പഴയ ഉടുപ്പ് വിറ്റ് പണമാക്കിയാലോ, പഠിക്കാം ത്രിഫ്റ്റിങ്ങിന്റെ പാഠങ്ങള്‍


സുജിത സുഹാസിനി

കൂട്ടിവെക്കല്ലേ, വലിച്ചെറിയല്ലേ,ഇനി ത്രിഫ്റ്റിങ് പഠിക്കാം.പഴയ വസ്ത്രങ്ങള്‍ വിറ്റു പണമാക്കാം.ഉപയോഗ ശൂന്യമായവ പുനരുപയോഗം ചെയ്യാം.

പ്രതീകാത്മക ചിത്രം | Photo: Getty Images

'നോക്കൂ.. അലമാര തുറന്നാല്‍ മുഴുവന്‍ തുണിയാണ്, എന്നാല്‍ ഇടാന്‍ ഒരു ഡ്രസ് പോലുമില്ല' രാവിലെ വാര്‍ഡ്രോബ് തുറന്നാല്‍ ഈ പരിഭവം പറയാത്തവര്‍ നമുക്കിടയില്‍ കുറവായിരിക്കും. ഇഷ്ടപ്പെട്ടതും ട്രെന്‍ഡിയായതുമായ വസ്ത്രങ്ങളൊക്കെ വാങ്ങിക്കൂട്ടുമ്പോഴും പഴയ വസ്ത്രങ്ങളൊക്കെ എന്ത് ചെയ്യണമെന്നറിയാത്തവരാണ് നമ്മളില്‍ ഭൂരിഭാഗംപേരും. വസ്ത്രങ്ങളുടെ കാര്യം മാത്രമല്ല ഫര്‍ണീച്ചറുകളും ഹോം ഡോക്കറുകളും തുടങ്ങി നമ്മുടെ വീടുകളിലേയ്ക്ക് സൂക്ഷിച്ചുനോക്കിയാല്‍ ഒരു ഉപയോഗവുമില്ലാതെ നാം കൂട്ടിവെച്ചിരിക്കുന്ന നൂറുകൂട്ടം സാധനങ്ങള്‍ കാണാം.

വലിയ വില കൊടുത്ത വാങ്ങിയ സാധനങ്ങളൊക്കെ ഒടുവില്‍ വെറും ആക്രിയോ മാലിന്യമോ ആയിത്തീരുകയാണ് പതിവ്. വീടിനുള്ളിലെ സ്ഥലം കൈയേറുന്ന ഇത്തരം സാധനങ്ങള്‍ പണമാക്കി മാറ്റുന്നതിനെക്കുറിച്ച് എപ്പോളെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഉപയോഗിച്ച് കേടുവരാത്ത ഉത്പന്നങ്ങളുണ്ടെങ്കില്‍ അവ വീണ്ടും വിറ്റു പണമാക്കി മാറ്റാം. ഇവിടെയാണ് ഗാരേജ് സെയിലും ത്രിഫ്റ്റിങ്ങുമൊക്കെ പ്രസക്തമാകുന്നത്.ഉദാഹരണത്തിന് ആയിരം രൂപയുടെ സാധനം 300 രൂപയില്‍ വാങ്ങാനാകും. വെറുതെ വലിച്ചെറിയപ്പെടുന്ന സാധനങ്ങള്‍ക്കും ചെറിയൊരു വില ലഭിക്കും. വാങ്ങുന്നവനും വില്‍ക്കുന്നവനും ഇത്തരത്തില്‍ ലാഭമുണ്ടാക്കുന്ന പ്രക്രിയയാണ് ത്രിഫ്റ്റിങ്ങ്.

നമുക്കിടയില്‍ ത്രിഫ്റ്റിങ്ങും ഗാരേജ് സെയിലുമൊന്നും അത്ര പ്രചാരത്തിലില്ലെങ്കിലും വിദേശ രാജ്യങ്ങളില്‍ ഇതെല്ലാം സര്‍വ സാധാരണമാണ്. പുതിയതായി വീടു മാറുന്നവര്‍, വീടു മാറിയെത്തുന്നവര്‍ എന്നിവര്‍ക്കൊക്കെ ഗാരേജ് സെയിലും ത്രിഫ്റ്റിങ്ങുമെല്ലാം വലിയ ആശ്വാസം തരും.

എക്കോ ഫ്രണ്ട്ലിയാകാം

ത്രിഫ്റ്റിങ്ങൊരു നിസാര കാര്യമായി തള്ളിക്കളയാന്‍ പറ്റില്ല. പുനരുപയോഗം, ഗോ ഗ്രീന്‍ തുടങ്ങിയ ആശയങ്ങളെ പരിപോഷിപ്പിക്കുകയാണ് ത്രിഫ്റ്റിങ്ങിലൂടെ ചെയ്യുന്നത്. വെറുതേ വാങ്ങിക്കൂട്ടുന്ന ഒരുപാടു സാധനങ്ങള്‍ എല്ലാവരുടേയും കൈയിലുണ്ടാകും അവയെ എങ്ങനെ പ്രയോജനപ്പെടുത്താം എന്നതുകൂടിയാണിത് വ്യക്തമാക്കുന്നത്.

റീസൈക്കിള്‍ ചെയ്യാനും പ്രകൃതിയോടിണങ്ങാനുമെല്ലാം ഈ ആശയം നമുക്ക് പറഞ്ഞുതരുന്നുണ്ട്. വേണ്ടതെല്ലാം വലിച്ചെറിയുകയോ കൂട്ടിവയ്ക്കുകയോ ചെയ്യുന്നിടത്താണ് ത്രിഫ്റ്റിങ് എന്ന ആശയം പോസിറ്റീവാകുന്നത്.

പാര്‍ട്ട് ടൈം ജോലിയാക്കാം

ഫാഷന്‍ ഇന്‍ഡസ്ട്രിയില്‍ ഏകദേശം 53 മില്യണ്‍ ടണ്‍ തുണിയാണ് ഓരോ വര്‍ഷവും ഉത്പാദിപ്പിക്കപ്പെടുന്നത്. അതില്‍ 70 ശതമാനവും പിന്നീട് ഉപയോഗശൂന്യമായിത്തീരുകയാണ് പതിവ്. ഇന്ത്യയിലും ചെറിയൊരു തോതില്‍ ത്രിഫ്റ്റിങ് സ്റ്റോറുകള്‍ സജീവമായി തുടങ്ങിയിട്ടുണ്ട്.

കോവിഡ് കാലത്തെ നവ സംരംഭ ആശയങ്ങളായിട്ടാണ് പലരും ത്രിഫ്റ്റിങ്ങിലേയ്ക്ക് തിരിഞ്ഞത്. വലിയ മുതല്‍മുടക്കില്ലാതെ വരുമാനമുണ്ടാക്കാനുള്ള മാര്‍ഗം കൂടിയാണിത്.വീട്ടമ്മമാര്‍ക്കും വിദ്യാര്‍ത്ഥികള്‍കള്‍ക്കും പാര്‍ട്ട് ടൈമായിചെയ്യാവുന്ന തൊഴില്‍കൂടിയാണിത്. അതേ സമയം കുന്നുകൂടുന്ന വസ്ത്രങ്ങളെ വലിച്ചെറിയുന്നതിന് പകരം ഡൊണേറ്റ് ചെയ്യാനുമവസരമുണ്ട്.

ത്രിഫ്റ്റിങ് കേരളത്തിലും

കൊച്ചി സ്വദേശികളായ പ്രയാഗ മാഞ്ഞൂരാനും വീണ മാഞ്ഞൂരാനും ചേര്‍ന്ന ലോക്ക് ഡൗണ്‍ കാലത്താണ് ത്രിഫ്റ്റിങ് തുടങ്ങിയത്.ഇന്‍സ്റ്റഗ്രാമിലൂടെയാണ് പ്രധാനമായും ഇവര്‍ വില്‍പ്പന നടത്തുന്നത്. വസ്ത്രങ്ങളാണ് പ്രധാനമായും ത്രിഫ്റ്റിങ് സ്റ്റോറിലൂടെ വില്‍ക്കുന്നത്. പഴയ നല്ല ഉടുപ്പുകളും ഉപയോഗിക്കാതിരിക്കുന്നതും പാകമാകത്തതുമായി വസ്ത്രങ്ങളും ഇവര്‍ തങ്ങളുടെ ടു ടൈംസ് ബെറ്റര്‍ എന്ന പേജിലൂടെ വില്‍പ്പനയ്ക്ക് വെക്കും.

70 ശതമാനം ലാഭം സാധനം നല്‍കുന്നയാള്‍ക്കാണ്. 30 ശതമാനം സര്‍വീസ് ചാര്‍ജായി ഇവര്‍ ഈടാക്കും. ത്രിഫ്റ്റിങ് തികച്ചും ലാഭം തരുന്ന ബിസിനസാണെന്നാണ് ഇവരുടെ അഭിപ്രായം.ലാഭത്തിന് അപ്പുറത്തേയ്ക്ക് പുനരുപയോഗം ചെയ്യുന്നതിനെ പ്രോത്സാഹിപ്പിക്കുകയും പരിസ്ഥിതി സൗഹൗര്‍ദ്ദമാകുകയെന്ന സാമൂഹികഉത്തരവാദിത്വം നിറവേറ്റുക കൂടിയാണിവര്‍.

ഇവര്‍ക്ക് നല്‍കൂ

ഇന്‍ഡോര്‍ ആസ്ഥാനമായ പൂന. കോ എന്ന ബ്രാന്‍ഡിലൂടെ ടീഷര്‍ട്ടും ഡെനിമുമെല്ലാം റീസൈക്കിള്‍ ചെയ്യാനാകും. ഇങ്ങനെ ശേഖരിക്കുന്ന പഴയ വസ്ത്രങ്ങളില്‍ നിന്നും ഡിസൈനര്‍ വസ്ത്രങ്ങള്‍ അവരൊരുക്കി നല്‍കും.

ചെന്നൈയിലെ ഓ സ്‌കാര്‍പ് മദ്രാസും പഴയ വസ്ത്രങ്ങളില്‍ നിന്നും ബാഗും ഹെയര്‍ ക്ലിപ്പും ക്രഞ്ചീസുമൊക്കെ ഉത്പാദിക്കുന്നു. ബെംഗളൂരുവില്‍ നിന്നുള്ള റീ ഇമാനിനെഡ് എന്ന ബ്രാന്‍ഡ് ഇത്തരത്തില്‍ ശേഖരിക്കുന്ന വസ്ത്രങ്ങളില്‍ നിന്നും പുതിയ വസ്ത്രങ്ങളും ഹോം ഡെക്കോറുകളും ഉണ്ടാക്കുന്നു.

ഡല്‍ഹി ആസ്ഥാനമായ ക്ലോത്ത്സ് ബോക്സ് ഫൗണ്ടേഷന്‍ ഗ്രാമീണ സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനയാണ്. ഉപയോഗിച്ച വസ്ത്രങ്ങളില്‍ നിന്നും പുതിയ വസ്ത്രങ്ങളുണ്ടാക്കുകയും അവയെ അര്‍ഹതപ്പെട്ടവര്‍ക്കും വിതരണം ചെയ്യുകയും സംഘടനയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്നുണ്ട്.

ഗ്രാമീണസ്ത്രീകള്‍ക്കും തൊഴിലും ഇതിലൂടെ അവര്‍ നല്‍കുന്നുണ്ട്.ബെംഗളൂരുവിലെ പൊമോഗ്രാനേഡ്, പൂനെയില്‍ നിന്നുള്ള കാ ഷാ, ബെംഗളൂരുവില്‍ നിന്നും ടെംപ്റ്റേഷന്‍സ് ഫ്ര ദേവകീസ് എന്നിവയും ഇത്തരത്തില്‍ ഉപയോഗപ്പെടുത്താവുന്ന ത്രിഫ്റ്റിങ് ഷോപ്പുകളാണ്.


Content Highlights: trifting, second hand sale, eco friendly, thrifting, fashion, second hand clothes sale, punah.co


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022


vizhinjam port

2 min

അദാനിക്ക് നഷ്ടം 200 കോടി; സമരക്കാര്‍ നല്‍കണം, സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതിയെ അറിയിക്കും

Nov 28, 2022

Most Commented