ടിയാമെത്ത് മെഡൂസ|photo:instagram.com/dragonladymedusa/
അരുമമൃഗങ്ങളെ ജീവനെപ്പോലെ സ്നേഹിക്കുന്നവരെ കണ്ടിട്ടില്ലേ? അവരില്ലാത്ത ജീവിതം ചിന്തിക്കാന്‍ കൂടി കഴിയാത്തവരാകും അത്തരക്കാർ. എന്നാല്‍ മൃഗസ്നേഹം കൂടിയിട്ട് അതിനെപ്പോലെ രൂപം മാറാൻ ആഗ്രഹിക്കുന്നവരെക്കുറിച്ച് അറിയാമോ?
തനിക്കിഷ്ടപ്പെട്ട മൃഗത്തിന്റെ രൂപം ലഭിക്കാന്‍ ശരീരത്തില്‍ രൂപമാറ്റം വരുത്തിയൊരു വ്യക്തിയാണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ഡ്രാഗണെപ്പോലെയാകുവാന് വേണ്ടി ടിയാമെത്ത് മെഡൂസയെന്ന ട്രാന്‍സ് യുവതിയാണ് തന്റെ ശരീരത്തില്‍ വിവിധ പരീക്ഷണങ്ങള്‍ നടത്തിയിരിക്കുന്നത്.
ഡ്രാഗണെപ്പോലെയാകുവാന് ടിയാമത്ത് ചെയ്ത കാര്യങ്ങള്‍ ആരെയും ഞെട്ടിപ്പിക്കുന്നതാണ്. മൂക്കിന്റെ ദ്വാരം നീക്കം ചെയ്യുകയും രണ്ടു ചെവികള്‍ മുറിച്ചുമാറ്റുകയും ചെയ്തു. കണ്ണുകള്‍ പച്ചനിറമാക്കി മാറ്റി. നാക്ക് ലക്ഷങ്ങള്‍ ചെലവാക്കി രണ്ടായി മുറിച്ചു.
അണലിയുടെ പോലെയുള്ള രീതിയില്‍ മുഖത്തും മാറ്റങ്ങള്‍ വരുത്തി. ശരീരത്തില്‍ പ്രത്യേതരീതിയിലുള്ള ടാറ്റൂവും അവര്‍ ചെയ്തിട്ടുണ്ട്. മെഡൂസയുടെ ജീവിതവും വലിയ പ്രതിസന്ധികള്‍ നിറഞ്ഞതായിരുന്നു. ലിംഗവിവേചനത്തിനും ലൈംഗികാതിക്രമങ്ങള്‍ക്കും ഇരയായിട്ടുണ്ടെന്നും അവര്‍ പറഞ്ഞിട്ടുണ്ട്.
അതിനാലാണ് മനുഷ്യന്റെ രൂപത്തില്‍ തുടരാന്‍ തനിക്ക് താത്പര്യമില്ലെന്ന് അവര്‍ വ്യക്തമാക്കിയത്.യു.എസിലെ അരിസോണ സ്വദേശിയാണ് മെഡൂസ. താന്‍ ഒരു ജന്തുവാണ്. പകുതി മനുഷ്യനും പകുതി ഉരഗവുമായി ജീവിക്കാനാണ് താന്‍ ഇഷ്ടപ്പെടുന്നതെന്നും മെഡൂസ പറഞ്ഞു.
ശരീരത്തില്‍ വരുത്തിയ രൂപമാറ്റങ്ങളുടെ ചിത്രങ്ങള്‍ മെഡൂസ സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. 1990-കളിലാണ് അവര്‍ രൂപമാറ്റത്തിനായി ശ്രമം തുടങ്ങുന്നത്.
Content Highlights: Trans Woman Removes Ears And Nostrils To Look Like A Dragon,Dragon,Trans Woman ,therians
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..