വിക്കിയെ വിവാഹം കഴിച്ച കത്രീനയെ ട്രോളുന്നവരുടേത് പാട്രിയാർക്കൽ മനോഭാവം; പ്രതികരിച്ച് ആരാധകർ


സമൂഹമാധ്യമത്തിൽ കത്രീന വിക്കിയെ തിരഞ്ഞെടുത്തതിന്റെ പേരിൽ ട്രോളുകൾ ഉയരുകയാണ്.

കത്രീന കൈഫും വിക്കി കൗശലും | Photos: instagram.com|katrinakaif|

ബോളിവുഡ് ലോകം ഏറെ ആഘോഷമാക്കിയ താരവിവാഹമാണ് കത്രീന കൈഫ്- വിക്കി കൗശൽ പ്രണയജോഡികളുടേത്. രണ്ടുവർഷത്തെ പ്രണയത്തിനൊടുവിലാണ് കത്രീനയും വിക്കിയും വിവാഹിതരാകുന്നത്. വിവാഹചിത്രങ്ങൾ പുറത്തുവന്നതിനു പിന്നാലെ സമൂഹമാധ്യമത്തിൽ കത്രീന വിക്കിയെ തിരഞ്ഞെടുത്തതിന്റെ പേരിൽ ട്രോളുകൾ ഉയരുകയാണ്.

ഇൻഡസ്ട്രിയിൽ പേരെടുത്ത കത്രീനയെപ്പോലൊരാൾക്ക് അൽപം കൂടി കരിയറിൽ വിജയം വരിച്ചയാളെ വിവാഹം കഴിക്കാമായിരുന്നു എന്നാണ് ചർച്ചകൾ പോകുന്നത്. കത്രീനയ്ക്ക് വേറെയും നല്ല ഓപ്ഷനുകൾ സ്വീകരിക്കാമായിരുന്നു എന്നും പറഞ്ഞവരുണ്ട്. എന്നാൽ ഇത്തരം വാദങ്ങൾക്ക് കുറിക്കു കൊള്ളുന്ന മറുപടി നൽകുന്നവരുമുണ്ട്. പാട്രിയാർക്കൽ മനോഭാവം ഒന്നുകൊണ്ടു മാത്രമാണ് ഇത്തരത്തിൽ ചിന്തിക്കുന്നതെന്ന് പറഞ്ഞ് അത്തരക്കാരുടെ വായടപ്പിക്കുകയാണ് ആരാധകർ.

ആളുകൾ വിക്കിയെ കത്രീനയെ അപേക്ഷിച്ച് വിജയംവരിക്കാത്തവൻ എന്ന് താരതമ്യപ്പെടുത്തുന്നു. അവരെ സംബന്ധിച്ചിടത്തോളം കത്രീനയ്ക്ക് നല്ല ഓപ്ഷനുകളുണ്ട്. പക്ഷേ ആർക്കെങ്കിലും രാജ് കുമാർ റാവു, വരുൺ ധവാൻ, ഷാഹിദ് കപൂർ തുടങ്ങിയവർ അവരുടെ ഭാര്യമാരേക്കാൾ പ്രശസ്തരായതിൽ കുഴപ്പമുണ്ടോ? ഇല്ല, വെറും പാട്രിയാർക്കൽ മനോഭാവം- ഒരാൾ കുറിച്ചു.

katrina

എന്തുകൊണ്ടാണ് സ്ത്രീകൾ കൂടുതൽ വിജയം വരിക്കുന്നവരായി ചിന്തിക്കാത്തത്? വിക്കി കത്രീനയേക്കാൾ വൈകി ഇൻ‍ഡസ്ട്രിയിലെത്തിയ ആളാണ്, അദ്ദേഹം ഇപ്പോഴും ഇൻഡസ്ട്രിയിൽ പുതിയ ആളാണ്, വളരാനുള്ള സമയവും ഇടവും നൽകൂ. പ്രണയത്തിനു മുന്നിൽ പ്രൊഫഷന് എന്താണ് സ്ഥാനം? അവർ പരസ്പരം സ്നേഹിക്കുന്നുണ്ട്, അതല്ലേ വലുത്?- നബില എന്നയാൾ കുറിച്ചു.

പ്രശസ്തി എന്നതിന് കഴിവുള്ളയാൾ എന്ന അർ‌ഥമില്ലേ എന്ന് മറ്റൊരു കത്രീന-വിക്കി ആരാധകൻ കുറിച്ചു. വിക്കി വളരെ കഴിവുള്ള നടനാണ്. അതിനേക്കാളെല്ലാം അദ്ദേഹം കത്രീനയെ പ്രണയിക്കുന്നു, അവർ സന്തുഷ്ടരുമാണ്. വിവാഹത്തിന് സ്റ്റാറ്റസുമായി ബന്ധമില്ല- അദ്ദേഹം കുറിച്ചു.

katrina

നേരത്തേ ഇരുവരുടെയും പ്രായവ്യത്യാസം സംബന്ധിച്ചും ട്രോളുകൾ ഉയർന്നിരുന്നു. മുപ്പത്തിയെട്ടുകാരിയായ കത്രീന തന്നേക്കാൾ അഞ്ചു വയസ്സിന് ഇളപ്പമുള്ള വിക്കി കൗശലിനെ വിവാഹം കഴിക്കുന്നതിനായിരുന്നു ട്രോളുകൾ. വിഷയത്തിൽ നടി കങ്കണ റണൗട്ട് ഉൾപ്പെടെയുള്ളവർ കത്രീനയെ അഭിനന്ദിച്ച് രം​ഗത്തെത്തകയും ചെയ്തിരുന്നു.

ഭർത്താവിനേക്കാൾ വിജയം വരിച്ച ഭാര്യ എന്നത് പ്രധാന പ്രശ്നമായാണ് കണ്ടിരുന്നത്. ഒരു പ്രായം കഴിഞ്ഞാൽ സ്ത്രീകൾക്ക് തന്നേക്കാൾ ഇളയ പുരുഷന്മാരെ വിവാഹം കഴിക്കുന്നത് സാധ്യമല്ലായിരുന്നു. സമ്പന്നായ ജീവിതവിജയം കൈവരിച്ച ഇന്ത്യൻ സിനിമാ ഇൻഡസ്ട്രിയിലെ മുൻനിര സ്ത്രീകൾ സെക്സിസ്റ്റ് ചട്ടങ്ങളെ തകർക്കുന്നത് കാണുമ്പോൾ സന്തോഷമുണ്ട്. എന്നാണ് കങ്കണ കുറിച്ചത്.

Content Highlights: trolls on vicky kaushal katrina kaif wedding, vicky kaushal katrina kaif love story


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023


dr jose sebastian

4 min

'അക്കിടിമറയ്ക്കാൻ കുറ്റം കേന്ദ്രത്തിന്, മധ്യവര്‍ഗത്തിനുവേണ്ടി സാധാരണക്കാരനുമേല്‍ നികുതി ചുമത്തുന്നു'

Feb 3, 2023

Most Commented