
താപ്സി പന്നു | Photo: instagram.com|taapsee|?hl=en
ഒരേ ജോലി ചെയ്യുമ്പോഴും വേതനത്തിന്റെ കാര്യത്തിൽ വിവേചനം നേരിടുന്ന ധാരാളം സ്ത്രീകളുണ്ട്. അതേറ്റവുമധികം പ്രകടമായ ഇടമാണ് സിനിമ. നായകനൊപ്പം പ്രാധാന്യമുള്ള വേഷം ചെയ്താലും നായികയുടെ പ്രതിഫലം താരതമ്യേന കുറവായിരിക്കും. അത്തരം അനുഭവത്തെക്കുറിച്ച് തുറന്നു പറയുകയാണ് ബോളിവുഡ് താരം താപ്സി പന്നു.
പുരുഷ നടന്മാരെ കേന്ദ്രീകരിച്ച് പുറത്തുവരുന്ന ചിത്രങ്ങളേക്കാൾ വളരെ കുറവായിരിക്കും സ്ത്രീകേന്ദ്രീകൃത ചിത്രങ്ങളുടെ ബജറ്റ് എന്ന് താപ്സി പറയുന്നു. അതിനാൽ തന്നെ വിഎഫ്എക്സിനെ ആശ്രയിക്കാനും കഴിയില്ല. സ്വന്തം ശരീരത്തിൽ പ്രയത്നിക്കണം. പ്രതിഫലം കുറവാകുന്നതിനാൽ തന്നെ ഒരു വർഷം മുഴുവൻ ഒരു ചിത്രത്തിനു വേണ്ടി മാറ്റിവെക്കാനും നടിമാർക്ക് കഴിയില്ല- താപ്സി പറയുന്നു.
നായികമാരെ കേന്ദ്രീകരിച്ചുള്ള ചിത്രങ്ങൾക്ക് ചിലപ്പോൾ ഒരു നായകന്റെ പ്രതിഫലത്തോളമാവും ആകെ വരുക. ഒരുവർഷം മുഴുവൻ ഒരു സിനിമയിൽ കേന്ദ്രീകരിക്കാമെന്നു വിചാരിച്ചാൽ അഞ്ചോളം ചിത്രങ്ങളെങ്കിലും നഷ്ടമാകുന്ന അവസ്ഥയാവും. അത് പ്രായോഗികമല്ല. തനിക്ക് നോ പറയാൻ കഴിയാത്ത അവസരങ്ങളാണ് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും താപ്സി പറയുന്നു.
റാഷ്മി റോക്കറ്റ് എന്ന തന്റെ പുതിയ ചിത്രം പുറത്തിറങ്ങാനിരിക്കെയാണ് താപ്സിയുടെ തുറന്നുപറച്ചിൽ. ചിത്രത്തിൽ അതിവേഗ ഓട്ടക്കാരിയുടെ കഥാപാത്രമായാണ് താപ്സി എത്തുന്നത്. അതിനുവേണ്ടി ചിട്ടയായ ഡയറ്റും വർക്കൗട്ടും നടി പാലിച്ചിരുന്നു. ഇക്കാരണങ്ങളാൽ തന്നെ സമാന കഥയുമായി എത്തിയ ബാഗ് മിൽഖാ ബാഗ് എന്ന ചിത്രവുമായി റാഷ്മി റോക്കറ്റിനെ താരതമ്യം ചെയ്യാനാവില്ലെന്നും ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ താപ്സി പറഞ്ഞു.
Content Highlights: Taapsee Speaks Of How Her Entire Films Cost As Much As A Male Actor’s Fee
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..