്. അന്നവിടുത്തെ നായകള്‍ പൂജിയ്ക്കപ്പെടുകയും ബഹുമാനിക്കപ്പെടുകയും ചെയ്യും. കേട്ടാന്‍ അമ്പരപ്പ് തോന്നുമെങ്കിലും നേപ്പാളില്‍ ഹിന്ദു ആചാരപ്രകാരം പ്രധാനപ്പെട്ടൊരു ആഘോഷമാണിത്.
കുക്കുര്‍ തിഹാര്‍ എന്നറിയപ്പെടുന്ന ഡോഗ് ഫെസ്റ്റിവലാണിത്. മരണത്തിന്റെ ദേവനായ യമനെ പ്രീതിപ്പെടുത്താനാണ് ആചാരപ്രകാരം നായയെ പൂജിക്കുന്നത്. ഇതിനെ നായകളെ ദിവസമായാണ് അവര്‍ ആചരിക്കുന്നത്. ദീപാവലിയോട് അനുബന്ധിച്ചുള്ള അഞ്ചു ദിവസത്തെ ആഘോഷങ്ങളുടെ ഭാഗമായാണ് കുക്കുര്‍ തിഹാറും കൊണ്ടാടുന്നത്.
ഫെസ്റ്റിവലിന്റെ ഭാഗമായി നായക്കളെ പൂജിച്ച് അവരുടെ തെറ്റിയില്‍ സിന്ദൂരക്കുറിയും അണിയിക്കും. നായ്ക്കളുടെ മേല്‍ പൂക്കള്‍ വര്‍ഷിക്കുകയും അവരെ പൂമാല അണിയിക്കുകയും ഭക്ഷണം നല്‍കുകയും ചെയ്യും. അരുമ മൃഗങ്ങളെ അണിയിച്ചൊരുക്കിയാണ് ഫെസ്റ്റിവലിന്റെ ഭാഗമാകാന്‍ ഉടമസ്ഥര്‍ കൊണ്ടുവരുന്നത്.
എന്നാല്‍ ആഘോഷത്തില്‍ അരുമകള്‍ക്ക് പുറമേ തെരുവിലെ നായ്ക്കള്‍ക്കും തുല്യ പ്രാധാന്യം ലഭിക്കും. അവരെ തിലകക്കുറി അണിയിക്കുകയും ഭക്ഷണം നല്‍കുകയും ചെയ്യും.
Content Highlights: nepal, dog festival,kukur Tihar
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..