മക്കള്‍ക്ക് വൃക്കരോഗവും അര്‍ബുദവും,വീടെന്ന സ്വപ്‌നംബാക്കി;ഇടറിയ താളത്തില്‍ ബിസ്മില്ലാഖാന്റെ ശിഷ്യന്‍


സിവി നിതിന്‍

പരവനടുക്കത്തെ സരസ്വതി സംഗീത കലാക്ഷേത്രത്തിൽ ഷഹനായ് വായിക്കുന്ന ഉസ്താദ് ഹസ്സൻ ഭായ്

ലോകത്തിന്റെ നാനാകോണിലുമെത്തിയ സംഗീതവിസ്മയം. ഉസ്താദ് ബിസ്മില്ലാഖാന്റെ ജീവിച്ചിരിക്കുന്ന ഒരേയൊരു ശിഷ്യന്‍. കേരളത്തിലെ ഒരേയൊരു ഷഹനായ് വാദകന്‍. സംഗീതത്തിന്റെ വ്യത്യസ്ത കോണുകളില്‍ വിരാജിക്കുമ്പോഴും എണ്‍പത് പിന്നിട്ട ഉസ്താദ് ഹസ്സന്‍ ഭായിക്ക് തലചായ്ക്കാന്‍ സ്വന്തമായ വീടെന്ന സ്വപ്നം ഇന്നും പാതിയില്‍.

ജീവിതം സംഗീതത്തിനായി അര്‍പ്പിച്ച ഉസ്താദ് 12 വര്‍ഷമായി കോളിയടുക്കത്ത് വാടകവീട്ടിലാണ്. ഗുരുപൂജ പുരസ്‌കാരമുള്‍പ്പെടെ ഒട്ടേറെ അംഗീകാരങ്ങള്‍ തേടിയെത്തിയിട്ടും പരവനടുക്കത്തെ സരസ്വതി സംഗീതകലാക്ഷേത്രത്തിലും മറ്റും സംഗീതം പഠിപ്പിച്ച് കിട്ടുന്ന വരുമാനമാണ് ഇപ്പോഴും ജീവിതമാര്‍ഗം. 35 സംഗീതോപകരണങ്ങള്‍ കൈകാര്യം ചെയ്യുന്ന ഈ പ്രതിഭയുടെ ജീവിതം സങ്കടക്കയത്തിലാണ്.

ചട്ടഞ്ചാലിനും പൊയിനാച്ചിക്കും ഇടയില്‍ അന്‍പത്തിയഞ്ച് എന്ന സ്ഥലത്ത് സര്‍ക്കാര്‍ നല്‍കിയ അഞ്ചരസെന്റില്‍ ചെമ്മനാട് പഞ്ചായത്ത് നല്‍കിയ തുക ഉപയോഗിച്ച് വീടുപണി ആരംഭിച്ചിരുന്നു. ചെരിഞ്ഞ ഭൂമി നിരപ്പാക്കാന്‍ അതില്‍ രണ്ടുലക്ഷം രൂപയോളം ചെലവിട്ടു. കോണ്‍ഗ്രസിന്റെ ഗാന്ധിഗ്രാമം പദ്ധതിയുടെ ഭാഗമായി രമേശ് ചെന്നിത്തല ഘട്ടങ്ങളായി കൈമാറിയ അഞ്ചുലക്ഷം രൂപയും സുമനസ്സുകളുടെ സഹായവും കൊണ്ട് വീട് പാതി പൂര്‍ത്തിയായിരുന്നു.

അതിനിടയിലാണ് മകന്‍ ഇസ്മത്ത് മുഹമ്മദിന് വൃക്കരോഗം പിടിപെട്ടത്. ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഭാര്യ സെഫിയ രണ്ടുവര്‍ഷം മുന്‍പ് മരിച്ചു. പ്രിയതമയുടെ ജീവിതം തിരിച്ചുപിടിക്കാന്‍ കൈയിലുള്ള സമ്പാദ്യമത്രയും ചെലവഴിച്ചിട്ടും സാധിച്ചില്ല. മറ്റൊരു മകനായ ജഹാസിന് അര്‍ബുദം പിടിപെട്ട് ചികിത്സയിലാണ്.

ജന്മംകൊണ്ട് തലശ്ശേരിക്കാരനും കര്‍മംകൊണ്ട് കാസര്‍കോട്ടുകാരനുമായ ഹസ്സന്‍ ഭായ് സമ്പന്നകുടുംബത്തിലാണ് ജനിച്ചത്. 20-ാം വയസ്സിലാണ് കാസര്‍കോട്ടേക്ക് ചേക്കേറുന്നത്. ഇക്കാലത്തിനിടയില്‍ മൂന്ന് പെണ്‍മക്കളുടെ വിവാഹത്തിനും ഭാര്യയുടെയും ആണ്‍മക്കളുടെ ചികിത്സയ്ക്കും മറ്റുമായി ഉണ്ടായിരുന്ന സ്വത്തുക്കളത്രയും വില്‍ക്കേണ്ടിവന്നു.

Content Highlights: ustad hassan bhai shehnai maestro lifestory


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


Virat Kohli shares picture of Rafael Nadal Crying Alongside Roger Federer

1 min

'ഏറ്റവും സുന്ദരമായ കായിക ചിത്രം'; കണ്ണീരണിയുന്ന ഫെഡററുടെയും റാഫയുടെയും ചിത്രം പങ്കുവെച്ച് കോലി

Sep 24, 2022


v muraleedharan

1 min

കേരളം കത്തുമ്പോള്‍ പിണറായി ചെണ്ടകൊട്ടി രസിച്ചു, ഒരുമഹാന്‍ കണ്ടെയ്‌നറില്‍ കിടന്നുറങ്ങി- വി മുരളീധരന്‍

Sep 24, 2022

Most Commented