കൈയില്‍ ക്യാമറ, നെഞ്ചില്‍ ഒരു പൊടിക്കുഞ്ഞ്;  പ്രപഞ്ചത്തില്‍ അമ്മയേക്കാള്‍ വലിയ പോരാളിയില്ല


By ബെറില്‍ തെരേസ ബാബു

2 min read
Read later
Print
Share

കുഞ്ഞിനൊപ്പം ഷെറീജ | Photo: Special Arrangement

'നിന്നെ നെഞ്ചോടു ചേര്‍ത്തുപിടിച്ചാണ് ഞാന്‍ എന്റെ സ്വപ്നങ്ങള്‍ നേടിയെടുത്തതെന്ന് എനിക്ക് എന്റെ മകളോട് ധൈര്യമായി പറയാം'. ഈയിടെ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായ 'ഫോട്ടോഗ്രാഫര്‍ അമ്മ' പി.എന്‍. ഷെറീജ പറയുന്നു. കൊച്ചിയില്‍ നടന്ന 'ഇരട്ട' സിനിമയുടെ പ്രൊമോഷന്‍ സൈറ്റില്‍ കൈയില്‍ ക്യാമറയുമായി നെഞ്ചില്‍ ഒരു പൊടിക്കുഞ്ഞിനെയും ചേര്‍ത്തുപിടിച്ച് നില്‍ക്കുന്ന ഷെറീജയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു.

'ഒരു മുറൈ എന്നെ പാറ് അമ്മാ, കടവുളിന്‍ കണ്‍ങ്കള്‍ നീ അമ്മ'.... എന്ന ബാക്ക്ഗ്രൗണ്ട് മ്യൂസിക്കുകൂടെ ചേര്‍ന്നപ്പോള്‍ സംഭവം അങ്ങ് ക്ലിക്കായി. ചുരുങ്ങിയ സമയത്തിനുള്ളില്‍ത്തന്നെ നിരവധിപ്പേരാണ് വീഡിയോ കണ്ടതും ഷെയര്‍ ചെയ്തതും. 'പാഷന്‍' എന്ന പദത്തിന് പര്യായമായി മാറുകയായിരുന്നു അവര്‍.

ഒറ്റപ്പാലം സ്വദേശിയായ ഷെറീജ, മൂന്നുവര്‍ഷമായി കൊച്ചിയില്‍ എളമക്കരയിലാണ് താമസം. ഒരു പ്രൊഫഷണല്‍ ഫോട്ടോഗ്രാഫറായ അവര്‍ മൂവിയോള പ്രൊഡക്ഷന്‍ ഹൗസില്‍ ഫോട്ടോഗ്രാഫറായി ജോലി ചെയ്യുന്നു. 'യുണീക് സ്റ്റോറീസ'്, 'പ്രൈം സ്ട്രീം' എന്നീ രണ്ട് യു ട്യൂബ് ചാനലുകളുണ്ട്. 2017 മുതല്‍ സിനിമയില്‍ അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചിരുന്നു.

ഇരൈ തേടല്‍, രണ്ടാം മുഖം എന്നീ സിനിമകളില്‍ അസിസ്റ്റന്റ് ക്യാമറാ വുമണായും 'ഴ' എന്ന സിനിമയില്‍ അസോസിയേറ്റ് ക്യാമറ വുമണായും പ്രവര്‍ത്തിച്ചിട്ടുണ്ട്. റിലീസാകാന്‍ പോകുന്ന 'ദിനം', നോര്‍ത്ത് എന്‍ഡ് അപ്പാര്‍ട്ട്മെന്റ്' എന്നീ സിനിമകളില്‍ അസിസ്റ്റന്റ് ക്യാമറാ വുമണായിരുന്നു. ഷോര്‍ട്ട് ഫിലിമുകളും ചെയ്തിട്ടുണ്ട്. പ്രൊഫഷണല്‍ ചലച്ചിത്ര ഛായാഗ്രാഹകയാകുക എന്നതാണ് ഷെറീജയുടെ ആഗ്രഹം. അതു നേടിയെടുക്കാന്‍ എത്ര റിസ്‌കെടുക്കാനും അവര്‍ തയ്യാറാണ്.

'പാഷനെ' പ്രൊഫഷനാക്കിയത്...

'ചെറുപ്പം മുതലേ ക്യാമറയോടും ഫോട്ടോഗ്രഫിയോടുമായിരുന്നു ഇഷ്ടം. എന്നാല്‍, ഫോട്ടോഗ്രാഫറാകണം എന്നു പറഞ്ഞപ്പോള്‍ വീട്ടുകാര്‍ എതിര്‍ത്തിരുന്നു. 'ഈ ക്യാമറപ്പണി പെണ്ണുങ്ങള്‍ക്ക് പറഞ്ഞിട്ടുള്ളതല്ല, ചെയ്യാവുന്ന വേറെ എത്രയോ ജോലികളുണ്ട്' എന്നാണ് ഉമ്മ പറഞ്ഞത്. വീട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങി ഐ.ടി.ഐ.യും ബിരുദവും ഒക്കെ ചെയ്‌തെങ്കിലും എല്ലാം പാതിവഴിയില്‍ ഉപേക്ഷിച്ചു.

കുറെക്കാലം സ്‌കൂളില്‍ ടീച്ചറായി ജോലി ചെയ്തു. അപ്പോഴും ക്യാമറയും ഫോട്ടോഗ്രഫിയും തന്നെയായിരുന്നു ഇഷ്ടം. പാഷന്‍ പ്രൊഫഷനാക്കുമ്പോള്‍ ഒരുപാട് പ്രശ്നങ്ങളും കഷ്ടപ്പാടുകളും ഉണ്ടാകും. എന്നാല്‍, ഇഷ്ടമുള്ളത് ചെയ്യുമ്പോഴും ചെയ്യുന്നത് ഇഷ്ടത്തോടെയാകുമ്പോഴും ലഭിക്കുന്ന സന്തോഷം വളരെ വലുതാണ്. ഇഷ്ടമില്ലാത്തത്, കഷ്ടപ്പെട്ട് ഇഷ്ടപ്പെടേണ്ടി വരുന്നതും സങ്കടകരമായ കാര്യമാണ്. അതുകൊണ്ടാണ് എത്ര റിസ്‌കെടുത്തിട്ടാണെങ്കിലും ഈ ഫീല്‍ഡില്‍ത്തന്നെ നില്‍ക്കുന്നതെന്നു ഷെറീജ പറയുന്നു.

പ്രശസ്ത ഹാസ്യ കഥാപ്രസംഗകനായിരുന്ന അബ്ദുള്‍ റഷീദിന്റെയും ഖദീജയുടെയും മൂത്ത മകളാണ്. ജന്മനാ കാഴ്ചശക്തിയില്ലാത്തവരായിരുന്നു മാതാപിതാക്കള്‍. രണ്ട് സഹോദരന്മാരാണുള്ളത്. ''പ്രൊഫഷണല്‍ ഫോട്ടോഗ്രാഫറാകുന്നതില്‍ ആദ്യം എതിര്‍ത്തെങ്കിലും, ഉമ്മയും ബാപ്പയും പിന്നീട് എന്നെ സപ്പോര്‍ട്ട് ചെയ്തു. കൂടാതെ, ഭര്‍ത്താവ് ജിബിന്‍ ആന്റണിയും കട്ട സപ്പോര്‍ട്ടാണ്. ജിബിന്‍ പ്രൊഫഷണല്‍ ഫോട്ടോഗ്രാഫറാണ്. ഏറ്റവും വലിയ ഇന്‍സ്പിരേഷനും അവന്‍ തന്നെയാണ്. ഒരു മകളുണ്ട്, രണ്ട് മാസം പ്രായമുള്ള സിര്‍ക്ക. വൈറല്‍ വീഡിയോയിലെ കുഞ്ഞ് താരം.

കുഞ്ഞ് ജനിച്ചപ്പോള്‍, നീ കുഞ്ഞിനെയും നോക്കി വീട്ടില്‍ ഇരുന്നാല്‍ മതിയെന്ന് ഒരിക്കല്‍പ്പോലും ജിബിന്‍ പറഞ്ഞില്ല. ഇഷ്ടം എന്താണോ അത് ചെയ്യാനാണ് പറയാറുള്ളത്''. കൂടെ ജോലിചെയ്യുന്നവരെല്ലാം ഒപ്പമുണ്ടെന്നുള്ളതാണ് മറ്റൊരു പ്രധാന മോട്ടിവേഷനെന്നും ഷെറീജ പറയുന്നു.

Content Highlights: there is no greater warrior in the universe than a mother

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
viral video

'വീട്ടിലെ സ്ത്രീകളോട് ഇങ്ങനെ പെരുമാറുമോ?';ക്ലാസിലെ പെണ്‍കുട്ടിയെ കളിയാക്കിയ ആണ്‍കുട്ടികളോട് അധ്യാപിക

Mar 30, 2023


amit shah

1 min

എം.പിയായി തുടരാന്‍ ആഗ്രഹം, എന്നിട്ടും അപ്പീല്‍ നല്‍കുന്നില്ല; രാഹുല്‍ അഹങ്കാരി- അമിത് ഷാ

Mar 30, 2023


modi

1 min

മോദിയുടെ ബിരുദം: വിവരം കൈമാറേണ്ട, ഹര്‍ജി നല്‍കിയ കെജ്‌രിവാളിന് പിഴ ചുമത്തി ഗുജറാത്ത് ഹൈക്കോടതി

Mar 31, 2023

Most Commented