photo:instagram.com/julichkaua/
യുദ്ധവും ഭീകരതയും ലോകത്തെയിപ്പോഴും നടുക്കിക്കൊണ്ടിരിക്കുന്നു. യുക്രൈയ്ന് ജനതയിന്നും യുദ്ധഭീതിയില്‍ നിന്നും മോചിതരല്ല. അവിടെനിന്നുള്ള വീഡിയോകളും ലോകമനസാക്ഷിയെ ഞെട്ടിക്കുന്നതാണ്. ഇപ്പോഴിതാ ഡിനിപ്രോയിലെ അപ്പാര്‍ട്ട്മെന്റ് തകരും മുന്‍പ് ഒരു കുഞ്ഞിന്റെ പിറന്നാള്‍ ആഘോഷിക്കുന്ന ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്.
ശനിയാഴ്ച ഉണ്ടായ ആക്രമണത്തില്‍ ഡിനിപ്രോപെട്രോവ്സ്ക് മേഖലയിലെ ബോക്സിങ് ടീം പരിശീലകനായ മൈഖൈലോ കൊറെനോവ്സ്കി മരണപ്പെട്ടിരുന്നു. കുട്ടികളോടൊപ്പം മകളുടെ ജന്മദിനം ആഘോഷിക്കുന്ന മൈഖൈലോ കൊറെനോവ്സ്കിയുടെ വീഡിയോയാണ് ഹൃദയം നോവിക്കുന്നത്.
അപ്പാര്‍ട്ട്മെന്റിലുണ്ടായിരുന്ന നാൽപതു പേരാണ് മരണത്തിനിരയായത്. അപകടം നടക്കുന്നതിന് തൊട്ടുമുന്‍പാണ് അദ്ദേഹത്തിന്റെ വീട്ടില്‍ ഈ പിറന്നാള്‍ ആഘോഷം നടന്നതെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
അദ്ദേഹത്തിന്റെ കുട്ടികളു ഭാര്യയും രക്ഷപ്പെട്ടതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തിരുന്നു. മൂന്ന് കുട്ടികളാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്. മുപ്പതിലധികം പേരെ കണ്ടെത്തുവാന്‍ കഴിഞ്ഞിട്ടില്ല.
മിസൈല്‍ ആക്രമണത്തിന് ശേഷമുള്ള അദ്ദേഹത്തിന്റെ തകര്‍ന്ന അപ്പാര്‍ട്ട്മെന്റിന്റെ ചിത്രവും ഇതിനൊപ്പം പ്രചരിക്കുന്നുണ്ട്. ചെറിയൊരു പെണ്‍കുട്ടി പിറന്നാള്‍ വേഷത്തില്‍ കേക്ക് മുറിക്കാനെത്തുന്നു. വീട്ടിലുള്ളവര്‍ അവളെ ആലിംഗനം ചെയ്യുകയും ആശംസകള്‍ നേരുകയും ചെയ്യുന്നതാണ് വീഡിയോയിലുളളത്.
Content Highlights: Ukrainian Family , Russian Missile Strike, birthday, Celebrating Child's Birthday
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..