Photo: www.instagram.com|lovemakesmiracles
എന്തെങ്കിലും ശാരീരിക വൈകല്യങ്ങള്‍ ബാധിച്ചവരുടെ സമൂഹിക ജീവിതം പലപ്പോഴും അത്ര എളുപ്പമാവാറില്ല. ഒന്നുകില്‍ സഹതാപം, അല്ലെങ്കില്‍ പരിഹാസം ഇവയൊക്കെയാവും പലപ്പോഴും ഇത്തരക്കാര്‍ നേരിടേണ്ടി വരുക. അതിനനര്‍ത്ഥം അവര്‍ക്ക് ജീവിതത്തില്‍ നേട്ടങ്ങളൊന്നും കൊയ്യാനാവില്ലെ എന്നുമല്ല. അത്തരത്തില്‍ വിജയം നേടിയവരുടെ ധാരാളം കഥകള്‍ നമ്മള്‍ കേട്ടിട്ടുമുണ്ട്. അത്തരമൊരു അനുഭവമാണ് ബ്രീ കോക്‌സ് എന്ന പെണ്‍കുട്ടിയുടേത്. സ്‌കൂള്‍ ഡാന്‍സ് ടീമില്‍ ഇടം നേടിയ സന്തോഷം തന്റെ പിതാവുമായി പങ്കുവയ്ക്കുന്ന ബ്രീയുടെ വീഡിയോ വൈറലാകുകയാണ് ഇപ്പോള്‍.
മറെ സ്വദേശിനിയായ പതിനാല് വയസ്സുകാരി ബ്രീ ഡൗണ്‍സിന്‍ഡ്രം ബാധിതയാണ്. എന്നാല്‍ അത്തരത്തില്‍ പ്രത്യേകപരിചരണ ആവശ്യമുള്ളവര്‍ക്കെല്ലാം മാതൃകയാവുകയാണ് ബ്രീയിപ്പോള്‍.
കോക്‌സ് കുടുംബത്തിന് ഏഴ് മക്കളാണ് ഉള്ളത്. മൂന്ന് കുട്ടികള്‍ ഡൗണ്‍സിന്‍ഡ്രം ബാധിതരാണ്. എന്നാല്‍ അവരെ സാധാരണ കുട്ടികളെ പോലെ വളരാന്‍ പ്രാപ്തരാക്കാനാണ് കുടുംബത്തിന്റെ ശ്രമം.
Content Highlights: Teen With Down Syndrome Got The Internet Wiping Tears With Her After She Makes The School’s Dance Team
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..