നവോമി ഒസാക്ക | ഫോട്ടോ: www.instagram.com/naomiosaka
സാമൂഹിക മാധ്യമങ്ങളില്‍ തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളെക്കുറിച്ചറിയാന്‍ എല്ലാവര്ക്കും താത്പര്യമാണ്. അവരുടെ പുത്തന്‍ വിശേഷങ്ങളറിയുന്നത് ആരാധകര്‍ക്ക് സന്തോഷമാണ്. ഇപ്പോളിതാ ടെന്നീസ് മുന്‍ ലോക ഒന്നാം നമ്പര്‍ വനിതാ താരം നവോമി ഒസാക്കയുടെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് വൈറലായിരിക്കുന്നത്.
അള്‍ട്രോ സൗണ്ട് സ്കാനിന്റെ ഫോട്ടോ പങ്കുവെച്ചുകൊണ്ട് താന്‍ ഗര്‍ഭിണിയാണെന്ന് നവോമി തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചു. ഓസ്ട്രേലിയന്‍ ഓപ്പണില്‍ നിന്ന് വിട്ടുനില്ക്കുയാണെന്ന് താരം ദിവസങ്ങള്‍ക്ക് മുമ്പ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ പിന്‍വാങ്ങലിന്റെ കാരണം വ്യാഴാഴ്ചയാണ് അവര്‍ പുറത്ത് വിട്ടത്.
2024 ഓസ്ട്രേലിയന്‍ ഓപ്പണില്‍ താന്‍ തിരിച്ചെത്തുമെന്നും ഒസാക്ക അറിയിച്ചു. കഴിഞ്ഞുപോയ വര്‍ഷങ്ങള്‍ വളരെ രസകരമായിരുന്നു. പക്ഷെ ഇത് വെല്ലുവിളി നിറഞ്ഞ സമയമാണെന്ന് ഞാന്‍ മനസിലാക്കുന്നു. അതും രസകരമായിരിക്കാം-അവര്‍ ഫോട്ടോയോടൊപ്പം കുറിച്ചു.
ജീവിതം വളരെ ചെറുതാണെന്ന് ഞാന്‍ തിരിച്ചറിയുന്നു. ഒന്നും ഞാന്‍ നിസാരമായി കാണുന്നില്ല. ജീവിതം എല്ലാ ദിവസവും അനുഗ്രഹീതമായതും അതുപോലെ സാഹസികതയും നിറഞ്ഞതാണ്. ഭാവിയില്‍ എനിയ്ക്കൊരുപാട് കാര്യങ്ങള്‍ പ്രതീക്ഷിക്കാനുണ്ട്.
എന്റെ കുഞ്ഞ് ഒരിക്കലെന്റെ മത്സരം കാണുകയും അതെന്റെ അമ്മയാണെന്ന് പറയുകയും ചെയ്യുന്നത് ഞാന്‍ കാത്തിരിക്കുകയാണ്. ജീവിതത്തില്‍ ശരിയായ ഒരു വഴി കണ്ടെത്തുക എന്നൊന്നില്ല, നിങ്ങളുടെ ഉദ്ദേശ ശുദ്ധി നല്ലതായിരിക്കുമ്പോള്‍ നിങ്ങളാ വഴിയിലെത്തുക തന്നെ ചെയ്യും അവര്‍ കൂട്ടിച്ചേര്‍ത്തു.
ലോകത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന വനിതാ അത്ലറ്റാണ് ഒസാക്ക. നാല് ഗ്രാന്സ്ലാം നേടിയ താരം കൂടിയാണവര്‍.
Content Highlights: Naomi Osaka,tennis star, pregency, Australian Open final
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..