-
ഒറ്റനോട്ടത്തില്‍ വലിയ പ്രത്യേകതകളൊന്നും തോന്നാത്തൊരു ചിത്രം. ഒരു സൂര്യകാന്തി പൂവിനു മുകളിലിരിക്കുന്ന ചിത്രശലഭം. പക്ഷേ ഒന്നുകൂടി നോക്കിയാല്‍, അതു വെറും പൂമ്പാറ്റയല്ല, ഒരു യുവതിയാണ്. മനോഹരമായ ഈ പെയിന്റിങ്ങിനു പുറകെയാണിപ്പോള്‍ സോഷ്യല്‍ മീഡിയ.
ബോഡി പെയിന്റര്‍ ജോഹാനസ് സ്റ്റോട്ടറുടെ മനോഹരമായൊരു സൃഷ്ടിയാണിതെന്നറിയുമ്പോഴാണ് കൗതുകം ഇരട്ടിക്കുന്നത്. മനുഷ്യരെത്തന്നെ മോഡലുകളാക്കി പ്രകൃതിയിലെ മറ്റെന്തെങ്കിലും വസ്തുക്കള്‍ക്ക് സമാനമായ രീതിയില്‍ പെയിന്റ് ചെയ്തു പോസ് ചെയ്യിക്കുന്ന കാര്യത്തില്‍ മുമ്പും പേരുകേട്ടയാളാണ് കക്ഷി. ഒപ്റ്റിക്കല്‍ ഇല്യൂഷനു സമാനമായ പെയിന്റിങ്ങുകളാണ് ഇദ്ദേഹത്തിന്റെ ഏറെയും.
നിരവധി പുരസ്‌കാരങ്ങള്‍ക്കും അര്‍ഹനായിട്ടുള്ള ഈ ഇറ്റാലിയന്‍ പെയിന്ററുടെ ഏറ്റവും പുതിയ സൃഷ്ടിയാണ് 'ദി ബട്ടര്‍ഫ്‌ളൈ' എന്ന പേരിലുള്ള ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്ന ചിത്രം. തന്റെ ഇളയ പുത്രി ലിനിയയ്ക്കാണ് അദ്ദേഹം ഈ സൃഷ്ടി സമര്‍പ്പിക്കുന്നത്.
ശരീരത്തില്‍ ചിത്രശലഭത്തിനു സമാനമായി പെയിന്റ് ചെയ്യുകയാണ് ആദ്യം.കൃത്യതയോടെയും സൂക്ഷ്മതയോടെയും ഒരിടത്തുപോലും പാളിച്ച വരാതെയാണ് ജൊഹാനസ് പെയിന്റ് ചെയ്യുന്നതെന്ന് ചിത്രങ്ങളില്‍ നിന്നു വ്യക്തമാണ്. ഒടുവില്‍ വലിയ സൂര്യകാന്തിപ്പൂവിനു മുകളില്‍ ചിത്രശലഭത്തെപ്പോലെ കിടക്കുന്നു.
മുമ്പ് ഇത്തരത്തില്‍ രണ്ടു കിളികളുടെയും ആമയുടെയും മത്സ്യത്തിന്റെയും ഹൈഹീല്‍ ചെരിപ്പിന്റെയുമൊക്കെ പെയിന്റിങ്ങുകള്‍ ജീവനുള്ള മോഡലുകളെ ഉപയോഗിച്ച് ജൊഹാനസ് ചെയ്തിട്ടുണ്ട്. എങ്കിലും ഇതുവരെ ചെയ്തവയില്‍ വച്ചേറ്റവും പ്രിയം ഈ ചിത്രശലഭം തന്നെയാണെന്നാണ് ജൊഹാനസ് പറയുന്നു.
Content Highlights: This Butterfly Is Actually A Woman Whose Entire Body Was Painted


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..