വിശ്വസുന്ദരി മത്സരത്തിൽ ചോദിക്കേണ്ട ചോദ്യമായിരുന്നോ അത്? അവതാരകൻ സ്റ്റീവ് ഹാർവിക്ക് വിമർശനം


2 min read
Read later
Print
Share

ഹർനാസിനെക്കൊണ്ട് സ്റ്റീവ് ഹാർവി മിമിക്രി ചെയ്യിച്ചതാണ് വിമർശനങ്ങൾക്ക് ഇടയാക്കിയത്.

വീഡിയോയിൽ നിന്ന്

രുപത്തിയൊന്ന് വർഷങ്ങൾക്കിപ്പുറം ഇന്ത്യയിലേക്ക് മിസ് യൂണിവേഴ്സ് കിരീടം എത്തിച്ച പഞ്ചാബ് സുന്ദരി ഹർനാസ് സന്ധുവിന് അഭിനന്ദന പ്രവാഹമാണ് ലഭിക്കുന്നത്. ഹർനാസിനെക്കുറിച്ചുളള വിശേഷങ്ങളാണ് സമൂഹമാധ്യമത്തിൽ നിറയുന്നത്. എന്നാൽ അക്കൂട്ടത്തിൽ മിസ് യൂണിവേഴ്സ് അവതാരകനായ സ്റ്റീവ് ഹാർവിയെ വിമർശിച്ചുകൊണ്ടുള്ള ട്വീറ്റുകളും നിറയുന്നുണ്ട്. വിശ്വസുന്ദരി മത്സരവേദിയിൽ വച്ച് ഹർനാസിനെക്കൊണ്ട് സ്റ്റീവ് ഹാർവി മിമിക്രി ചെയ്യിച്ചതാണ് വിമർശനങ്ങൾക്ക് ഇടയാക്കിയത്.

കഴിഞ്ഞ ഞായറാഴ്ച ഇസ്രയേലിൽ വച്ചാണ് വിശ്വസുന്ദരി മത്സരം അരങ്ങേറിയത്. മത്സരാർഥികളോട് അവരുടെ നേട്ടങ്ങളെക്കുറിച്ച് ചോദിക്കുകയായിരുന്നു സ്റ്റീവ് ഹാർവി. എന്നാൽ ഹർനാസിനോട് ചോദിച്ച ചോദ്യമാണ് വിമർശനങ്ങളിലേക്ക് വഴിവെച്ചത്. താങ്കൾ മൃ​ഗങ്ങളെ അനുകരിക്കുമെന്നു കേട്ടു, അതൊന്നു ചെയ്താലോ എന്നായിരുന്നു ഹാർവി ഹർനാസിനോട് ചോദിച്ചത്.

ഒരു വേൾഡ് സ്റ്റേജിൽ വച്ച് ഇതു ചെയ്യേണ്ടി വരുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല എന്നു പറഞ്ഞ ഹർനാസ് തനിക്കിത് ചെയ്യാതെ വേറെ വഴിയില്ലെന്നും പറഞ്ഞാണ് പൂച്ചയുടെ ശബ്ദം അനുകരിച്ചത്. തുടർന്ന് സ്റ്റീവ് മറ്റു മത്സരാർഥികളിലേക്ക് നീങ്ങി ചോദ്യം ആരംഭിക്കുന്നതും വീഡിയോയിൽ കാണാം.

എന്നാൽ മറ്റു മത്സരാർഥികളോട് അവരുടെ നേട്ടങ്ങളെക്കുറിച്ച് ചോദിച്ച ഹാർവി എന്തുകൊണ്ടാണ് ഹർനാസ് സന്ധുവിനോട് മൃ‍​ഗങ്ങളെപ്പോലെ അനുകരിക്കാൻ പറഞ്ഞതെന്നു മനസ്സിലാവുന്നില്ല എന്നു പറഞ്ഞാണ് വിമർശനങ്ങൾ ഉയർന്നത്. ആരാണ് ഹർനാസിനോട് ഈ ചോദ്യം ചോദിക്കാൻ ആവശ്യപ്പെട്ടതെന്നും വിശ്വസുന്ദരി മത്സരത്തിൽ ചോദിക്കേണ്ട ചോദ്യമായിരുന്നോ അതെന്നും മാസ്റ്റേഴ്സ് ഡി​ഗ്രി ചെയ്തുകൊണ്ടിരിക്കുന്ന അഭിനേത്രിയും മോഡലുമായ ഒരു സ്ത്രീയോട് മറ്റൊരു ചോദ്യവും ചോദിക്കാനില്ലേ എന്നുമൊക്കെ വിമർശനങ്ങൾ ഉയരുന്നുണ്ട്.

സാഹചര്യത്തെ ഉചിതമായി കൈകാര്യം ചെയ്ത ഹർനാസിനെ അഭിനന്ദിക്കുന്നവരുമുണ്ട്. ഏറ്റവും വിചിത്രമായ ചോദ്യം ലഭിച്ചിട്ടും സമചിത്തത കൈവിടാതെ അപ്രകാരം ചെയ്ത ഹർനാസിനെ അഭിനന്ദിക്കുന്നു എന്നാണ് വീഡിയോക്ക് കീഴെ പലരും കമന്റ് ചെയ്തത്.

ചണ്ഡീ​ഗഡ് സ്വദേശിയായ ഹർനാസ് മോഡലിങ് മേഖലയിൽ സുപരിചിതയാണ്. വിശ്വസുന്ദരി പട്ടം നേടുന്നതിന് മുമ്പ് നിരവധി സൗന്ദര്യ മത്സരവേദികളിലും ഹർനാസ് ഭാ​ഗമായിരുന്നു. 2019ൽ ഫെമിനാ മിസ് ഇന്ത്യാ പഞ്ചാബ് കിരീടവും ഹർനാസ് നേടിയിരുന്നു. 2019ലെ ഫെമിനാ മിസ് ഇന്ത്യയിൽ അവസാന 12 പേരിൽ ഒരാളായി ഇടം നേടുകയും ചെയ്തിരുന്നു ഹർനാസ്.

സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ച് തനിക്ക് അവസരം കിട്ടുന്ന വേദികളിൽ സംസാരിക്കാറുള്ളയാളുമാണ് ഹർനാസ്. പ്രിയങ്കാ ചോപ്രയാണ് തന്റെ പ്രചോദനം എന്നും താരം മുമ്പ് പറഞ്ഞിട്ടുണ്ട്. ഫാഷനും മോഡലിങ്ങും കൂടാതെ യോ​ഗ, നൃത്തം, പാചകം, ചെസ്, കുതിര സവാരി തുടങ്ങിയവയാണ് ഹർനാസിന്റെ വിനോദങ്ങൾ.

ആ​ഗോളതാപനത്തെക്കുറിച്ചും കാലാവസ്ഥാ വ്യതിയാനയത്തെക്കുറിച്ചും കൃത്യമായ കാഴ്ചപ്പാടുകൾ പങ്കുവെക്കാറുള്ളയാളാണ് ഹർനാസ്. പബ്ലിക് അഡ്മിനിസ്ട്രേഷൻ‌ മാസ്റ്റേഴ്സ് ഡി​ഗ്രി ചെയ്യുകയാണ് ഹർനാസ് ഇപ്പോൾ.

1994 ൽ സുസ്മിത സെൻ ആണ് ഇന്ത്യയ്ക്ക് വേണ്ടി ആദ്യമായി മിസ് യൂണിവേഴ്‌സ് പട്ടം നേടിയത്. രണ്ടായിരത്തിൽ ലാറ ദത്ത മിസ് യൂണിവേഴ്‌സ് ആയി തിരഞ്ഞെടുക്കപ്പെട്ട ശേഷം ഹർനാസ് ആണ് വീണ്ടും ഇന്ത്യക്കായി കിരീടം നേടുന്നത്. പരാഗ്വേയുടെയും ദക്ഷിണാഫ്രിക്കയുടെയും സുന്ദരിമാരെ മറികടന്നാണ് ഹർനാസ് സന്ധുവിന്റെ കിരീടനേട്ടം.

2020 ലെ മിസ് യൂണിവേഴ്‌സ് ആയിരുന്ന മെക്‌സിക്കോയിൽ നിന്നുള്ള ആൻഡ്രിയ മെസയാണ് സന്ധുവിന് കിരീടം സമ്മാനിച്ചത്. പരാഗ്വേ ഫസ്റ്റ് റണ്ണർഅപ്പും ദക്ഷിണാഫ്രിക്ക സെക്കൻഡ് റണ്ണറപ്പുമായി.

Content Highlights: steve harvey slammed for asking miss universe harnaaz sandhu to ‘meow' on stage

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ashok selvan

ആരുമറിയാതെ 10 വര്‍ഷംനീണ്ട പ്രണയം, പ്രൊപ്പോസലിന് ശേഷം ഇരുവരും കരഞ്ഞു; അശോക്-കീര്‍ത്തി പ്രണയകഥ

Sep 28, 2023


parineeti chopra

2 min

ബ്രേക്ക്ഫാസ്റ്റ് ടേബിളിലെ ആദ്യ ചാറ്റ്,രാഘവിന്റെ പേരെഴുതിയ ദുപ്പട്ട; ഉദയ്പുരിലെ രാജകീയ വിവാഹം

Sep 25, 2023


krishna priya
Premium

ഹോളിവുഡ് താരം അരിയാനയുടെ ഗൗണ്‍ വരെ തയ്‌ച്ചെടുത്ത കൃഷ്ണപ്രിയ; ഷീറ്റിട്ട വീട്ടിലെ ഫാഷന്‍ലോകം

Sep 23, 2023


Most Commented