അലീമ അലി, അപകടത്തിന് മുമ്പും ശേഷവും
' ഇങ്ങനെ ഒരു അപകടം ഉണ്ടായതില്‍ എനിക്കിപ്പോള്‍ സന്തോഷം തോന്നുന്നു, ആ ദുരന്തമാണ് എന്നെ നല്ലൊരു വ്യക്തിയാക്കിയത്...'അലീമ അലി എന്ന പതിനാറുകാരിയുടെ വാക്കുകളാണിത്. ശരീരമാസകലം ഏറ്റ പൊള്ളലിന്റെ പാടുകള്‍ ഇനിയും മാഞ്ഞിട്ടില്ല. വികൃതമായ മുഖവും വിരലുകള്‍ നഷ്ടമായ കൈകളും വര്‍ഷങ്ങളായി നീളുന്ന ചികിത്സയുമൊന്നും അലീമയെ തളര്‍ത്തുന്നില്ല. ഇക്കാലം കൊണ്ട് തന്നോടുതന്നെയുള്ള സ്‌നേഹവും ബഹുമാനവുമാണ് വളര്‍ന്നതെന്നാണ് അലീമയുടെ അഭിപ്രായം.
ഡിസംബര്‍ 2016 നാണ് ഈ പെണ്‍കുട്ടിയുടെ ജീവിതമാകെ മാറിമറിഞ്ഞ സംഭവമുണ്ടായത്. ബോര്‍ഡിങ് സ്‌കൂളില്‍ നിന്ന് അവധിക്കാലത്ത് വീട്ടിലെത്തിയതാണ് അലീമ. അന്ന് തലയിലെ പേന്‍ശല്യം മാറാന്‍ ഒരു തരം മെഡിസിനല്‍ ഷാമ്പു പുരട്ടാനുള്ള തയ്യാറെടുപ്പിലായിരുന്നു അവള്‍. ഷാമ്പു പുരട്ടി കഴിഞ്ഞാണ് അമ്മ എന്തോ സഹായത്തിനായി അവളെ അടുക്കളയിലേക്ക് വിളിച്ചത്. അടുപ്പിന് താഴെയുണ്ടായിരുന്ന ഒരു പാത്രം കുനിഞ്ഞെടുക്കുമ്പോഴാണ് അലീമയുടെ മുടിയില്‍ തീ പടര്‍ന്നത്. പെട്ടെന്ന് തീപിടിക്കുന്ന തരം രാസവസ്തുവായിരുന്നു ഷാമ്പുവില്‍. ഞാന്‍ മരിച്ചു എന്നാണ് കരുതിയതെന്നായിരുന്നു അലീമ ഇതേപ്പറ്റി പറയുന്നത്.

പത്ത് മിനിട്ടിനുള്ളില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ശരീരത്തിലാകെ 55 ശതമാനവും പൊള്ളലേറ്റ നിലയിലായിരുന്നു. മൂന്ന് മാസം കോമയില്‍. മരുന്നുകളും ശസ്ത്രക്രിയകളുമായി വര്‍ഷങ്ങള്‍ പിന്നിട്ടു. ശരീരം പഴയതുപോലെയാവാന്‍ എത്ര ശസ്ത്രക്രിയകള്‍ ഇതുവരെ കഴിഞ്ഞുവെന്ന് അലീമയ്ക്കു പോലും കണക്കില്ല. ' ഇപ്പോള്‍ ഞാന്‍ സുഖപ്പെട്ടുകഴിഞ്ഞു. സാധാരണ ജീവിതം നയിക്കാം. എങ്കിലും പഴയ മനോഹരമായ തലമുടി എനിക്ക് തിരിച്ചു കിട്ടില്ല എന്നവര്‍ പറഞ്ഞു, മുഖവും കൈകളും പഴയപോലെ ആകില്ലെന്നും.'
ഇവയൊന്നും അലീമയെ തകര്‍ക്കുന്നവയായിരുന്നില്ല. അലീമ ഒരു ടിക്‌ടോക്ക് അക്കൗണ്ട് തുടങ്ങി. മേക്കപ്പ് ട്യൂട്ടോറിയലുകളാണ് ഇതിലൂടെ അലീമ നല്‍കുന്നത്. രണ്ട് ലക്ഷത്തിലധികം ഫോളോവേഴ്‌സുണ്ട് അലീമയ്ക്കിപ്പോള്‍. 'അതെന്റെ ജീവിതത്തെയാകെ മാറ്റി മറിച്ചു. എന്നാല്‍ ഇപ്പോള്‍ ഞാന്‍ കൂടുതല്‍ ധൈര്യവതിയാണ്, കൂടുതല്‍ ആത്മവിശ്വാസമുള്ളയാളാണ്..' അലീമ പറയുന്നു.
Content Highlights: Teenager suffers burns across face and body after head lice shampoo catches fire


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..