കോളേജിലെ ചായവില്‍പനക്കാരന് കൈത്താങ്ങായി വിദ്യാര്‍ഥി;അച്ചുവിന്റെ വരയില്‍ സുബ്ബയ്യയുടെ സങ്കടം മായുന്നു


ടി.എസ്. ധന്യ

കൂട്ടുകാര്‍ക്കൊപ്പം പതിവുചായ കുടിക്കുമ്പോഴാണ് ഒന്നാംവര്‍ഷ എല്‍.എല്‍.ബി. വിദ്യാര്‍ഥി അച്ചുവെന്ന അച്യുത ഷേണായി, സുബ്ബയ്യയോട് സുഖമല്ലേയെന്ന് തിരക്കിയത്

പീച്ചിയമ്മാളിന്റെ ചികിത്സയ്ക്ക് പണം സ്വരൂപിക്കാൻ നടത്തുന്ന ചിത്രപ്രദർശനത്തിൽ സുബ്ബയ്യയ്‌ക്കൊപ്പം അച്യുത ഷേണായി | ഫോട്ടോ: ടി.കെ. പ്രദീപ് കുമാർ

വ. ലോ കോളേജില്‍ 40 വര്‍ഷമായി സൈക്കിളില്‍ ചായയും കടിയുമായെത്തുന്നയാളാണ് തമിഴ്നാട്ടുകാരന്‍ സുബ്ബയ്യ. കൂട്ടുകാര്‍ക്കൊപ്പം പതിവുചായ കുടിക്കുമ്പോഴാണ് ഒന്നാംവര്‍ഷ എല്‍.എല്‍.ബി. വിദ്യാര്‍ഥി അച്ചുവെന്ന അച്യുത ഷേണായി, സുബ്ബയ്യയോട് സുഖമല്ലേയെന്ന് തിരക്കിയത്. ഗ്ലാസിലേക്ക് ചായ പകരുന്നതിനൊപ്പം സുബ്ബയ്യ തന്റെ വിഷമങ്ങളും പങ്കുവെച്ചു.

ഭാര്യ പീച്ചിയമ്മാള്‍ അര്‍ബുദ ചികിത്സയിലാണ്. ശസ്ത്രക്രിയ കഴിഞ്ഞെങ്കിലും ചികിത്സാച്ചെലവ് ഏറെയാണ്. പണത്തിന് ഞെരുക്കം.



സുബ്ബയ്യയ്ക്കു വേണ്ടി എന്തുചെയ്യാന്‍ പറ്റുമെന്ന ചിന്തയിലായി അച്യുത്. ചിത്രം വരയ്ക്കുന്ന അച്യുത് പ്രളയകാലത്ത് ചിത്രകാരനായ അച്ഛന്‍ ദിനേഷ് ആര്‍. ഷേണായിക്കൊപ്പം ചിത്രപ്രദര്‍ശനം നടത്തി കിട്ടിയ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിട്ടുണ്ട്. പിന്നെ മടിച്ചില്ല, അച്യുത് ബ്രഷ് കൈയിലെടുത്തു, പീച്ചിയമ്മാളിനായി... വരയ്ക്കുന്ന ചിത്രങ്ങള്‍ കോളേജ് കവാടത്തിനു മുമ്പില്‍ പ്രദര്‍ശിപ്പിച്ച് വില്‍ക്കാനും തുടങ്ങി.

''ഒന്നും ചോദിച്ച് വാങ്ങിയിട്ടില്ല. കഷ്ടപ്പാടും സങ്കടങ്ങളും കേട്ട് പിള്ളേര് അറിഞ്ഞുതരുന്നതാ, എന്നോടുള്ള സ്‌നേഹംകൊണ്ട്. ചികിത്സയ്ക്കായി ഇതുവരെ ആറുലക്ഷം രൂപയായി. ജസ്റ്റിസ് ബെച്ചു കുരിയന്‍ സാറും ഹൈക്കോടതിയിലെ വക്കീലന്മാരും കോളേജിലെ കുട്ടികളും ടീച്ചര്‍മാരുമെല്ലാം സഹായിച്ചു. ഇനിയും കുറച്ചുപേര്‍ സഹായിക്കാമെന്ന് പറഞ്ഞിട്ടുണ്ട്. 40 വര്‍ഷമായി ഞാനിവരെ കാണുന്നതല്ലേ. എല്ലാവരുമായും നല്ല അടുപ്പമാണ്'' - സുബ്ബയ്യ പറയുന്നു.

ഇപ്പോള്‍ കോളേജ് കാന്റീനില്‍ ദിവസ വേതനത്തിന് ജോലി ചെയ്യുകയാണ് സുബ്ബയ്യ. കാന്റീന്‍ അടയ്ക്കുമ്പോള്‍ സൈക്കിളിലെത്തി വില്‍പന തുടരും. കുടുംബവുമൊത്ത് പച്ചാളത്താണ് താമസം. രണ്ട് ആണ്‍മക്കള്‍ക്കും ചായ വില്പനയാണ്. മട്ടാഞ്ചേരിക്കാരനാണ് അച്യുത ഷേണായി.

23 വരെയാണ് പ്രദര്‍ശനം. അക്രിലിക്കില്‍ വരച്ച 41 ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്. രണ്ടായിരം രൂപ മുതലാണ് വില. ലഭിക്കുന്ന പണം മുഴുവന്‍ പീച്ചിയമ്മാളിന്റെ ചികിത്സയ്ക്കുള്ളതാണ്.

സാമൂഹിക മാധ്യമങ്ങളിലൂടെ നടത്തിയ പ്രചാരണത്തില്‍ അഞ്ചുചിത്രങ്ങള്‍ വിറ്റു. അങ്ങനെ കിട്ടിയ പതിനായിരം രൂപ കോളേജില്‍ നടന്ന ചടങ്ങില്‍ മേയര്‍ എം. അനില്‍കുമാര്‍ സുബ്ബയ്യയ്ക്ക് കൈമാറി.

Content Highlights: the student helped the tea seller of the college


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


അര്‍ജന്റീനന്‍ ടീം| photo: Getty Images

1 min

സൗദിയെ വീഴ്ത്തി പോളണ്ട്; ഇനി അര്‍ജന്റീനയുടെ ഭാവി എന്ത്?

Nov 26, 2022

Most Commented