ഭാര്യയുടെ ഇന്‍സ്റ്റഗ്രാം യോഗക്ലാസ് വീഡിയോയില്‍ നഗ്നനായി പെട്ട് ടിവി അവതാരകന്‍


സി.എന്‍.എന്‍ ചാനലിന്റെ അവതാരകനായ ക്രിസ് കുമോയാണ് ഭാര്യ ക്രിസ്റ്റീന ഗ്രീവന്റെ ഇന്‍സ്റ്റഗ്രാം യോഗക്ലാസില്‍ നഗ്നനായി പെട്ടുപോയത്.

-

ലോക്ഡൗണില്‍ പലരും വര്‍ക്ക് ഫ്രം ഹോമിലായിരുന്നല്ലോ.. ഓഫീസ് കോളുകളും കോണ്‍ഫറന്‍സ് കോളുകളുമെല്ലാം വീട്ടില്‍ നിന്ന്. ഇതിനിടയില്‍ വീട്ടിലെ മറ്റ് അംഗങ്ങള്‍ ആരെങ്കിലും വീഡിയോയില്‍ പെട്ടുപോയാലോ, അതും നഗ്നനായി. സി.എന്‍.എന്‍ ചാനലിന്റെ അവതാരകനായ ക്രിസ് കുമോയാണ് ഭാര്യ ക്രിസ്റ്റീന ഗ്രീവന്റെ ഇന്‍സ്റ്റഗ്രാം യോഗക്ലാസില്‍ നഗ്നനായി പെട്ടുപോയത്.

കുമോ പ്രൈംടൈം എന്ന പ്രസിദ്ധമായ ഷോയുടെ അവതാരകനാണ് ക്രിസ്. ഒപ്പം ധാരാളം വിവാദങ്ങള്‍ക്കും തിരികൊളുത്തിയ അവതാരകനാണ്. ന്യൂയോര്‍ക്ക് ഗവര്‍ണറായ സ്വന്തം സഹോദരന്‍ ആന്‍ഡ്രൂ കുമോയെ പരിപാടികള്‍ക്കിയില്‍ പരിഹസിക്കുന്നതിനും ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ സ്വന്തം കൊറോണവൈറസ് ക്വറന്റീന്‍ ഷൂട്ടു ചെയ്തുമെല്ലാം കുമോയെ വിമര്‍ശനത്തിന് ഇരയാക്കിയിരുന്നു. അതിനൊപ്പമാണ് ഈ വീഡിയോയും.

ക്രിസിന്റെ ലക്ഷ്വറി വീടിന് മുന്നിലെ പൂന്തോട്ടത്തിലാണ് ഭാര്യ യോഗ വീഡിയോ ചെയ്തുകൊണ്ടിരുന്നത്. പൂന്തോട്ടത്തില്‍ നഗ്നനായി തിരിഞ്ഞു നില്‍ക്കുന്ന ക്രിസിന്റെ രൂപമാണ് വീഡിയോയില്‍ പതിഞ്ഞത്.

വീഡിയോ വേഗം തന്നെ സോഷ്യല്‍ മീഡിയയില്‍ നിന്ന് മാറ്റിയെങ്കിലും നിരവധിപ്പേരാണ് വിമര്‍ശനവുമായി എത്തിയത്. പബ്ലിസിറ്റിക്കുവേണ്ടി മനപൂര്‍വം പോസ്റ്റ് ചെയ്തതാണെ്ന്നാണ് മിക്കവരുടെയും അഭിപ്രായം. മാത്രമല്ല വീഡിയോയുടെ സ്‌ക്രീന്‍ ഷോര്‍ട്ടുകള്‍ ട്വിറ്ററില്‍ വൈറലാകുകയും ചെയ്തു. Thats called posing, not getting caught. എന്നാണ് വീഡിയോ കണ്ടവരുടെ അഭിപ്രായം.

Content Highlights: TV Anchor Caught Naked In Background Of Wife's Instagram Video

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022


D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


hyderabad encounter

1 min

ഹൈദരാബാദ് കൂട്ടബലാത്സംഗ കേസിലെ പ്രതികള്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലില്‍- സുപ്രീം കോടതി സമിതി

May 20, 2022

More from this section




Most Commented