Photo Courtesy: instagram
ഇഷ്ടപ്പെട്ടുപോയി. ഒന്നിച്ചാണ് താമസവും. പറഞ്ഞിട്ടെന്ത് കാര്യം അടി ഒഴഞ്ഞിട്ട് നേരമില്ല. പക്ഷേ, പിരിയാനൊട്ട് തോന്നുന്നുമില്ല. അപ്പോള്‍ പിന്നെ എന്താണ് മാര്‍ഗം.
താലി ചങ്ങലയാണെന്നും വിവാഹം ഒരു ബന്ധനമാണെന്നുമൊക്കെ പറയാറുണ്ടല്ലോ. യുക്രെയിനിലെ ദമ്പതികളായ അലക്സാണ്ടര്‍ കുഡ്ലെയും പങ്കാളി വിക്ടോറിയ പുസ്റ്റോവിറ്റോവയും തമ്മില്‍ പിരിയാതിരിക്കാന്‍ കണ്ട വഴിയും അതുതന്നെ. ചങ്ങല കൊണ്ടുള്ള ബന്ധം. ഇക്കഴിഞ്ഞ പ്രണയദിനത്തിലാണ് അവര്‍ ഈ കൈവിട്ട തീരുമാനമെടുത്തത്.

കൈവിട്ട തീരുമാനമല്ല. കൈകെട്ടിയ തീരുമാനം എന്നു തിരുത്തണം. ഇരുവരും പരസ്പരം കൈകള്‍ ചങ്ങല കൊണ്ട് ഉണ്ടാക്കിയ കൈയാമം കൊണ്ട് ബന്ധിച്ചു. മൂന്ന് മാസത്തേയ്ക്കാണ് ഈ പരീക്ഷണം. ഊണും ഉറക്കവും ജോലികളുമെല്ലാം ഈ കൈയാമം അഴിക്കാതെ തന്നെ. ഇയ്യിടെ ഒരു ടെലിവിഷന്‍ ടോക്ക് ഷോയില്‍ പോലും അവര്‍ വന്നത് ചങ്ങലയയോടുകൂടിയാണ്.
വിചിത്രമായ ഈ പരീക്ഷണത്തിന്റെ ചിത്രങ്ങളും അനുഭവവും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. സംഗതി ഏതായാലും വന്‍ ഹിറ്റായിരിക്കുകയാണ്.

അലക്സാണ്ടറുടേതായിരുന്നു ഈ ഭ്രാന്തന് ആശയം. ഇരുപത്തിയെട്ടുകാരിയായ വിക്ടോറിയ ആദ്യമൊന്നുംു സമ്മതിച്ചിരുന്നില്ല. പതിയെ മനസു മാറ്റി. ഒരു മാസം കഴിഞ്ഞപ്പോള്‍ ഇപ്പോള്‍ തങ്ങള്‍ ഇതുമായി താതാത്മ്യം പ്രാപിച്ചുകഴിഞ്ഞുവെന്നാണ് ഇരുവരും സാക്ഷ്യപ്പെടുത്തുന്നത്. ഞങ്ങളുടെ അടിപിടിയൊന്നും അവസാനിച്ചിട്ടില്ല. ആഴ്ചയില്‍ രണ്ട് ദിവസമെങ്കിലും അടികൂടും. മിണ്ടാതിരിക്കുകയും ചെയ്യും. പക്ഷേ, ഇപ്പോള്‍ തര്‍ക്കങ്ങള്‍ക്ക് ഒരു അവസാനമുണ്ട്. പരസ്പരം മിണ്ടാതിരുന്നാലും പെട്ടിയും കിടക്കയുമെടുത്ത് ഒറ്റയടിക്കങ്ങ് പിരിഞ്ഞുപോകാനാവില്ലല്ലോ. ഒരു മാസമായി ഞങ്ങള്‍ രണ്ടല്ല. ഒന്നാണ്. ഷോപ്പിങ് പോലും ഇങ്ങനെ ഒന്നിച്ചാണ്. ഇതുവരെ അറിയാത്ത ലോകവും വികാരവിചാരങ്ങളുമെല്ലാം ഇപ്പോള്‍ അനുഭവിക്കുകയാണ്വിക്ടോറിയ പറയുന്നു.
സംഗതി ഇന്‍സ്റ്റയില്‍ ഹിറ്റായെങ്കിലും ഒറ്റക്കെട്ടായി ഈ വിചിത്രരീതിയെ പിന്തുണയ്ക്കുന്നവരല്ല ഫോളോവര്‍മാരില്‍ ഏറെയും. ഈയൊരു സാഹസത്തിന്റെ പൊരുളുന്തെന്താണെന്നാണ് പലരുടെയും ചോദ്യം. ഇവര്‍ ബാത്ത്റൂമില്‍ എങ്ങനെയാണെന്നാണ് ചില രസികരുടെ സംശയം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..