ആറാംക്ലാസിൽ തോൽവി, സിവിൽ സർവീസ് പരീക്ഷയിൽ രണ്ടാം റാങ്ക്; രുക്മിണിയുടെ വിജയകഥ


കൃത്യമായ ലക്ഷ്യബോധത്തോടെ മുന്നോട്ടു പോയാൽ ഒന്നും അസാധ്യമല്ല എന്നു തെളിയിക്കുന്നതാണ് ഐഎഎസ് ഓഫീസറായ രുക്മണി റിയാരുടെ ജീവിതം. 

രുക്മണി | Photofacebook.com/photo/?fbid=1631354730542650&set=a.116055902072548

രാജയം വിജയത്തിലേക്കുള്ള ചവിട്ടുപടിയാണ് എന്നാണ് പറയാറുള്ളത്. വിദ്യാലയ ജീവിതത്തിൽ പരാജയഭീതി പേറി ജീവിക്കുന്ന പലരുമുണ്ട്. എന്നാൽ പരാജയത്തിൽ പതറാതെ കൃത്യമായ ലക്ഷ്യബോധത്തോടെ മുന്നോട്ടു പോയാൽ ഒന്നും അസാധ്യമല്ല എന്നു തെളിയിക്കുന്നതാണ് ഐഎഎസ് ഓഫീസറായ രുക്മണി റിയാരുടെ ജീവിതം.

കുട്ടിക്കാലത്ത് മികച്ച വിദ്യാർഥി എന്ന അടയാളപ്പെടുത്തലുകളൊന്നും രുക്മിണിക്ക് ഉണ്ടായിരുന്നില്ല. മാത്രവുമല്ല ആറാം ക്ലാസ്സിൽ പരാജയപ്പെട്ടതിന്റെ പേരിൽ പരിഹാസങ്ങൾക്കും ഇരയായിരുന്നു. തുടർന്ന് സ്കൂളിലേക്ക് പോകുന്നതു പോലും രുക്മിണിക്ക് ഭയമായിരുന്നു. എന്നാൽ ഭയത്തോടെ മുന്നോട്ടു പോയാൽ ഒന്നും നടക്കില്ലെന്ന് രുക്മിണിക്ക് മനസ്സിലായി. തന്റെ ഭയത്തെ അതിജീവിക്കാൻ പഠനം തന്നെ രുക്മിണി പ്രധാന വഴിയാക്കി.

പഞ്ചാബിലെ ​ഗുർദാസ്പൂർ സ്വദേശിയായ രുക്മിണി ദൽഹൗസിയിലെ സേക്രഡ് ​ഹാർട്ട് സ്കൂളിലാണ് പഠിച്ചിരുന്നത്. പന്ത്രണ്ടാം ക്ലാസ് പൂർ‌ത്തിയായതിനു പിന്നാലെ അമൃത്സറിലെ ​ഗുരുനാനാക്ക് ദേവ് സർവകലാശാലയിൽ സോഷ്യൽ സയൻസിനു ചേർന്നു. പിന്നീട് ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടി. ​ഗോൾഡ് മെഡലോടെയാണ് രുക്മിണി അവിടെ പഠനം പൂർ‌ത്തിയാക്കിയത്.

പഠനശേഷം നിരവധി എൻജിഒകൾക്കൊപ്പം പ്രവർത്തിക്കവേയാണ് രുക്മിണിയുടെ മനസ്സിൽ സിവിൽ സർവീസ് മോഹം പൂവിടുന്നത്. എന്നാൽ കോച്ചിങ്ങിനു പോയി പഠിക്കുന്നതിന് പകരം സ്വയം പഠിക്കുന്ന രീതിയാണ് രുക്മിണി തുടർന്നത്. ഒടുവിൽ രുക്മിണിയുടെ കഠിനാധ്വാനത്തിന് ഫലം ലഭിക്കുക തന്നെ ചെയ്തു. 2011ലെ യുപിഎസ്സി പരീക്ഷയിൽ ആൾ ഇന്ത്യാ തലത്തിൽ രണ്ടാം റാങ്ക് നേടി. അതും ആദ്യ ശ്രമത്തിൽ തന്നെ.

ആറു മുതൽ 12 വരെ ക്ലാസുകളുടെ എൻസിഇആർടി പുസ്തകങ്ങളും മുടങ്ങാതെയുള്ള പത്രവായനയും മോക്ടെസ്റ്റുകളുമൊക്കെയാണ് ആദ്യശ്രമത്തിൽ തന്നെ തനിക്ക് വിജയം നൽകിയതെന്ന് രുക്മിണി പറയുന്നു. മുൻവർഷങ്ങളിലെ ചോദ്യപേപ്പറുകൾക്ക് ഉത്തരം നൽകി ശീലിച്ചതും സഹായകമായി. പരാജയഭീതിയോടെ ജീവിതത്തെ സമീപിക്കുന്നവർക്ക് സ്വന്തം ജീവിതത്തിലൂടെ ഉത്തമ മാതൃക നൽകുകയാണ് രുക്മിണി.

Content Highlights: bf

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022


vismaya

3 min

വിസ്മയ കേസ്: കിരണ്‍ കുമാറിന് 10 വര്‍ഷം തടവ്; 12.55 ലക്ഷംരൂപ പിഴ

May 24, 2022


SDPI

1 min

പോപ്പുലര്‍ ഫ്രണ്ട്‌ മാര്‍ച്ചില്‍ കുട്ടിയുടെ പ്രകോപനപരമായ മുദ്രാവാക്യം; പോലീസ് അന്വേഷണം തുടങ്ങി

May 23, 2022

More from this section
Most Commented