'പ്രമോദ്കുമാർ എന്തുചെയ്താലും എട്ടുനിലയിൽപൊട്ടും' എന്നു പറഞ്ഞവരുണ്ട്; 'ഉപ്പി'ന് മധുരമുണ്ടായ കഥ


രാജേഷ് രവീന്ദ്രൻ

ഒരു പണിയുമില്ലാത്തപ്പോൾ തുടങ്ങിയ ‘ഉപ്പ്’ എന്ന യൂട്യൂബ് ചാനൽ കേറിയങ്ങു ക്ലിക്കായി.

പ്രമോദ് കുമാർ, ഭാര്യ വിഷ്ണുപ്രിയ, മക്കളായ നിരഞ്ജന, നിരഞ്ജൻ എന്നിവർ

ആലപ്പുഴ: പ്രമോദ്കുമാർ എന്തുചെയ്താലും എട്ടുനിലയിൽപൊട്ടും. ഫോട്ടോസ്റ്റാറ്റ് കട, ഇന്റർനെറ്റ് കഫേ, തുണിക്കട, മീൻ കച്ചവടം... പൊട്ടിയ ബിസിനസിന്റെ കണക്കെടുക്കാൻ കൈവിരൽ വേറെ വേണ്ടിവരും! വിദേശത്തുപോയാൽ നല്ല ശമ്പളം കിട്ടുമെന്നുകേട്ടു സൗദിയിലേക്കു വിട്ടു. പോയവേഗത്തിൽ തിരിച്ചുപോന്നു. ഒടുവിൽ, നാട്ടിലെത്തി മെഡിക്കൽ റെപ്പായി. അത്യാവശ്യം വരുമാനമൊക്കെയായി പച്ചപിടിച്ചു വരുമ്പോഴതാ ‘അനുഗ്രഹവുമായി’ കോവിഡ് വരുന്നു. അതോടെ ആ പണിയും പോയിക്കിട്ടി. എന്തുചെയ്താലും പൊട്ടുന്ന പ്രമോദ് എന്ന ‘പ്രശസ്തി’ നാട്ടിലാകെ പടർന്നു.

അങ്ങനെ വീട്ടിൽ വെറുതേയിരുന്നു സമയം കളഞ്ഞ നാളുകളിൽ പ്രമോദ്കുമാറിലെ പഴയ നടൻ കോട്ടുവാ വിട്ട് ഉണർന്നു. ചുമ്മാ വീഡിയോകൾ ചെയ്തു യൂട്യൂബിലേക്കു തട്ടി. തമാശകണ്ടു രസിക്കാൻ ആളേറെയുണ്ടെന്നു പിടികിട്ടി. ഭാര്യ വിഷ്ണുപ്രിയയും മക്കളായ നിരഞ്ജനയും നിരഞ്ജനും അഭിനയിക്കാനും ക്യാമറയുമായി ‘ഒപ്പം ചാടാനും’ കൂടെക്കൂടി. പൊട്ടിപ്പൊളിഞ്ഞ ജീവിതകഥ പെട്ടെന്നു മാറി. ഒരു പണിയുമില്ലാത്തപ്പോൾ തുടങ്ങിയ ‘ഉപ്പ്’ എന്ന യൂട്യൂബ് ചാനൽ കേറിയങ്ങു ക്ലിക്കായി. ഇന്നു രണ്ടരലക്ഷത്തിലധികം പേരാണ് ഇവരുടെ ചാനലിനു സ്ഥിരം കാഴ്ചക്കാർ. ചില വീഡിയോകൾക്കു പത്തുലക്ഷത്തിലധികവും. മാസവരുമാനം 50,000 മുതൽ ലക്ഷംവരെ രൂപ.

ഒഡീഷൻകാർ ഓടിച്ചുവിട്ടു; അഭിനയിക്കാൻ വാശിയായി

ചേർത്തല അരീപ്പറമ്പ് ചക്കാലവെളിയിൽ പരേതനായ മോഹനന്റെയും പൊന്നമ്മയുടെയും മകൻ പ്രമോദ് കുമാറിനു പണ്ടുമുതലേ അഭിനയത്തോടു കമ്പമുണ്ട്. നാട്ടിലെ ദ്രാവിഡഗോത്രം നാടകസമിതിയിൽ അംഗമായിരുന്നു. അന്ന് അഭിനയം കണ്ടു കൂട്ടുകാർ ഗംഭീരമെന്നു പറഞ്ഞു. അന്നുതുടങ്ങിയതാണ് സിനിമ ആലോചന. കൊച്ചിയിൽ സിനിമ ഒഡീഷനു പോകുന്നത് പതിവായി. പക്ഷേ, ഒന്നിലും അവസരം ലഭിച്ചില്ല. കളിയാക്കലുകളുടെ പെരുമഴക്കാലമായി. ചില, ഒഡീഷൻകാർ കണ്ടംവഴി ഓടിച്ചുവിട്ടു. അതോടെ, വാശിയായി. അക്കാലത്താണ് തനി നാടൻ സംസാരവും നാട്ടുവിശേഷങ്ങളുമൊക്കെയായി ‘കരിക്ക്’ യൂട്യൂബിൽ ഹിറ്റായത്. ചേർത്തലയിലെ നാടൻ ഭാഷയിൽ അത്തരം വീഡിയോകൾ ചെയ്താലോ എന്ന ചിന്തവന്നു. അങ്ങനെ, കൂട്ടുകാരുമായി ചേർന്ന് അതിനു തുടക്കമിട്ടു. അപ്പോഴാണ് നാട്ടിലാകെ കോവിഡ് കേറിപ്പിടിച്ചത്. വീട്ടിൽനിന്നു പുറത്തിറങ്ങാനാകാത്ത അവസ്ഥ. ഒടുവിൽ വീടുതന്നെ ലൊക്കേഷനായി. ക്യാമറയ്ക്കു മുന്നിലും പിന്നിലും വീട്ടുകാരും.

വീട്ടുകാരും കൂട്ടുകാരും സ്റ്റാർ

ഭാര്യയും ഭർത്താവും ചേർന്നുള്ള യൂട്യൂബ് ചാനലുകൾ ഏറെയുണ്ട്. പക്ഷേ, അച്ഛനും മക്കളും ബന്ധുക്കളും കൂട്ടുകാരുമൊക്കെ ചേർന്നുള്ള ചാനൽ ഒന്നേ കാണൂ, ‘ഉപ്പ്’ മാത്രം. പ്രമോദ് കുമാർ, ഭാര്യ വിഷ്ണുപ്രിയ, മക്കളായ ആറാംക്ലാസുകാരി നിരഞ്ജന (നിച്ചു), മൂന്നാംക്ലാസുകാരൻ നിരഞ്‍ജൻ (നന്ദു) എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ. ഒപ്പം വിഷ്ണുപ്രിയയുടെ അച്ഛൻ കാർത്തികേയനും അമ്മ ചന്ദ്രികയും സഹോദരൻ വിഷ്ണുവുമൊക്കെ സഹ അഭിനേതാക്കളായെത്താറുണ്ട്. നജിത്ത്, അരുൺ, ജിത്ത്, സിബി... ക്യാമറയ്ക്കു മുന്നിലും പിന്നിലും ഈ കൂട്ടുകാരുമുണ്ട്. കോവിഡുകാലത്ത് പ്രമോദ്കുമാറും വിഷ്ണുപ്രിയയും ചേർന്നുള്ള രംഗം വരുമ്പോൾ മകളാവും ക്യാമറയ്ക്കു പിന്നിൽ.

നാലുപേരും കൂടിയുള്ള സീനാണെങ്കിൽ ‘മുക്കാലി’യുടെസഹായം തേടും. ഇപ്പോൾ നജിത്ത് സ്ഥിരം ക്യാമറാമാനാണ്.

നാട്ടുതമാശ; ലൈവ് ഡബ്ബിങ്

വീട്ടിലും നാട്ടിലുമൊക്കെ നടക്കുന്ന സംഭവങ്ങളാണു പരമാവധി അഞ്ചുമിനിറ്റ് ദൈർഘ്യമുള്ള കോമഡി വീഡിയോയിൽ അവതരിപ്പിക്കുന്നത്. സ്വന്തം അനുഭവങ്ങളും കൂട്ടുകാരുടെ അനുഭവങ്ങളുമൊക്കെ അതിലുണ്ടാകും. ഒപ്പം യാത്രയിൽ കാണുന്ന സംഭവങ്ങളും. പലപ്പോഴും തിരക്കഥയെഴുതി യാണു ഷൂട്ട്. ചിലപ്പോൾ ഇല്ലാതെയും. അരീപ്പറമ്പിലുള്ള സ്വന്തം വീട്ടിൽനിന്നു മാറി ഒരുവർഷമായി ചേർത്തല മാടയ്ക്കലുള്ള വാടകവീട്ടിലാണു താമസം. ഇവിടെയാണ് വീഡിയോയുടെ ഷൂട്ടും ലൈവ് ഡബ്ബിങ്ങും. അരീപ്പറമ്പിലെ വീട് റോഡരികിലായതിനാൽ എപ്പോഴും വാഹനങ്ങളുടെ ഹോണടിശബ്ദമുണ്ട്. അതു ലൈവ് ഡബ്ബിങ്ങിനു തടസ്സമായതോടെയാണ് മാടയ്ക്കലുള്ള ഉൾപ്രദേശത്ത്‌ വീടെടുത്തത്.

രണ്ടാം ചാനലും ക്ലിക്കായി

’വിഷ്ണുപ്രിയപ്രമോദ് ഉപ്പ്’ എന്ന പേരിൽ രണ്ടാമതൊരു ചാനലും തുടങ്ങി. ആദ്യ ചാനലിനെക്കാൾ റീച്ച് ഇതിനാണ്. 3.65 ലക്ഷം പേരാണു സ്ഥിരം കാഴ്ചക്കാർ. രണ്ടുചാനലിന്റെയും ചില വീഡിയോകൾക്ക് പത്തുലക്ഷത്തിലധികം കാഴ്ചക്കാരുണ്ട്. ആദ്യചാനലിൽ ഇടാൻ പറ്റാത്തവയാണ് രണ്ടാം ചാനലിൽ ഇടുന്നത്. യൂട്യൂബ് കാഴ്ചക്കാരെക്കാൾ ഏറെ ഫെയ്സ്ബുക്കിലാണ്. ഇതിനകം നൂറിലധികം വീഡിയോകൾ അപ്‌ലോഡ് ചെയ്തുകഴിഞ്ഞു.

രണ്ടുചാനലും കണ്ടു സിനിമക്കാരിൽ ചിലർ വിളിച്ചിരുന്നു. ‘കവി ഉദ്ദേശിച്ചത്’ എന്ന സിനിമയുടെ അണിയറ പ്രവർത്തകരുടെ പുതിയ ചിത്രത്തിലേക്ക് ഇരുവർക്കും ക്ഷണവുമുണ്ടായിരുന്നു. പക്ഷേ, വിഷ്ണുപ്രിയയ്ക്കു കോവിഡ് ബാധിച്ചതിനാൽ പോകാൻ കഴിഞ്ഞില്ല. സിനിമയിൽ അഭിനയിക്കുകയല്ല, സ്വന്തമായി ഒരു സിനിമ ചെയ്യുകയാണ് ഇനി ലക്ഷ്യം. അപ്പോഴും ആളുകളെ കുടുകുടെ ചിരിപ്പിക്കുന്ന ഉപ്പ് ‘പൊട്ടാതെ’ സൂക്ഷിക്കാനുള്ള ഓട്ടത്തിലാണവർ.

Content Highlights: uppu youtube channel, life of pramodkumar, inspiring stories

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
swapna suresh

2 min

നിരോധിത സാറ്റലൈറ്റ് ഫോണുമായി കേരളത്തിലെത്തിയ യുഎഇ പൗരനെ രക്ഷിക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടു- സ്വപ്‌ന 

Aug 8, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


rohit sharma

1 min

ഏഷ്യ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; കോലി തിരിച്ചെത്തി, ബുംറയില്ല

Aug 8, 2022

Most Commented