സുഹാന ഖാൻ Photo: instagram.com|suhanakha2
ചർമത്തിന്റെ നിറത്തിന്റെ പേരിലുള്ള ചർച്ചകൾ ഇപ്പോൾ വ്യാപകമാണ്. കളറിസത്തെ പറ്റിയുള്ള ബോളിവുഡ് സൂപ്പർസ്റ്റാർ ഷാരൂഖാന്റെ മകൾ സുഹാനാ ഖാന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ് ചർച്ചയാവുകയാണ് ഇപ്പോൾ. തന്റെ ചെറുപ്പകാലത്ത് ചർമത്തിന്റെ നിറത്തിന്റെ പേരിൽ വിവേചനമനുഭവിച്ചിട്ടുണ്ടെന്നാണ് സുഹാനയുടെ പോസ്റ്റ്. അതുകൊണ്ട് മറ്റുള്ളവരോട് അത്തരം വിവേചനങ്ങൾ കാണിക്കരുതെന്ന് തന്റെ ആരാധകരോട് അഭ്യർഥിക്കുകയാണ് സുഹാന.
'ധാരാളം പ്രശ്നങ്ങൾ നമുക്കു ചുറ്റും നടക്കുന്നുണ്ട്, അവയിൽ പരിഹരിക്കപ്പെടേണ്ട ഒന്നാണ് ഇതും. എന്നെ പറ്റി മാത്രമല്ല. നമ്മുടെ ചുറ്റുമുള്ള ഓരോ ആൺകുട്ടിയെയും പെൺകുട്ടിയെയും കുറിച്ചാണ്, ഒരു കാരണവുമില്ലാതെ ആത്മവിശ്വാസം നഷ്ടമാകുന്നവരെ പറ്റിയാണ്. എന്റെ ശരീരത്തെ പറ്റി അത്തരത്തിൽ മോശമായ ധാരാളം കമന്റുകൾ ഞാൻ കേട്ടിട്ടുണ്ട്. എന്റെ സ്കിൻ ടോൺ കാരണം ഞാൻ വിരൂപയാണെന്ന് പറഞ്ഞവരുണ്ട്. എന്റെ 12-ാം വയസ്സുവരെ ഞാനത് വിശ്വസിച്ചിരുന്നു. നമ്മൾ ഇന്ത്യക്കാരാണ്, ബ്രൗൺ നിറത്തിൽ നിന്ന് നമുക്ക് ഓടിപ്പോകാനാവില്ല, ആ നിറത്തിന്റെ പലതരം ഏറ്റക്കുറച്ചിലുകളാണ് നമ്മുടെ ചർമം, അത് നിങ്ങൾ എത്രമാത്രം മെലാനിനിൽ (ചർമത്തിന് നിറം നൽകുന്ന ശരീരത്തിലെ ഘടകം) അകലാൻ ശ്രമിച്ചാലും നടക്കില്ല.' സുഹാന കുറിക്കുന്നു.
നമുക്കൊപ്പമുള്ളവർ തന്നെ നമ്മളെ വെറക്കുന്നു എന്ന തോന്നൽ വലിയ അരക്ഷിതാവസ്ഥയാണ്. സോഷ്യൽ മീഡിയയോടും ഇന്ത്യൻ മാച്ച് മേക്കിങ് സൈറ്റുകളോടും പുച്ഛമാണ് തോന്നുന്നത്, നിങ്ങൾക്ക് 5' 7 ഉയരവും വെളുത്ത നിറവുമില്ലെങ്കിൽ സൗന്ദര്യമില്ലാത്ത ആളാണെന്ന തോന്നൽ ഉണ്ടാക്കുന്നത് അവരാണ്. ഞാൻ 5'3 ഉയരവും ബ്രൗൺ നിറവും ഉള്ളയാളാണ്, അങ്ങനെയായിരിക്കുന്നതിൽ ഞാൻ സന്തോഷിക്കുകയും ചെയ്യുന്നു. #endcolourism,” ഇങ്ങനെയാണ് സുഹാന തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ് അവസാനിപ്പിക്കുന്നത്.
സുഹാന തന്റെ ചിത്രത്തിനൊപ്പമാണ് ഈ കുറിപ്പും നൽകിയിരിക്കുന്നത്. ധാരാളം ആളുകൾ സുഹാനയെ അഭിനന്ദിച്ച് പോസ്റ്റിന് കമന്റും നൽകിയിട്ടുണ്ട്. ചിത്രത്തിൽ സാധാരണയിലും തെളിഞ്ഞതാണ് സുഹാനയുടെ ചർമത്തിന്റെ നിറമെന്നാണ് ചിലരുടെ കമന്റ്.
embed this post-
Content Highlights:The topic about skin tone and colourism came up when Suhana Khan posted a photo of herself
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..