
Photo: twitter.com|hopkinsBRFC21?
മക്കൾ ആദ്യമായി നടക്കുന്നതും വർത്തമാനം പറയുന്നതുമൊക്കെ മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം സ്പെഷലായിരിക്കും. ഇപ്പോഴിതാ സമൂഹമാധ്യമത്തിൽ ഒരമ്മയുടെ ആനന്ദത്തിന്റെ വീഡിയോ ആണ് വൈറലാകുന്നത്. കാഴ്ചവൈകല്യമുള്ള മകൾ ആദ്യമായി സ്കൂൾ ബസിലേക്ക് തനിയെ നടന്നുപോകുന്നതിന്റെ വീഡിയോ ആണ് അമ്മ പങ്കുവെച്ചത്.
ടിക്ടോക്കിലൂടെയാണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്. ആംബ്രിയ എന്ന യുവതിയാണ് തന്റെ മകൾ പരസഹായമില്ലാതെ ബസിനരികിലേക്ക് അടിവച്ചു പോകുന്ന വീഡിയോ പങ്കുവച്ചത്. ഒരു വടിയുടെ സഹായത്തോടെയാണ് മകൾ ബസിനരികിലേക്ക് പോകുന്നത്.
എന്റെ മകൾക്ക് കാഴ്ച വൈകല്യമുണ്ട്. ഇന്നാണ് ആദ്യമായി അവൾ ബസിലേക്ക് തനിയെ പോയത്. ഞാൻ അവളെയോർത്ത് അഭിമാനിക്കുന്നു- ആംബ്രിയ വീഡിയോയിൽ കുറിച്ചു.
വീഡിയോ കണ്ണു നനയിക്കുന്നുവെന്നും ആ നിശ്ചയദാർഢ്യമാണ് എല്ലാവരും ജീവിതത്തിൽ പിന്തുടരേണ്ടത് എന്നും കരുത്തയായ പെൺകുട്ടി എന്നുമൊക്കെ പോകുന്നു കമന്റുകൾ.
Content Highlights: Visually-impaired girl boards school bus all by herself in viral video
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..