വണ്ണം കുറയ്ക്കാൻ ഉപദേശം; ചുട്ട മറുപടി നൽകി സ്റ്റാൻഡ് അപ് കൊമേഡിയനായ യുവതി


സുമുഖിയുടെ വണ്ണത്തെക്കുറിച്ച് ചോദ്യം ചെയ്തയാൾക്ക് ചുട്ടമറുപടിയാണ് സുമുഖി നൽകിയിരിക്കുന്നത്.

Photo: Instagram|Sumukhi

രാളുടെ ശാരീരിക പ്രത്യേകതകളെക്കുറിച്ച് ഇകഴ്ത്തി സംസാരിക്കുന്നവർ ഇന്നുമുണ്ട്. പലരും ബോഡിഷെയിമിങ് എന്ന പദത്തെക്കുറിച്ചുപോലും ധാരണയില്ലാതെയാണ് മറ്റൊരാളുടെ ശരീരത്തെ കളിയാക്കുന്നത്. ഇപ്പോഴിതാ അത്തരത്തിലൊരു അനുഭവം പങ്കുവെക്കുകയാണ് സ്റ്റാൻഡ്അപ് കൊമേഡിയനായ സുമുഖി സുരേഷ്.

വണ്ണത്തെക്കുറിച്ച് ചോദ്യം ചെയ്തയാൾക്ക് ചുട്ടമറുപടിയാണ് സുമുഖി നൽകിയിരിക്കുന്നത്. ഇൻസ്റ്റ​ഗ്രാമിൽ സുമുഖി പങ്കുവച്ച ചിത്രത്തിനു കീഴെയാണ് വണ്ണത്തെ പരാമർശിച്ച് ഒരാൾ കമന്റ് ചെയ്തത്. തെല്ലും ചിന്തിക്കാതെ കുറിക്കുകൊള്ളുന്ന മറുപടി തന്നെ താരം പോസ്റ്റു ചെയ്യുകയും ചെയ്തു.

എന്തുകൊണ്ട് അൽപം വണ്ണംകുറച്ചു കൂടാ എന്നാണ് ഒരാൾ ചിത്രത്തിനു കീഴെ പോസ്റ്റ് ചെയ്തത്. നിർദേശത്തിനു നന്ദിയെന്നും നിലവിൽ കൂടുതൽ ഫിറ്റ് ആയിരിക്കാനും ആരോ​ഗ്യം കൈവരിക്കാനും വർക്കൗട്ട് ചെയ്യുന്നുണ്ട്. ഡയറ്റീഷ്യനു കീഴിൽ പോഷക സമ്പന്നമായ ഡയറ്റും പിന്തുടരുന്നുണ്ട്. ശരിയായ ഭക്ഷണമാണ് കഴിക്കേണ്ടതെന്നും വണ്ണം കുറയ്ക്കുകയല്ല മറിച്ച് മനസ്സു കൈവിടാതിരിക്കലുമാണ് പ്രധാനമെന്നും പറഞ്ഞ ഡയറ്റീഷ്യന് നന്ദിയെന്നും സുമുഖി കുറിക്കുന്നു. ബ്ലോക്ക് ചെയ്യുന്നതിനു മുമ്പ് മറ്റെന്തെങ്കിലും സഹായം തന്നെക്കൊണ്ട് നൽകാനുണ്ടോയെന്നും സുമുഖി ചോദിക്കുന്നുണ്ട്.

നിരവധി പേരാണ് സുമുഖിയുടെ മറുപടിയെ അഭിനന്ദിച്ച് രം​ഗത്തെത്തിയിരിക്കുന്നത്. വണ്ണം കുറയ്ക്കലിനേക്കാൾ പ്രധാനം ആരോ​ഗ്യപ്രദമായ വണ്ണം കാത്തുസൂക്ഷിക്കുക എന്നതാണെന്ന് പലരും കമന്റ് ചെയ്യുന്നു. ആദ്യം വണ്ണം കുറയ്ക്കാൻ പറയും പിന്നെ നിറം വെക്കാൻ പറയും, ഇത്തരക്കാരുടെ ഉപദേശങ്ങൾ ഒരിക്കലും അവസാനിക്കാൻ പോകുന്നില്ലെന്ന് മറ്റൊരാൾ കമന്റ് ചെയ്തു. ആളുകൾ ഇപ്പോഴും ബോഡിഷെയിമിങ്ങിൽ കുരുങ്ങി നിൽക്കുന്നുവെന്നത് അതിശയിപ്പിക്കുന്നുവെന്നും ഇത്തരത്തിലുള്ള നിരവധി ചോദ്യങ്ങൾക്ക് ഇരയാകേണ്ടി വന്നിട്ടുണ്ടെന്നുമൊക്കെ പോകുന്നു കമന്റുകൾ.

Content Highlights: stand up comedian sumukhi suresh response to person asking her to lose weight

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
amit shah

1 min

എം.പിയായി തുടരാന്‍ ആഗ്രഹം, എന്നിട്ടും അപ്പീല്‍ നല്‍കുന്നില്ല; രാഹുല്‍ അഹങ്കാരി- അമിത് ഷാ

Mar 30, 2023


PM MODI

1 min

പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി മോദി; നിര്‍മാണം വിലയിരുത്തി

Mar 30, 2023


viral video

'വീട്ടിലെ സ്ത്രീകളോട് ഇങ്ങനെ പെരുമാറുമോ?';ക്ലാസിലെ പെണ്‍കുട്ടിയെ കളിയാക്കിയ ആണ്‍കുട്ടികളോട് അധ്യാപിക

Mar 30, 2023

Most Commented